Gov Job vaccancy : സെപ്റ്റംബറിൽ അപേക്ഷിക്കാവുന്ന മികച്ച സർക്കാർ ജോലികൾ: ഒഴിവുകൾ, യോഗ്യത, അവസാന തീയതികൾ
Top Government Jobs To Apply For In September : പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് വിജയിച്ചവർക്കുള്ള പ്രവേശനതല തസ്തികകൾ മുതൽ ഉയർന്ന ശമ്പളമുള്ള ഓഫീസർ തസ്തികകൾ വരെ ഇതിലുണ്ട്. വിവിധ വിദ്യാഭ്യാസ പശ്ചാത്തലങ്ങളിലുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ അവസരങ്ങൾ പ്രയോജനപ്പെടുത്താം.

Job
തിരുവനന്തപുരം: മികച്ച ശമ്പളമുള്ള ഒരു സർക്കാർ ജോലി സ്വപ്നം കാണുന്നുണ്ടോ? എങ്കിൽ, 2025 സെപ്റ്റംബർ മാസം നിങ്ങൾക്ക് ബാങ്കിങ്, റെയിൽവേ, ഊർജ്ജ മേഖല തുടങ്ങി വിവിധ മേഖലകളിൽ നിരവധി അവസരമാപ്പോഴുള്ളത്. 2025 സെപ്റ്റംബർ ഇന്ത്യയിലെ തൊഴിലന്വേഷകർക്ക് ഒരുപാട് സാധ്യതകൾ നൽകുന്ന ഒരു മാസമാണ്.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, റെയിൽവേ, ഇന്റലിജൻസ് ബ്യൂറോ, യുപിപിഎസ്‌സി, എൽഐസി ഹൗസിംഗ് ഫിനാൻസ്, എൻഎച്ച്പിസി, പിജിസിഐഎൽ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയുൾപ്പെടെ നിരവധി പ്രമുഖ സർക്കാർ സ്ഥാപനങ്ങൾ പുതിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് വിജയിച്ചവർക്കുള്ള പ്രവേശനതല തസ്തികകൾ മുതൽ ഉയർന്ന ശമ്പളമുള്ള ഓഫീസർ തസ്തികകൾ വരെ ഇതിലുണ്ട്. വിവിധ വിദ്യാഭ്യാസ പശ്ചാത്തലങ്ങളിലുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ അവസരങ്ങൾ പ്രയോജനപ്പെടുത്താം.
ഐഒസിഎൽ റിക്രൂട്ട്മെന്റ് 2025
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL) കെമിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ വിഭാഗങ്ങളിൽ ഗ്രാജ്വേറ്റ് എഞ്ചിനീയർമാരെ ക്ഷണിക്കുന്നു. 2025 സെപ്റ്റംബർ 5 മുതൽ 21 വരെയാണ് അപേക്ഷിക്കാൻ അവസരം.
ബി.ടെക്/ബി.ഇ. (എഐസിടിഇ/യുജിസി അംഗീകൃതം) ആണ് യോഗ്യത. ജനറൽ/ഇഡബ്ല്യുഎസ്/ഒബിസി-എൻസിഎൽ വിഭാഗക്കാർക്ക് കുറഞ്ഞത് 65% മാർക്ക്, എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗക്കാർക്ക് 55% മാർക്ക് എന്നിങ്ങനെ നിർബന്ധം.
ആർബിഐ ഗ്രേഡ് ബി ഓഫീസർ റിക്രൂട്ട്മെന്റ്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) വിവിധ വിഭാഗങ്ങളിലായി 120 ഗ്രേഡ് ബി ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷിക്കാനുള്ള തീയതി 2025 സെപ്റ്റംബർ 10 മുതൽ 30 വരെ.
യോഗ്യത: ജനറൽ വിഭാഗം: ബിരുദം (60%) അല്ലെങ്കിൽ ബിരുദാനന്തര ബിരുദം (55%)
ഡിഇപിആർ വിഭാഗം: ഇക്കണോമിക്സ്/ഫിനാൻസ്/ഇക്കണോമെട്രിക്സിൽ മാസ്റ്റേഴ്സ്.
ഡിഎസ്ഐഎം വിഭാഗം: സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്കൽ ഇക്കണോമിക്സിൽ മാസ്റ്റേഴ്സ്.
ആർആർബി പാരാമെഡിക്കൽ റിക്രൂട്ട്മെന്റ്
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (RRB) പാരാമെഡിക്കൽ തസ്തികകളിലേക്കുള്ള അപേക്ഷാ തീയതി 2025 സെപ്റ്റംബർ 18 വരെ നീട്ടി.
തസ്തികകൾ: നഴ്സിംഗ് സൂപ്രണ്ട്, ഫാർമസിസ്റ്റ്, റേഡിയോഗ്രാഫർ, ലാബ് അസിസ്റ്റന്റ്.
യോഗ്യത: ബന്ധപ്പെട്ട പാരാമെഡിക്കൽ വിഷയങ്ങളിൽ ഡിപ്ലോമയോ ബിരുദമോ.
ഐബി സെക്യൂരിറ്റി അസിസ്റ്റന്റ് (മോട്ടോർ ട്രാൻസ്പോർട്ട്) റിക്രൂട്ട്മെന്റ്
ഇന്റലിജൻസ് ബ്യൂറോ (IB) സെക്യൂരിറ്റി അസിസ്റ്റന്റ് (മോട്ടോർ ട്രാൻസ്പോർട്ട്) തസ്തികയിലേക്ക് ആളുകളെ നിയമിക്കുന്നു.
അവസാന തീയതി: 2025 സെപ്റ്റംബർ 28.
യോഗ്യത: പത്താം ക്ലാസ് പാസ്, സാധുവായ എൽഎംവി ലൈസൻസ്, ഒരു വർഷത്തെ ഡ്രൈവിംഗ് പരിചയം, മോട്ടോർ മെക്കാനിസത്തെക്കുറിച്ചുള്ള അറിവ്.
കാനറ ബാങ്ക് സെക്യൂരിറ്റീസ് റിക്രൂട്ട്മെന്റ്
കാനറ ബാങ്ക് സെക്യൂരിറ്റീസ് ട്രെയിനി (സെയിൽസ് & മാർക്കറ്റിംഗ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
അവസാന തീയതി: 2025 ഒക്ടോബർ 6.
യോഗ്യത: ബിരുദം (50% മാർക്ക്), പ്രായം 20-30 വയസ്സ്. ഫ്രഷേഴ്സിനും അപേക്ഷിക്കാം.