PSC Exam Questions: VFA പരീക്ഷയ്ക്ക് മറക്കാതെ പഠിക്കാം; പ്രധാനപ്പെട്ട കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും
VFA Exam 2026: Check These 30 Important Current Affairs Questions: ഈ ചോദ്യങ്ങളില്‍ പദ്ധതികളുടെ പേരുകള്‍, സ്ഥലങ്ങള്‍, വ്യക്തികളുടെ പേരുകള്‍, സ്ഥാപനങ്ങള്‍, പാലങ്ങള്‍, തുരങ്കങ്ങള്‍ തുടങ്ങിയവ പ്രത്യേകം ശ്രദ്ധിച്ച് പഠിക്കുന്നത് ഗുണകരമാണ്. ഒരേ വിഷയത്തില്‍നിന്ന് വ്യത്യസ്ത രീതിയിലുള്ള ചോദ്യങ്ങള്‍ മത്സരപരീക്ഷകളില്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ ചോദ്യവും ഉത്തരവും ഒരുമിച്ച് മനസ്സിലാക്കി പഠിക്കുന്നത് കൂടുതല്‍ പ്രയോജനപ്പെടും.
വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് (VFA) ഉള്‍പ്പെടെയുള്ള മത്സരപരീക്ഷകളില്‍ കറന്റ് അഫയേഴ്‌സിന് വലിയ പ്രാധാന്യമുണ്ട്. കേരളത്തിലെ പുതിയ പദ്ധതികള്‍, സര്‍ക്കാര്‍ തീരുമാനങ്ങള്‍, പുരസ്‌കാരങ്ങള്‍, പുതിയ സ്ഥാപനങ്ങള്‍, അടിസ്ഥാനസൗകര്യ വികസനം, പരിസ്ഥിതി, ആരോഗ്യം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ നിന്നുള്ള ചോദ്യങ്ങള്‍ പരീക്ഷയില്‍ പ്രതീക്ഷിക്കാം. 2026ലെ പ്രധാനപ്പെട്ട സംഭവവികാസങ്ങള്‍ ചോദ്യോത്തര രൂപത്തില്‍ പഠിക്കുന്നത് ഓര്‍മിക്കാനും പരീക്ഷയ്ക്ക് വേഗത്തില്‍ തയാറെടുക്കാനും സഹായിക്കും. വിഎഫ്എ പരീക്ഷയ്ക്ക് ഉപകാരപ്പെടുന്ന 30 പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും ഇതാ.
1. കെഎസ്ആര്‍ടിസിയുടെ ഗുഡ്വില്‍ അംബാസഡര്‍ ആരാണ്?
മോഹന്‍ലാല്‍
2. ലോസ് ആഞ്ജലസിലെ ഓസ്‌കാര്‍ അക്കാദമി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ച മലയാള സിനിമ ഏത്?
ഭ്രമയുഗം
3. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ വായനാശീലം പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് നടപ്പാക്കിയ പദ്ധതി ഏത്?
അക്ഷരോന്നതി
4. കേരളത്തിലെ ആദ്യ വര്‍ക്ക് നിയര്‍ ഹോം കേന്ദ്രം സ്ഥാപിച്ചത് എവിടെ?
കൊട്ടാരക്കര
5. കേരളത്തിലെ ആദ്യത്തെ ചിത്രശലഭ സങ്കേതം ഏത്?
ആറളം
6. ഹൈഡ്രജന്‍ ബസുകള്‍ സര്‍വീസ് നടത്തുന്ന ആദ്യ ഇന്ത്യന്‍ വിമാനത്താവളം ഏത്?
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാല്‍)
7. കേരള സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഭിന്നശേഷി പ്രതിഭകളുടെ സര്‍ഗോത്സവം ഏത്?
സവിശേഷ
8. ഇന്ത്യയിലെ ആദ്യത്തെ അവയവമാറ്റ ആശുപത്രിയായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗണ്‍ ട്രാന്‍സ്പ്ലാന്റേഷന്‍ നിലവില്‍ വരുന്നത് എവിടെ?
ചേവായൂര്‍, കോഴിക്കോട്
9. കേരളത്തില്‍ ഒരു നദിക്ക് കുറുകെ നിര്‍മിക്കുന്ന ഏറ്റവും നീളം കൂടിയ പാലം ഏത്?
കുമ്പിച്ചല്‍കടവ് പാലം, അമ്പൂരി
10. കുട്ടികളുടെ മാനസിക സുസ്ഥിതിക്കും പഠന പുരോഗതിക്കുമായി കേരള പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പദ്ധതി ഏത്?
സ്‌നേഹം
11. പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉന്നമനം ലക്ഷ്യമിട്ട് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നടപ്പാക്കുന്ന പദ്ധതി ഏത്?
ആരോഗ്യം
12. ഇന്ത്യയില്‍ ആദ്യമായി പൊതുബജറ്റിനൊപ്പം ഒരു വയോജന ബജറ്റ് കൂടി പുറത്തിറക്കുന്ന സംസ്ഥാനം ഏത്?
കേരളം
13. 2025ലെ സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ടത് ഏത്?
ഇരിട്ടി പൊലീസ് സ്റ്റേഷന്‍, കണ്ണൂര്‍ റൂറല്‍
14. 2026 ജനുവരി 23ന് കേരളത്തിന്റെ ഔദ്യോഗിക സൂക്ഷ്മാണുവായി പ്രഖ്യാപിച്ചത് ഏതിനെയാണ്?
ബാസിലസ് സബ്റ്റിലിസ്
15. ഇടുക്കിയിലെ മീശപ്പുലിമലയില്‍നിന്ന് കണ്ടെത്തിയ പുതിയ രണ്ട് സസ്യ സ്പീഷീസുകള്‍ ഏതെല്ലാം?
ലിറ്റ്സിയ മീശപ്പുലിമലയാന, ലിറ്റ്സിയ ഇടുക്കിയാന
16. പപ്പറ്റ്‌സ് ഓഫ് ഇന്ത്യ എന്ന പേരില്‍ തപാല്‍ വകുപ്പ് പുറത്തിറക്കിയ സ്മാരക സ്റ്റാമ്പുകളില്‍ ഉള്‍പ്പെട്ട കേരളത്തിലെ പാവകളിയേത്?
പാവക്കഥകളി
17. കേരള സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ കേരള സവാരിയുടെ ഗുഡ്വില്‍ അംബാസഡര്‍ ആരാണ്?
സഞ്ജു സാംസണ്‍
18. കേരളത്തിലെ ആദ്യത്തെ സമഗ്ര അന്തര്‍ദേശീയ വിദ്യാലയം ഏത്?
മുണ്ടേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, കണ്ണൂര്‍
19. സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്കായി കേരള സര്‍ക്കാര്‍ ആരംഭിച്ച ആശ്രിത സഹായധന പദ്ധതി ഏത്?
രക്ഷാകവചം പദ്ധതി
20. കേരളത്തിലെ ലക്ഷക്കണക്കിന് ഹെക്ടര്‍ തരിശുഭൂമി കാര്‍ഷിക സമൃദ്ധിയിലേക്ക് തിരികെ കൊണ്ടുവരാന്‍ ലക്ഷ്യമിട്ട് തുടക്കം കുറിച്ച നൂതന പദ്ധതി ഏത്?
നവോധന്‍
21. കേരളത്തില്‍ കായലിന് കുറുകെ നിര്‍മിച്ച ഏറ്റവും നീളമുള്ള പാലം ഏത്?
പെരുമ്പളം പാലം, വേമ്പനാട് കായല്‍
22. കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാത ഏത്?
കോഴിക്കോട്-വയനാട് തുരങ്കപാത
23. വംശനാശഭീഷണിയിലുള്ള ധ്രുവക്കുറുക്കനെ, അഥവാ നീലക്കുറുക്കനെ (ബ്ലൂ മോര്‍ഫ്), ഐസ്ലാന്‍ഡില്‍ കണ്ടെത്തിയ മലയാളി ഫോട്ടോഗ്രാഫര്‍ ആരാണ്?
ഹരികുമാര്‍
24. കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാതയേത്?
കോഴിക്കോട്-വയനാട് തുരങ്കപാത
25. കേരള ജീനോം ഡാറ്റ സെന്റര്‍ നിലവില്‍ വന്നത് എവിടെ?
തിരുവനന്തപുരം
26. കേരളത്തിലെ ആദ്യ റൂറല്‍ ജില്ലാ ജയില്‍ സ്ഥാപിക്കുന്നത് എവിടെ?
വടകര, കോഴിക്കോട്
27. കുട്ടികളിലെ ഹൃദയശസ്ത്രക്രിയയ്ക്കുള്ള കേരള സര്‍ക്കാര്‍ പദ്ധതി ഏത്?
ഹൃദ്യം
28. ഭിന്നശേഷിക്കാര്‍ക്കും ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്കും തൊഴില്‍ നല്‍കാന്‍ സംസ്ഥാനത്ത് ആരംഭിച്ച പദ്ധതി ഏത്?
ഏബിള്‍ പോയിന്റ് പദ്ധതി
29. ഏബിള്‍ പോയിന്റ് പദ്ധതിയുടെ ആദ്യത്തെ ഔട്ട്ലെറ്റ് സ്ഥാപിച്ചത് എവിടെ?
കാക്കനാട്, എറണാകുളം
30. കേരളത്തിലെ ആദ്യത്തെ ഉഡാന്‍ യാത്രി കഫേ നിലവില്‍ വന്ന അന്താരാഷ്ട്ര വിമാനത്താവളം ഏത്?
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
പരീക്ഷയ്ക്ക് തയാറെടുക്കുമ്പോള്‍
ഈ ചോദ്യങ്ങളില്‍ പദ്ധതികളുടെ പേരുകള്‍, സ്ഥലങ്ങള്‍, വ്യക്തികളുടെ പേരുകള്‍, സ്ഥാപനങ്ങള്‍, പാലങ്ങള്‍, തുരങ്കങ്ങള്‍ തുടങ്ങിയവ പ്രത്യേകം ശ്രദ്ധിച്ച് പഠിക്കുന്നത് ഗുണകരമാണ്. ഒരേ വിഷയത്തില്‍നിന്ന് വ്യത്യസ്ത രീതിയിലുള്ള ചോദ്യങ്ങള്‍ മത്സരപരീക്ഷകളില്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ ചോദ്യവും ഉത്തരവും ഒരുമിച്ച് മനസ്സിലാക്കി പഠിക്കുന്നത് കൂടുതല്‍ പ്രയോജനപ്പെടും.
English Summary
Prepare for the VFA Exam 2026 with 30 important current affairs questions and answers covering Kerala, government schemes, infrastructure, health, education, transport and other key topics.