AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

UGC NET Cut Off 2024: നെറ്റ് ഫലത്തിലെ കട്ട്ഓഫ് എളുപ്പത്തിൽ കണക്കുകൂട്ടാം, പിഡിഎഫ് ഡൗൺലോഡ് ചെയ്യേണ്ടത് ഇങ്ങനെ…

UGC NET Cut Off 2024: ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർഎഫ്) അല്ലെങ്കിൽ അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികകളിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ യോഗ്യത നിർണ്ണയിക്കാൻ വർഷത്തിൽ രണ്ടുതവണ ഈ ദേശീയതല പരീക്ഷ നടത്തുന്നുണ്ട്.

UGC NET Cut Off 2024: നെറ്റ് ഫലത്തിലെ കട്ട്ഓഫ് എളുപ്പത്തിൽ കണക്കുകൂട്ടാം, പിഡിഎഫ് ഡൗൺലോഡ് ചെയ്യേണ്ടത് ഇങ്ങനെ…
പ്രതീകാത്മക ചിത്രം (Image courtesy : Getty image/ representational)
Aswathy Balachandran
Aswathy Balachandran | Published: 21 Oct 2024 | 03:06 PM

ന്യൂഡൽഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി അതിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.ac.in-ൽ UGC നെറ്റ് ഫലം പുറത്തു വന്നിരിക്കുകയാണ്. ഫലത്തിനൊപ്പം തന്നെ കട്ട് ഓഫ് മാർക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 5 വരെ നടന്ന പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക സൈറ്റിൽ വഴി കട്ട് ഓഫ് പരിശോധിക്കാം.

ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർഎഫ്) അല്ലെങ്കിൽ അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികകളിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ യോഗ്യത നിർണ്ണയിക്കാൻ വർഷത്തിൽ രണ്ടുതവണ ഈ ദേശീയതല പരീക്ഷ നടത്തുന്നുണ്ട്.

കട്ട് ഓഫ് എങ്ങനെ പരിശോധിക്കാം?

 

  • ugcnet.nta.ac.in എന്ന ഔദ്യോ​ഗിക വെബ്സൈറ്റിൽ കയറുകക
  • UGC NET Cut off and Result June 2024′ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • അപ്പോൾ ഒരു പുതിയ ടാബിൽ ഒരു പിഡിഎഫ് തുറക്കും.
  • പേരോ റോൾ നമ്പറോ തിരയാൻ ctrl + F അമർത്തുക.
  • നിങ്ങളുടെ പേര് ലിസ്റ്റിലുണ്ടെങ്കിൽ, ഭാവി റഫറൻസിനായി ഇത് ഡൗൺലോഡ് ചെയ്യുക.

എങ്ങനെ സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാം

 

  • ugcnet.nta.ac.in എന്ന ഔദ്യോ​ഗിക വെബ്സൈറ്റിൽ കയറുക
  • അതിലെ UGC ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • തുടർന്ന് ലോഗിൻ ക്രെഡൻഷ്യലുകളായ രജിസ്ട്രേഷൻ നമ്പർ, റോൾ നമ്പർ, ജനനത്തീയതി എന്നിവ നൽകുക.
  • സ്‌കോർകാർഡ് പിഡിഎഫ് സ്‌ക്രീനിൽ ദൃശ്യമാകും.
  • പിഡിഎഫ് ഡെസ്‌ക്‌ടോപ്പിൽ/ലാപ്‌ടോപ്പിൽ സേവ് ചെയ്യുക
  • അതിൽ നിന്ന് പ്രിന്റ് എടുക്കുക.

 

മെറിറ്റ് ലിസ്റ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം

 

ugcnet.nta.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലെ UGC നെറ്റ് മെറിറ്റ് ലിസ്റ്റ് 2024 PDF ലിങ്കിൽ ക്ലിക്ക് ചെയ്യുക. ലോഗിൻ ചെയ്യുന്നതിന് ആവശ്യമായ ക്രെഡൻഷ്യലുകളായി രജിസ്ട്രേഷൻ നമ്പർ, റോൾ നമ്പർ, ജനനത്തീയതി എന്നിവ ഉപയോഗിക്കുകമെറിറ്റ് ലിസ്റ്റിന്റെ pdf സ്ക്രീനിൽ ഡൗൺലോഡ് ചെയ്യാൻ ലഭ്യമാകും. കൂടുതൽ റഫറൻസിനായി ഉപയോഗിക്കുന്നതിന് മെറിറ്റ് ലിസ്റ്റ് സേവ് ചെയ്യുക.