US Visa Integrity Fee: എന്താണ് യുഎസ് വിസ ഇന്റഗ്രിറ്റി ഫീസ്?; ഇന്ത്യൻ വിദ്യാർത്ഥികളെ ഇത് ബാധിക്കുമോ

US Visa Integrity Fee: ഈ നിയമം നടപ്പിലാക്കിക്കഴിഞ്ഞാൽ, ഒരു യുഎസ് വിസിറ്റർ വിസയുടെ ആകെ ചെലവ് 442 ഡോളറായാണ് (38,958 രൂപ) വർദ്ധിക്കുക. അതോടെ ലോകത്തിലെ ഏറ്റവും ഉയർന്ന വിസ ഫീസുകളിൽ ഒന്നായി ഇത് മാറുമെന്നാണ് നിരീക്ഷകർ പറയുന്നത്. ഇന്ത്യ, ചൈന, ബ്രസീൽ, മെക്സിക്കോ, അർജന്റീന എന്നീ രാജ്യങ്ങളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്.

US Visa Integrity Fee: എന്താണ് യുഎസ് വിസ ഇന്റഗ്രിറ്റി ഫീസ്?; ഇന്ത്യൻ വിദ്യാർത്ഥികളെ ഇത് ബാധിക്കുമോ

Us Visa Integrity Fee

Published: 

10 Sep 2025 23:16 PM

കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിൻ്റെ നടപടികൾ ശക്തമാകുന്നതിനിടെ, കുടിയേറ്റേതര വിസാ അപേക്ഷകർക്കുള്ള വിസ ഇൻ്റഗ്രിറ്റി ഫീസ് വർദ്ധിപ്പിച്ച് യുഎസ്. ഈ വർഷം ഒക്ടോബർ ഒന്നുമുതൽ ഈ നിയമം യുഎസ് ഭരണകൂടം പ്രാബല്യത്തിൽ കൊണ്ടുവരും. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ച വൺ ബിഗ് ബ്യൂട്ടിഫുൾ ബില്ലിൻ്റെ ഭാഗമാണ് ഈ വിസ ഇൻ്റഗ്രിറ്റി ഫീസ്. പുതിയ നയം അമേരിക്കയിലേക്ക് പഠനത്തിനായി പോകുന്ന വിദ്യാർത്ഥികളെയടക്കം വലിയ രീതിയിലാണ് ബാധിക്കുക.

ഈ നിയമം നടപ്പിലാക്കിക്കഴിഞ്ഞാൽ, ഒരു യുഎസ് വിസിറ്റർ വിസയുടെ ആകെ ചെലവ് 442 ഡോളറായാണ് (38,958 രൂപ) വർദ്ധിക്കുക. അതോടെ ലോകത്തിലെ ഏറ്റവും ഉയർന്ന വിസ ഫീസുകളിൽ ഒന്നായി ഇത് മാറുമെന്നാണ് നിരീക്ഷകർ പറയുന്നത്. ഇന്ത്യ, ചൈന, ബ്രസീൽ, മെക്സിക്കോ, അർജന്റീന എന്നീ രാജ്യങ്ങളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. കാരണം ഈ രാജ്യങ്ങളിൽ നിന്നാണ് കൂടുതൽ വിദ്യാർത്ഥികളും ജോലിയുടെ ആവശ്യങ്ങൾക്കായും ആളുകൾ യുഎസിലേക്ക് കുടിയേറുന്നത്.

വിസ ഇൻ്റഗ്രിറ്റി ഫീസ് നിയമ പ്രകാരം, യുഎസ് വിസ അപേക്ഷകർ, വിസ നിരക്കുകൾക്ക് പുറമേ, 250 ഡോളർ കൂടി അധികമായി നൽകേണ്ടതുണ്ട്. ഇതോടെ യുഎസ് വിസിറ്റർ വിസയുടെ ചെലവ് 400 ഡോളറിലേക്ക് എത്തുന്നത്. പുതിയ ഫീസ് മൂലം അമേരിക്കയിലേക്കുള്ള യാത്രക്കാരുടെ എണ്ണം കുറയുകയും ടൂറിസം വരുമാനം കുറയുകയും ചെയ്യുമെന്നാണ് വിദഗ്ധർ ചൂണ്ടികാണിക്കുന്നത്.

വിദ്യാർത്ഥികൾക്ക് യുഎസ് സ്വപ്നമാകുമോ?

പുതിയ നിയമത്തോടൊപ്പം, ഉയർന്ന ട്യൂഷൻ ഫീസും ജീവിതച്ചെലവും യുഎസിലേക്ക് പഠനത്തിനായി എത്തുന്ന വിദ്യാർത്ഥികൾക്ക് വലിയ വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ പഠനത്തിനായി തിരഞ്ഞെടുക്കുന്ന രാജ്യങ്ങളിൽ നിന്ന് യുഎസ് എന്നത് സ്വപ്നമായി മാറാനുള്ള സാധ്യത തള്ളികളയാനാകില്ല. കാനഡ, ഓസ്‌ട്രേലിയ, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനായി അവരുടെ വിസ, ഇമിഗ്രേഷൻ സംവിധാനങ്ങൾ എന്നിവയിൽ ഇളവ് വരുത്തുമ്പോഴാണ് യുഎസിൻ്റെ ഈ നടപടി.

അമേരിക്കയുടെ അക്കാദമിക്, ഗവേഷണ ആവാസവ്യവസ്ഥയുടെ നിർണായക ഭാഗമാണ് മറ്റ് രാജ്യങ്ങളിൽ നിന്നെത്തുന്ന വിദ്യാർത്ഥികൾ. വിദ്യാർത്ഥികളുടെ വരവ് കുറയുന്നത് നവീകരണത്തെ മന്ദഗതിയിലാക്കുമെന്നും യുഎസ് സർവകലാശാലകളുടെ ആഗോള മത്സരശേഷി ദുർബലപ്പെടുത്തുമെന്നുമാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും