UPSC Pratibha Setu: നിയമനശുപാർശ ചെയ്യാത്തവർക്ക് തൊഴിൽ; എന്താണ് യുപിഎസ്‌സിയുടെ പ്രതിഭ സേതു പദ്ധതി?
UPSC Pratibha Setu Project: അന്തിമ മെറിറ്റ് ലിസ്റ്റിൽ ഇടംനേടാത്ത ഉദ്യോഗാർഥികളുടെ വിശദാംശങ്ങൾ തൊഴിലുടമകൾക്ക് ലഭിക്കാൻ വഴിയൊരുക്കുന്നതാണ് പ്രൊഫഷണൽ റിസോഴ്സ് ആൻഡ് ടാലന്റ് ഇന്റഗ്രേഷൻ-ബ്രിഡ്ജ് ഫോർ ഹയറിങ് ആസ്‌പിരന്റ്സ് (പ്രതിഭ) സേതു എന്ന പദ്ധതി. പിഡിഎസ് എന്ന പേരിൽ 2018 ഓഗസ്റ്റിൽ നടപ്പാക്കിയ പദ്ധതിയാണ് ഇത്. ഇപ്പോളിത് പുനരാവിഷ്കരിച്ചിരിക്കുന്നതാണ്.

Upsc Pratibha Setu
നിയമനത്തിന് ശുപാർശ ചെയ്യാത്ത ഉദ്യോഗാർഥികൾക്ക് ജോലി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്‌സി) പ്രതിഭ സേതു എന്ന പദ്ധതി പ്രഖ്യാപിച്ചത്. യുപിഎസ്‌സി നടത്തുന്ന ചില പരീക്ഷകൾ മാത്രമാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യുപിഎസ്‌സിയുടെ എല്ലാ ഘട്ടങ്ങളിലും വിജയിച്ചെങ്കിലും അന്തിമ മെറിറ്റ് ലിസ്റ്റിൽ ഇടംനേടാത്ത ഉദ്യോഗാർഥികൾക്കാണ് പ്രതിഭ സേതുവിലൂടെ ജോലി ലഭിക്കുക.
അന്തിമ മെറിറ്റ് ലിസ്റ്റിൽ ഇടംനേടാത്ത ഉദ്യോഗാർഥികളുടെ വിശദാംശങ്ങൾ തൊഴിലുടമകൾക്ക് ലഭിക്കാൻ വഴിയൊരുക്കുന്നതാണ് പ്രൊഫഷണൽ റിസോഴ്സ് ആൻഡ് ടാലന്റ് ഇന്റഗ്രേഷൻ-ബ്രിഡ്ജ് ഫോർ ഹയറിങ് ആസ്‌പിരന്റ്സ് (പ്രതിഭ) സേതു എന്ന പദ്ധതി. പിഡിഎസ് എന്ന പേരിൽ 2018 ഓഗസ്റ്റിൽ നടപ്പാക്കിയ പദ്ധതിയാണ് ഇത്. ഇപ്പോളിത് പുനരാവിഷ്കരിച്ചിരിക്കുന്നതാണ്.
കേന്ദ്രസർക്കാരിന്റെ കീഴിൽ വരുന്ന പേഴ്സണൽ ആൻ്റ് ട്രെയിനിങ് വകുപ്പാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിൽ ഓൺലൈനായി രജിസ്റ്റർ ചെയ്തിട്ടുള്ള മന്ത്രാലയങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സ്വകാര്യ സംഘടനകൾ എന്നിവയുൾപ്പെടെ പരിശോധിച്ചുറപ്പിച്ച തൊഴിലുടമകൾക്ക് ഉദ്യോഗാർത്ഥിയുടെ വിവരങ്ങൾ പരിശോധിക്കാനാവുന്നതാണ്.
അതിലൂടെ യോഗ്യതയുള്ള ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കാൻ തൊഴിലുടമയ്ക്ക് ഈ പദ്ധതിയിലൂടെ അവസരം ലഭിക്കും. സ്വകാര്യ സംഘടനകൾക്കും പോർട്ടൽ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. ശുപാർശചെയ്യാത്ത പരീക്ഷകളിൽ, സന്നദ്ധരായ ഉദ്യോഗാർഥികളെയാണ് പദ്ധതിക്കുകീഴിൽ ഉൾപ്പെടുത്തുക. അവ ഏതെല്ലാമെന്ന് നോക്കാം.
സിവിൽ സർവീസ്, ഇന്ത്യൻ ഫോറസ്റ്റ് സർവീസ്, കേന്ദ്ര സായുധ പോലീസ് സേന (എസി), എൻജിനിയറിങ് സർവീസസ്, സംയോജിത ജിയോ സയന്റിസ്റ്റ്, സിഡിഎസ്, ഇന്ത്യൻ ഇക്കണോമിക് സർവീസ്/ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ്, കമ്പൈൻഡ് മെഡിക്കൽ സർവീസസ് പരീക്ഷ.