GATE 2026 Schedule: ഗേറ്റ് 2026 പരീക്ഷ നാലു ദിവസങ്ങളിലായി, ഷെഡ്യൂള്‍ പുറത്ത്
GATE 2026 Schedule Details: ഗേറ്റ് 2026 പരീക്ഷയുടെ ഷെഡ്യൂള്‍ ഐഐടി ഗുവാഹത്തി പുറത്തിറക്കി. ഫെബ്രുവരി 7, 8, 14, 15 തീയതികളിലാണ് പരീക്ഷ
ഗുവാഹത്തി: ഗേറ്റ് (ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗ്) 2026 പരീക്ഷയുടെ ഷെഡ്യൂള്‍ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഗുവാഹത്തി പുറത്തിറക്കി. പരീക്ഷാ തീയതികൾ gate2026.iitg.ac.in എന്ന വെബ്‌സൈറ്റിലൂടെ പരിശോധിക്കാം. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് പരീക്ഷ. 7, 8, 14, 15 തീയതികളില്‍ പരീക്ഷ നടക്കും. രാവിലെയും, ഉച്ചയ്ക്കുമായി രണ്ട് സെഷനുകളിലായാണ് പരീക്ഷ നടത്തുന്നത്.
ആദ്യ സെഷന്‍ രാവിലെ 9.30 മുതല്‍ 12.30 വരെ നടക്കും. ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 5.30 വരെയാണ് രണ്ടാമത്തെ സെഷന്‍. മാര്‍ച്ച് 19ന് ഫലം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
ഷെഡ്യൂള്‍ ഇങ്ങനെ
1. 2026 ഫെബ്രുവരി 7 ശനി
അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്, എൻവയോൺമെന്റൽ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ജിയോളജി ആൻഡ് ജിയോഫിസിക്സ്, ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ്, മൈനിംഗ് എഞ്ചിനീയറിംഗ്, ടെക്സ്റ്റൈൽ എഞ്ചിനീയറിംഗ്, ഫൈബർ സയൻസ്, എഞ്ചിനീയറിംഗ് സയൻസസ്, ലൈഫ് സയൻസസ് എന്നിവ ആദ്യ സെഷനില്‍ നടക്കും.
എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ്, ബയോടെക്‌നോളജി, കെമിക്കൽ എഞ്ചിനീയറിംഗ്, കെമിസ്ട്രി, ജിയോമാറ്റിക്സ് എഞ്ചിനീയറിംഗ്, ഫിസിക്‌സ്, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസസ് എന്നീ വിഷയങ്ങൾ ഉച്ചകഴിഞ്ഞ് നടക്കും.
2. 2026 ഫെബ്രുവരി 8 ഞായര്‍
കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി പേപ്പർ 1, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവ ആദ്യ സെഷനില്‍ ഉള്‍പ്പെടുന്നു. കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി പേപ്പർ 2, ഇക്കോളജി ആൻഡ് എവല്യൂഷൻ, നേവൽ ആർക്കിടെക്ചർ ആൻഡ് മറൈൻ എഞ്ചിനീയറിംഗ്, പ്രൊഡക്ഷൻ ആൻഡ് ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ് എന്നിവ രണ്ടാമത്തെ സെഷനില്‍ ഉള്‍പ്പെടുന്നു.
3. 2026 ഫെബ്രുവരി 14 ശനി
സിവിൽ എഞ്ചിനീയറിംഗ് പേപ്പർ 1, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, പ്രൊഡക്ഷൻ ആൻഡ് ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ് എന്നിവയാണ് ഫെബ്രുവരി 14ന് രാവിലെ നടക്കുന്നത്. ബയോമെഡിക്കൽ എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ് പേപ്പർ 2, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എഞ്ചിനീയറിംഗ് എന്നിവയാണ് രണ്ടാമത്തെ സെഷനില്‍.
4. 2026 ഫെബ്രുവരി 15 ഞായര്‍
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ആണ് ആദ്യ സെഷനിലെ പേപ്പര്‍. ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗ്, ഡാറ്റ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയാണ് രണ്ടാമത്തെ സെഷനില്‍.