VITEEE 2026 Registration: വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്; വിഐടിഇഇ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

VITEEE 2026 Registration Begins: www.viteee.vit.ac.in എന്ന വെബ്‌സൈറ്റിലൂടെ മാത്രമെ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. 2026 ഏപ്രിൽ 28 മുതൽ 2026 മെയ് മൂന്ന് വരെ ഒറ്റ ഘട്ടമായാണ് പരീക്ഷ നടക്കുന്നത്. ജിഎസ്ടി ഉൾപ്പെടെ 1,350 രൂപയാണ് രജിസ്ട്രേഷൻ ഫീസായി നൽകേണ്ടത്.

VITEEE 2026 Registration: വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്; വിഐടിഇഇ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

പ്രതീകാത്മക ചിത്രം

Published: 

26 Oct 2025 13:03 PM

വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (വിഐടി) യിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം. രാജ്യത്തെ മികച്ച എഞ്ചിനീയറിംഗ് സ്ഥാപനങ്ങളിലൊന്നാണ് വിഐടി. 2026-ലെ വിഐടി എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്കുള്ള രജിസ്ട്രേഷനാണ് ആരംഭിച്ചിരിക്കുന്നത്. അപേക്ഷാ ഫോമുകൾ ഔദ്യോഗികമായി പുറത്തിറക്കിയിട്ടുണ്ട്.

നിലവാരമുള്ള എഞ്ചിനീയറിംഗ് വിദ്യാഭ്യാസം, മികച്ച പ്ലേസ്‌മെൻ്റ് അവസരങ്ങൾ, മികച്ച ജോലി എന്നിവയാണ് വിദ്യാർത്ഥികളെ ആകർഷിക്കുന്ന ഘടകമാണ്. www.viteee.vit.ac.in എന്ന വെബ്‌സൈറ്റിലൂടെ മാത്രമെ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. 2026 ഏപ്രിൽ 28 മുതൽ 2026 മെയ് മൂന്ന് വരെ ഒറ്റ ഘട്ടമായാണ് പരീക്ഷ നടക്കുന്നത്. ജിഎസ്ടി ഉൾപ്പെടെ 1,350 രൂപയാണ് രജിസ്ട്രേഷൻ ഫീസായി നൽകേണ്ടത്.

ഇന്ത്യയിലുടനീളമുള്ള 134 പരീക്ഷാ നഗരങ്ങളിലും ഒമ്പത് അന്താരാഷ്ട്ര പരീക്ഷാ കേന്ദ്രങ്ങളിലുമായിട്ടാണ് പരീക്ഷ നടക്കുന്നത്. അപേക്ഷ സമർപ്പിക്കുമ്പോൾ വിദ്യാർത്ഥികൾക്ക് അവരുടെ സൗകര്യപ്രദമായ സ്ഥലം തിരഞ്ഞെടുക്കാം.

Also Read: റെയിൽവേ ജോലി സ്വപ്നമാകില്ല; സ്റ്റേഷൻ മാസ്റ്റർ മതുൽ ക്ലാർക്ക് വരെ, വൻ അവസരം

യോഗ്യതാ മാനദണ്ഡങ്ങൾ

ഭൗതികശാസ്ത്രം, രസതന്ത്രം, ഗണിതം അല്ലെങ്കിൽ ജീവശാസ്ത്രം എന്നിവയിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ 12-ാം ക്ലാസ് പരീക്ഷ വിജയതിച്ചവർക്ക് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാം. സംവരണ വിഭാഗങ്ങൾക്ക് 50 ശതമാനം ഇളവ് ലഭിക്കും.അപേക്ഷക്കുന്ന വ്യക്തി ഇന്ത്യയിൽ സ്ഥിരതാമസക്കാരനോ, NRIയോ, ഇന്ത്യയിലെ വിദേശ പൗരനോ അല്ലെങ്കിൽ ഇന്ത്യൻ വംശജനായ വ്യക്തിയോ ആയിരിക്കണം. 2004 ജൂലൈ ഒന്നിനോ അതിനുശേഷമോ ജനിച്ചവർക്ക് അപേക്ഷ സമർപ്പിക്കാം.

ഓൺലൈനായാണ് പരീക്ഷാ നടത്തുന്നത്. രണ്ട് മണിക്കൂർ 30 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി എന്നിവയിൽ നിന്ന് 35 ചോദ്യങ്ങൾ വീതവും, മാത്തമാറ്റിക്സിൽ നിന്ന് 40 ചോദ്യങ്ങളും, ഇംഗ്ലീഷിൽ നിന്ന് അഞ്ച് ചോദ്യങ്ങളും, ആപ്റ്റിറ്റ്യൂഡിൽ നിന്ന് 10 ചോദ്യങ്ങളുമാണുള്ളത്. ഓരോ ശരിയായ ഉത്തരത്തിനും നാല് മാർക്ക് ലഭിക്കും, തെറ്റായ ഉത്തരത്തിന് ഒരു മാർക്ക് വീതം കുറയ്ക്കും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും