AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Prajwala Scholarship: പിഎസ്‌സി കോച്ചിങ്ങിന്‌ പോകുന്നുണ്ടോ? എന്നാല്‍ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് തരും

Kerala Government Prajwala Scholarship: സര്‍ക്കാരിന്റെ കീഴില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പുകളില്‍ ഒന്നാണ് പ്രജ്വല സ്‌കളോര്‍ഷിപ്പ്. വിദ്യാര്‍ഥികളില്‍ തൊഴിലധിഷ്ഠിത പ്രാപ്തി പരിശീലനം നല്‍കുകയാണ് ഈ സ്‌കോളര്‍ഷിപ്പിന്റെ ലക്ഷ്യം.

Prajwala Scholarship: പിഎസ്‌സി കോച്ചിങ്ങിന്‌ പോകുന്നുണ്ടോ? എന്നാല്‍ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് തരും
പ്രതീകാത്മക ചിത്രം Image Credit source: TV9 Network
shiji-mk
Shiji M K | Updated On: 18 Nov 2025 16:50 PM

സ്‌കൂളില്‍ പഠിക്കുമ്പോള്‍ അല്ലെങ്കില്‍ കോളേജില്‍ പഠിക്കുമ്പോഴൊക്കെ നിരവധി സ്‌കോളര്‍ഷിപ്പുകള്‍ക്ക് വിദ്യാര്‍ഥികള്‍ അപേക്ഷിക്കാറുണ്ട്. ഓരോ സ്‌കോളര്‍ഷിപ്പുകളുടെയും മാനദണ്ഡങ്ങള്‍ വ്യത്യസ്തമാണ്. തുടര്‍ വിദ്യാഭ്യാസത്തിനായി ഒരു വിദ്യാര്‍ഥിക്ക് ലഭിക്കുന്ന സാമ്പത്തിക സഹായമാണ് സ്‌കോളര്‍ഷിപ്പ്. ജാതി, മതം, ലിംഗം, മാര്‍ക്ക് തുടങ്ങി വിവിധ ഘടകങ്ങളാണ് സ്‌കളോര്‍ഷിപ്പ് നല്‍കുന്നതിന് പരിഗണിക്കുന്നത്.

സര്‍ക്കാരിന്റെ കീഴില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പുകളില്‍ ഒന്നാണ് പ്രജ്വല സ്‌കളോര്‍ഷിപ്പ്. വിദ്യാര്‍ഥികളില്‍ തൊഴിലധിഷ്ഠിത പ്രാപ്തി പരിശീലനം നല്‍കുകയാണ് ഈ സ്‌കോളര്‍ഷിപ്പിന്റെ ലക്ഷ്യം. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കും പരിശീലന പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്കും സാമ്പത്തികമായി സഹായം ലഭ്യമാക്കാന്‍ ഈ പദ്ധതിയ്ക്ക് സാധിക്കും. ഈ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതായുള്ള മാര്‍ഗരേഖകള്‍ സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുകയാണ്.

മാനദണ്ഡങ്ങള്‍ എന്തെല്ലാം?

പ്രതിമാസം 1,000 രൂപ വീതമാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. സംസ്ഥാന എംപ്ലോയ്മെന്റ് ഡയറക്ടേറേറ്റാണ് പദ്ധതി നടപ്പാക്കുന്നത്. അപേക്ഷകന് 18 വയസ് പൂര്‍ത്തിയായിരിക്കണം എന്നതാണ് ആദ്യ നിബന്ധന. എന്നാല്‍ 30 വയസില്‍ കൂടുതല്‍ പ്രായം പാടില്ല.

പ്ലസ്ടു, വിഎച്ച്എസ്‌സി, ഐടിഐ ഡിപ്ലോമ, ഡിഗ്രി കഴിഞ്ഞതിന് ശേഷം നൈപുണ്യ കോഴ്സുകള്‍ പഠിക്കുന്നവരോ മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്നവരോ ആയിരിക്കണം അപേക്ഷകര്‍. കേന്ദ്ര സര്‍ക്കാരിന് കീഴിലെ സ്ഥാപനങ്ങളില്‍ നൈപുണ്യ പരിശീലനം നടത്തുന്നവരോ പിഎസ്‌സി ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ക്ക് തയാറെടുപ്പ് നടത്തുന്നവരോ ആണ് നിങ്ങളെങ്കില്‍ അപേക്ഷിക്കാം.

Also Read: GATE 2026 Schedule: ഗേറ്റ് 2026 പരീക്ഷ നാലു ദിവസങ്ങളിലായി, ഷെഡ്യൂള്‍ പുറത്ത്‌

അപേക്ഷകനോ അപേക്ഷകയോ കേരളത്തില്‍ സ്ഥിരമായി താമസിക്കുന്നവരാകണം. അവരുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ അധികമാകാനും പാടില്ല. ആദ്യം അപേക്ഷിക്കുന്ന അഞ്ച് ലക്ഷം പേര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. മറ്റൊരു സ്‌കോളര്‍ഷിപ്പും വാങ്ങിക്കുന്നവരും ആയിരിക്കരുത് അപേക്ഷകര്‍.

അപേക്ഷകന്റെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിരിക്കണം. സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, പരീക്ഷയ്ക്ക് തയാറെടുക്കുന്നതിന്റെ രേഖകള്‍ എന്നിവയെല്ലാം നിങ്ങള്‍ ഹാജരാക്കേണ്ടതുണ്ട്. ജോലി ലഭിക്കുന്നത് മുതല്‍ ആനുകൂല്യം ലഭിക്കില്ല.