Supreme Court Jobs 2026: ഡിഗ്രിയുണ്ടോ? സുപ്രീം കോടതിയിൽ ജൂനിയർ കോർട്ട് അസിസ്റ്റന്റാകാം; ശമ്പളവും യോഗ്യതയും അറിയാം!

Supreme Court Junior Court Assistant Jobs: ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യയിലെ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് വിദ്യാഭ്യാസ യോ​ഗ്യതയായി ചോദിക്കുന്നത്. കൂടാതെ, കമ്പ്യൂട്ടർ പ്രവർത്തനങ്ങളിൽ അടിസ്ഥാനപരമായ അറിവും ഉണ്ടായിരിക്കണം. ഇതിനുപുറമെ, കമ്പ്യൂട്ടറിൽ മിനിറ്റിൽ കുറഞ്ഞത് 35 വാക്കുകൾ എന്ന നിരക്കിൽ ഇംഗ്ലീഷ് ടൈപ്പിംഗ് വേഗതയും ഉദ്യോഗാർത്ഥികൾക്ക് ഉണ്ടായിരിക്കണം.

Supreme Court Jobs 2026: ഡിഗ്രിയുണ്ടോ? സുപ്രീം കോടതിയിൽ ജൂനിയർ കോർട്ട് അസിസ്റ്റന്റാകാം; ശമ്പളവും യോഗ്യതയും അറിയാം!

Supreme Court

Published: 

02 Oct 2026 | 02:51 PM

കേന്ദ്ര സർക്കാരിന്റെയോ നീതിന്യായ വ്യവസ്ഥയുടെയോ ഭാഗമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വൻ അവസരം. ഇന്ത്യയുടെ പരമോന്നത കോടതിയായ സുപ്രീം കോടതിയിൽ 250 താൽക്കാലിക ജൂനിയർ കോർട്ട് അസിസ്റ്റന്റ് (Junior Court Assistant) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പേ മാട്രിക്സ് ലെവൽ-6 പ്രകാരമാണ് അടിസ്ഥാന ശമ്പളവും മറ്റ് കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുക.

വിദ്യാഭ്യാസ യോഗ്യത

ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യയിലെ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് വിദ്യാഭ്യാസ യോ​ഗ്യതയായി ചോദിക്കുന്നത്. കൂടാതെ, കമ്പ്യൂട്ടർ പ്രവർത്തനങ്ങളിൽ അടിസ്ഥാനപരമായ അറിവും ഉണ്ടായിരിക്കണം. ഇതിനുപുറമെ, കമ്പ്യൂട്ടറിൽ മിനിറ്റിൽ കുറഞ്ഞത് 35 വാക്കുകൾ എന്ന നിരക്കിൽ ഇംഗ്ലീഷ് ടൈപ്പിംഗ് വേഗതയും ഉദ്യോഗാർത്ഥികൾക്ക് ഉണ്ടായിരിക്കണം. 2026 സെപ്റ്റംബർ 1-ന് ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 18 വയസ്സും പരമാവധി 30 വയസ്സും തികഞ്ഞവരായിരിക്കണം. SC, ST, OBC വിഭാഗങ്ങൾ, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് കേന്ദ്രസർക്കാർ നൽകുന്ന പ്രായപരിധി ഇളവ് ലഭിക്കുന്നതാണ്.

ALSO READ: കെ-ടെറ്റിന് ഇനിയും അപേക്ഷിക്കാം; രജിസ്‌ട്രേഷന്‍ തീയതി നീട്ടി

തിരഞ്ഞെടുപ്പ് പ്രക്രിയ

തിരഞ്ഞെടുപ്പ് പ്രക്രിയ നാല് ഘട്ടങ്ങളിലായാണ് നടക്കുക. ഒബ്ജക്റ്റീവ്-ടൈപ്പ് പരീക്ഷ, കമ്പ്യൂട്ടർ ടൈപ്പിംഗ് പരീക്ഷ, വിവരണാത്മക എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയിലൂടെയാണ് ഉദ്യോ​ഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. അവസാന ഘട്ടമായ അഭിമുഖത്തിന് 25 മാർക്ക് ഉണ്ടായിരിക്കും. യോഗ്യത നേടുന്നതിന് ഉദ്യോഗാർത്ഥികൾ കുറഞ്ഞത് 13 മാർക്ക് നേടേണ്ടതുണ്ട്. ജനറൽ, സംവരണേതര വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫീസ് 1,500 രൂപയാണ്. SC, ST, OBC, വിമുക്തഭടന്മാർ, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾ 750 രൂപ അടയ്ക്കണം.

ബാങ്ക് ചാർജുകളും ബാധകമായിരിക്കും. യു‌സി‌ഒ (UCO) ബാങ്കിന്റെ പേയ്‌മെന്റ് ഗേറ്റ്‌വേ വഴി ഓൺലൈനായി മാത്രമേ ഫീസ് അടയ്ക്കാൻ കഴിയൂ. അപേക്ഷാ ഫീസ് തിരികെ ലഭിക്കില്ല. ഒക്ടോബർ ഏഴ് മുതൽ താല്പര്യമുള്ളവർക്ക് അപേക്ഷിച്ച് തുടങ്ങാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2026 ഒക്ടോബർ 20-ന് രാത്രി 11:55 വരെ അപേക്ഷ സമർപ്പിക്കാനുള്ള അവസരമുണ്ടാകും. സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.sci.gov.in വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാൽ മാർഗ്ഗം അയക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

അപേക്ഷ സമർപ്പിക്കേണ്ട വിധം:

  • ഉദ്യോഗാർത്ഥികൾ സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.sci.gov.in സന്ദർശിക്കുക.
  • ‘Recruitment’ വിഭാഗത്തിൽ നൽകിയിരിക്കുന്ന വിജ്ഞാപനം കൃത്യമായി വായിച്ചു മനസ്സിലാക്കുക.
  • ഓൺലൈൻ അപേക്ഷ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകളും സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്യുക.
  • തുടർന്ന് നിങ്ങൾക്ക് നൽകേണ്ട അപേക്ഷ ഫീസ് സമർപ്പിക്കുക.
  • ശേഷം ഫോം സബ്മിറ്റ് ചെയ്യാം. ഭാവി ആവശ്യങ്ങൾക്കായി ഇവ സൂക്ഷിച്ചുവയ്ക്കാം.

English Summary:

Supreme Court has invited online applications for 250 temporary Junior Court Assistant posts. Selected candidates will get a starting basic salary under Pay Matrix Level-6, along with other allowances.

 

Loading...
Unable to load recommendations.
Follow Us
ഒരുമിച്ച് സൂക്ഷിക്കാന്‍ പാടില്ലാത്ത പച്ചക്കറികളും പഴങ്ങളും
പാൽ തിളച്ചുതൂവുന്നത് തടയാൻ ട്രിക്കുകൾ ഇതാ
പാറ്റ ശല്യം കൊണ്ട് പൊറുതിമുട്ടിയോ? തടയാനിതാ മികച്ച വഴികള്‍
എന്തുകൊണ്ട് ഹോണ്ട ആക്ടീവ
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ