CBSE Class 10 Result 2026: സിബിഎസ്ഇ പത്താം ക്ലാസ് റിസള്‍ട്ട് നാളെയോ? വെബ്‌സൈറ്റുകള്‍ മാത്രമല്ല, ആപ്പുകളിലൂടെയും ഫലമറിയാം

CBSE Class 10 Result 2026 Expected Soon: സിബിഎസ്ഇ പത്താം ക്ലാസ് റിസള്‍ട്ട് ഉടന്‍ പ്രഖ്യാപിക്കും. ഈ മാസം തന്നെ ഫലം പ്രഖ്യാപിക്കാനാണ് സാധ്യത. നാളെ ഫലം പുറത്തുവിടുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും സിബിഎസ്ഇ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാണ് ഫലം പുറത്തുവിടുന്നതെന്നും ബോര്‍ഡ്‌ വ്യക്തമാക്കിയിട്ടില്ല. ഏപ്രില്‍ അവസാന വാരമോ, അതിന് മുമ്പോ റിസള്‍ട്ട് വരാനാണ് സാധ്യത.

CBSE Class 10 Result 2026: സിബിഎസ്ഇ പത്താം ക്ലാസ് റിസള്‍ട്ട് നാളെയോ? വെബ്‌സൈറ്റുകള്‍ മാത്രമല്ല, ആപ്പുകളിലൂടെയും ഫലമറിയാം

സിബിഎസ്ഇ

Published: 

13 Apr 2026 | 06:25 PM

Central Board of Secondary Education: സിബിഎസ്ഇ പത്താം ക്ലാസ് റിസള്‍ട്ട് ഉടന്‍ പ്രഖ്യാപിക്കും. ഈ മാസം തന്നെ ഫലം പ്രഖ്യാപിക്കുമെന്നാണ് വിവരം. നാളെ (ഏപ്രില്‍ 14) ഫലം പുറത്തുവിടുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും സിബിഎസ്ഇ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാണ് ഫലം പുറത്തുവിടുന്നതെന്നും സിബിഎസ്ഇ വ്യക്തമാക്കിയിട്ടില്ല. എന്തായാലും ഏപ്രില്‍ അവസാന വാരമോ, അതിന് മുമ്പോ റിസള്‍ട്ട് വരാനാണ് സാധ്യത.

മെയ് മാസത്തിൽ നടത്താനിരിക്കുന്ന രണ്ടാം സെഷനുള്ള പരീക്ഷാ തീയതികൾ നിശ്ചയിക്കാൻ അതിന് മുമ്പ് റിസള്‍ട്ട് പുറത്തുവിടേണ്ടതുണ്ട്. ഇതാണ് ഇത്തവണ ഫലപ്രഖ്യാപനം നേരത്തെയുണ്ടാകുമെന്ന സൂചനകള്‍ ശക്തമാക്കുന്നത്.

ഓൺ-സ്ക്രീൻ മാർക്കിങ്ങിന്റെ സഹായത്തോടെ, മൂല്യനിര്‍ണയം വേഗത്തില്‍ തീര്‍ക്കാനാകുമെന്നാണ് പ്രതീക്ഷ. മെയ് രണ്ടാം വാരത്തിന് മുമ്പ് 12-ാം ക്ലാസ് ഫലങ്ങൾ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷം, 10, 12 ക്ലാസുകളിലെ റിസള്‍ട്ടുകള്‍ മെയ് 13-നാണ് പ്രഖ്യാപിച്ചത്.

Also Read: KEAM 2026: എന്‍ട്രന്‍സ് പരീക്ഷയ്ക്ക് അഡ്മിറ്റ് കാര്‍ഡിനൊപ്പം തിരിച്ചറിയല്‍ രേഖ മറക്കേണ്ട; അംഗീകാരമുള്ള ഐഡി പ്രൂഫുകള്‍ ഏതെല്ലാം?

നാളെ പ്രഖ്യാപിക്കുമോ?

ഫലപ്രഖ്യാപനം എന്നാണെന്ന് മുന്‍കൂട്ടി സ്ഥിരീകരിക്കുന്ന പതിവ് സിബിഎസ്ഇക്കുണ്ട്. എന്നാല്‍ ഇതുവരെ തീയതി പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ട് തന്നെ നാളെ ഫലം പ്രഖ്യാപിക്കാന്‍ നേരിയ സാധ്യത മാത്രമാണുള്ളത്.

ഫെബ്രുവരി 17 മുതൽ മാർച്ച് 11 വരെയായിരുന്നു പത്താം ക്ലാസ് പരീക്ഷകള്‍ നടത്തിയത്. cbseresults.nic.in, cbse.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം. വെബ്‌സൈറ്റുകളില്‍ മാത്രമല്ല, ചില ആപ്പുകളിലും ഫലം അറിയാം.

ആപ്പുകളിലും ഫലം

വെബ്‌സൈറ്റുകളില്‍ മാത്രമല്ല, ഡിജിലോക്കര്‍ (results.digilocker.gov.in), ഉമാങ് (umang.gov.in) എന്നീ ആപ്പുകളിലും സിബിഎസ്ഇ ഫലം അറിയാം.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ