UGC NET 2026 Registration: യുജിസി നെറ്റ് ഡിസംബർ 2026 രജിസ്ട്രേഷൻ: അവസാന തീയതി ഇന്ന്, ഇതുവരെ അപേക്ഷിക്കാത്തവർ അറിയാൻ

UGC NET December 2026 Registration: ഒക്ടോബർ 31 രാത്രി 11:50-ഓടെയാണ് അപ്ലിക്കേഷൻ പ്രോസസ് അവസാനിക്കുന്നത്. സാങ്കേതിക തടസ്സങ്ങളും അവസാന നിമിഷത്തെ തിരക്കും ഒഴിവാക്കാൻ ഇതുവരെ നടപടികൾ പൂർത്തിയാക്കാത്ത ഉദ്യോഗാർത്ഥികൾ എത്രയും വേഗം അപേക്ഷ സമർപ്പിക്കണമെന്ന് എൻടിഎ നിർദ്ദേശിക്കുന്നു. 9.60 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ പരീക്ഷയ്ക്കായി ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

UGC NET 2026 Registration: യുജിസി നെറ്റ് ഡിസംബർ 2026 രജിസ്ട്രേഷൻ: അവസാന തീയതി ഇന്ന്, ഇതുവരെ അപേക്ഷിക്കാത്തവർ അറിയാൻ

പ്രതീകാത്മക ചിത്രം

Published: 

31 Oct 2026 | 09:59 AM

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന യുജിസി നെറ്റ് ഡിസംബർ 2026 പരീക്ഷയ്ക്കുള്ള രജിസ്ട്രേഷനും ഫീസ് അടയ്ക്കാനുമുള്ള സമയം ഇന്ന് അവസാനിക്കും. ഒക്ടോബർ 31 രാത്രി 11:50-ഓടെയാണ് അപ്ലിക്കേഷൻ പ്രോസസ് അവസാനിക്കുന്നത്. സാങ്കേതിക തടസ്സങ്ങളും അവസാന നിമിഷത്തെ തിരക്കും ഒഴിവാക്കാൻ ഇതുവരെ നടപടികൾ പൂർത്തിയാക്കാത്ത ഉദ്യോഗാർത്ഥികൾ എത്രയും വേഗം അപേക്ഷ സമർപ്പിക്കണമെന്ന് എൻടിഎ നിർദ്ദേശിക്കുന്നു.

ഓൺലൈൻ അപേക്ഷാ ഫോം സമർപ്പിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനുമുള്ള അവസാന സമയം ഒക്ടോബർ 31 രാത്രി 11:50 വരെയാണ്. അതിനാൽ ഇതുവരെ അപേക്ഷിക്കാത്ത വിദ്യാർത്ഥികൾ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.nic.in വഴി അപേക്ഷ നൽകേണ്ടതാണ്. സമർപ്പിച്ച അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള കറക്ഷൻ വിൻഡോ നവംബർ രണ്ട് മുതൽ നവംബർ നാല് വരെ ലോഗിൻ ലിങ്ക് വഴി ലഭ്യമാകുന്നതാണ്.

ALSO READ: സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷ; 2028 മുതൽ പുതിയ മാറ്റങ്ങള്‍

പരീക്ഷാ കേന്ദ്രം അനുവദിച്ചുകൊണ്ടുള്ള എക്സാം സിറ്റി അലോട്ട്മെന്റ് നവംബർ 23-നും, പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ ഡിസംബർ 7-നും പോർട്ടലിലൂടെ പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുജിസി നെറ്റ് ഡിസംബർ 2026 പരീക്ഷകൾ ഡിസംബർ 14 മുതൽ 18 വരെയും ഡിസംബർ 21-നുമായി കമ്പ്യൂട്ടർ അധിഷ്ഠിത (CBT) രീതിയിൽ നടത്തുന്നതാണ്. ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, 9.60 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ പരീക്ഷയ്ക്കായി ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 7.91 ലക്ഷത്തിലധികം പേർ ഫീസ് അടയ്ക്കുകയും ചെയ്തു.

രജിസ്ട്രേഷൻ എങ്ങനെ പൂർത്തിയാക്കാം?

  • ആദ്യം തന്നെ ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.nic.in സന്ദർശിക്കുക.
  • ശേഷം UGC NET ഡിസംബർ 2026 അപേക്ഷാ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ആവശ്യമായ വിവരങ്ങൾ ഉപയോഗിച്ച് ഈ പോർട്ടലിൽ ലോഗിൻ ചെയ്യുക.
  • അപേക്ഷാ ഫോം പൂരിപ്പിച്ച്, ആവശ്യമായ രേഖകൾ പറഞ്ഞിരിക്കുന്ന വിധത്തിൽ അപ്‌ലോഡ് ചെയ്യുക.
  • ലഭ്യമായ ഓൺലൈൻ പേയ്‌മെന്റ് മാർഗ്ഗങ്ങളിലൂടെ പരീക്ഷാ ഫീസ് അടയ്ക്കുക.
  • ശേഷം നൽകിയ വിവരങ്ങൾ ഒന്നുകൂടി പരിശോധിച്ച് ഫോം സമർപ്പിക്കാം.
  • ഭാവി ആവശ്യങ്ങൾക്കായി സ്ഥിരീകരണ പേജ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്യുക.

ഇക്കഴിഞ്ഞ ദിവസമാണ് എൻടിയ യുജിസി നെറ്റ് പരീക്ഷ രജിസ്ട്രേഷനുള്ള തീയതി ഒക്ടോബർ 31 വരെ നീട്ടിയത്. തീയതി നീട്ടിയെങ്കിലും, ഇൻഫർമേഷൻ ബുള്ളറ്റിനിലെ മറ്റ് നിബന്ധനകളിലും വ്യവസ്ഥകളിലും മാറ്റമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ സർവകലാശാലകളിലും കോളേജുകളിലും ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (JRF), അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്കുള്ള യോഗ്യത, പിഎച്ച്ഡി പ്രവേശനം എന്നിവ നിർണ്ണയിക്കുന്നതിനാണ് യുജിസി നെറ്റ് പരീക്ഷ നടത്തുന്നത്.

English Summary:

NTA will close the registration process for the UGC NET December 2026 examination tomorrow, October 31. Candidates who have not yet completed their application process can submit their forms and pay the examination fee by 11:50 PM.

Loading...
Unable to load recommendations.
Follow Us
Related Stories
CBSE Class 10 Board Exam: പത്താം ക്ലാസ് ബോർഡ് പരീക്ഷ; 2028 മുതൽ പുതിയ മാറ്റങ്ങളുമായി സിബിഎസ്ഇ
RRB NTPC Job Vacancy: റെയിൽവേയിൽ വൻ തൊഴിലവസരം; 3,548 തസ്തികകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം
UGC NET Dec 2026: യുജിസി നെറ്റിന് ഇതുവരെ അപേക്ഷിച്ചില്ലേ? സമയപരിധി നീട്ടി
Degree Students Apprenticeship Programme: ഡിഗ്രി വിദ്യാർഥികൾക്ക് അപ്രൻ്റീസ്ഷിപ്പ്, മാസം 12000-നും മുകളിൽ
Kerala PSC: യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ള തസ്തികകളില്‍ തീരുമാനം; പ്രധാനപ്പെട്ട തസ്തികകളുടെ ചുരുക്കപ്പട്ടികയ്ക്കും സാധ്യതാപ്പട്ടികയ്ക്കും പിഎസ്‌സി അംഗീകാരം
Kerala School Holiday: മൂന്ന് ദിവസം വീട്ടിലിരിക്കാം! മണ്ണാറശ്ശാല – പരുമല പള്ളി പെരുന്നാൾ; തിങ്കളാഴ്ച്ച ഈ ജില്ലയിലെ സ്കൂളുകൾക്ക് അവധി
നാരങ്ങ കൈപ്പ് വരാതെ സൂക്ഷിക്കാൻ വെളിച്ചെണ്ണ? ചെയ്യേണ്ടത്
​ഗംഭീര ലുക്കും 169 KM റേഞ്ചും - യമഹയുടെ ഇ.വി
രക്തം വെക്കാൻ ഉറുമാമ്പഴം എപ്പോൾ എങ്ങനെ കഴിക്കണം?
അടുക്കള മാലിന്യം വലിച്ചെറിയല്ലേ; വീട്ടിൽ തന്നെ മികച്ച കമ്പോസ്റ്റ് തയ്യാറാക്കാം
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം
ഒരു വീപ്പ നിറയെ ക്യാഷ്, ഞെട്ടിയോ?
വിനോദയാത്രയ്ക്കിടെ പിടിഎ പ്രസിഡൻ്റ് മദ്യപിച്ചു, വിദ്യാർഥികളുടെ പ്രതിഷേധം