Kerala PSC Company Board Notification 2025: തയ്യാറെടുപ്പ് ആരംഭിക്കാം, 18 തസ്തികകളിലേക്ക് പിഎസ്‌സി വിജ്ഞാപനം ഉടന്‍
Kerala PSC New Notifications September 2025: കമ്പനി/കോര്‍പറേഷന്‍/ബോര്‍ഡിലേക്ക് വിവിധ തസ്തികകളിലേക്കുള്ള വിജ്ഞാപനമടക്കമാണ് പുറത്തുവിടുന്നത്. അക്കൗണ്ടന്റ്/ജൂനിയര്‍ അക്കൗണ്ടന്റ്/അക്കൗണ്ട്‌സ് ക്ലര്‍ക്ക് തസ്തികകളിലേക്കാണ് നോട്ടിഫിക്കേഷന്‍ വരുന്നത്. ഫീമെയില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ തസ്തികയിലേക്കും വിജ്ഞാപനമുണ്ടാകും
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി) 18 തസ്തികകളിലേക്ക് സെപ്തംബര്‍ 15ന് വിജ്ഞാപനം പുറപ്പെടുവിക്കും. കമ്പനി/കോര്‍പറേഷന്‍/ബോര്‍ഡിലേക്ക് വിവിധ തസ്തികകളിലേക്കുള്ള വിജ്ഞാപനമടക്കമാണ് പുറത്തുവിടുന്നത്. അക്കൗണ്ടന്റ്/ജൂനിയര്‍ അക്കൗണ്ടന്റ്/അക്കൗണ്ട്‌സ് ക്ലര്‍ക്ക് തസ്തികകളിലേക്കാണ് നോട്ടിഫിക്കേഷന്‍ വരുന്നത്. ഫീമെയില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ തസ്തികയിലേക്കും വിജ്ഞാപനമുണ്ടാകും.
കമ്പനി/കോര്‍പറേഷന്‍/ബോര്‍ഡിലെ വിവിധ തസ്തികകളിലേക്ക് രണ്ട് വിജ്ഞാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് മുതല്‍ അഗ്രോ മെഷീനറി കോര്‍പറേഷന്‍ വരെയുള്ള ചില സ്ഥാപനങ്ങളിലേക്കായി ഒരു വിജ്ഞാപനമുണ്ടാകും. രണ്ടാമത്തെ നോട്ടിഫിക്കേഷന്‍ ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് (ട്രാവന്‍കൂര്‍) ലിമിറ്റഡ് മുതല്‍ കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ വരെയുള്ള ഏതാനും സ്ഥാപനങ്ങളിലേക്കാകും. ഇതിന് മുമ്പുള്ള നോട്ടിഫിക്കേഷനുകള്‍ 2021 ഡിസംബര്‍ 15നാണ് പുറത്തുവിട്ടത്. 2023 ഒക്ടോബര്‍ ഒമ്പതിന് റാങ്ക് ലിസ്റ്റ് നിലവില്‍ വന്നു.
ഫീമെയില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള മുന്‍ വിജ്ഞാപനം 2021 ഡിസംബര്‍ 30നാണ് പ്രസിദ്ധീകരിച്ചത്. റാങ്ക് ലിസ്റ്റ് 2023 ഡിസംബര്‍ 21ന് നിലവില്‍ വന്നു. അടുത്ത വര്‍ഷം ഡിസംബര്‍ 20ന് ഈ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കും.




സംസ്ഥാനതലം, ജില്ലാതലം തസ്തികകളിലെ നേരിട്ടുള്ള നിയമനത്തിനൊപ്പം, സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്, എന്‍സിഎ വിജ്ഞാപനങ്ങളുമുണ്ടാകും. ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാന്‍ സമയമുണ്ടാകും. വിശദവിവരങ്ങള്‍ സെപ്തംബര്‍ 15ന് വിടുന്ന നോട്ടഫിക്കേഷനുകളില്‍ ഉണ്ടാകും. keralapsc.gov.in എന്ന വെബ്‌സൈറ്റില്‍ നോട്ടിഫിക്കേഷനുകള്‍ പ്രസിദ്ധീകരിച്ചതിന് ശേഷം ലഭ്യമാകും.
Also Read: Kerala PSC Exam Time: ഇനി ‘അത്ര’ സമയം കിട്ടില്ല, പുതിയ മാറ്റങ്ങളുമായി പിഎസ്‌സി; വന്‍ പരിഷ്‌കാരം
അതേസമയം, സിവില്‍ എക്‌സൈസ് ഓഫീസര്‍ ട്രെയിനി (കാറ്റഗറി നമ്പര്‍ 743/2024) തസ്തികയിലേക്ക് ഈ മാസം 16, 17 തീയതികളില്‍ എന്‍ഡ്യൂറന്‍സ് ടെസ്റ്റ് നടത്തും. തിരുവനന്തപുരം കഴക്കൂട്ടം വെട്ടുറോഡ്-പോത്തന്‍കോട് റോഡില്‍ സൈനിക സ്‌കൂളിന് സമീപമാണ് ടെസ്റ്റ് നടത്തുന്നത്. 2.5 കി.മീ റോഡില്‍ രാവിലെ അഞ്ച് മുതല്‍ എന്‍ഡ്യൂറന്‍സ് ടെസ്റ്റ് നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ ചന്തവിള ഗവ. യുപി സ്‌കൂളില്‍ എത്തിച്ചേരണം. പ്രൊഫൈല്‍ മെസേജ്, എസ്എംഎസ് എന്നിവ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുണ്ട്.
അഡ്മിഷന്‍ ടിക്കറ്റ്, ഒറിജിനല്‍ തിരിച്ചറിയല്‍ രേഖ, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ഹാജരാക്കണം. അസിസ്റ്റന്റ് സര്‍ജന്‍/ജൂനിയര്‍ കണ്‍സള്‍ട്ടന്റ് റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസറില്‍ നിന്ന് ലഭിക്കുന്ന ഫിറ്റ്‌നസ് ടെസ്റ്റാണ് ഹാജരാക്കേണ്ടത്.