Trisha visits Vijay : തമിഴ്‌നാട്ടിൽ വിജയ് യുഗം, വിജയാഹ്ളാദത്തിൽ പങ്കുചേരാൻ ഓടിയെത്തി തൃഷ

Trisha visits Vijay at his residence: വിജയ്‌യുടെ കുടുംബജീവിതത്തെക്കുറിച്ച് നേരത്തെ ചില വ്യാജ റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും, അതൊന്നും തങ്ങളുടെ സുഹൃദ്ബന്ധത്തെ ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് തൃഷയുടെ ഇന്നത്തെ സന്ദർശനം. രാഷ്ട്രീയ വിജയത്തോടൊപ്പം തന്റെ പ്രിയ സുഹൃത്തിന്റെ സാന്നിധ്യം കൂടി എത്തിയതോടെ വിജയ് ക്യാമ്പും വലിയ ആവേശത്തിലാണ്.

Trisha visits Vijay : തമിഴ്‌നാട്ടിൽ വിജയ് യുഗം, വിജയാഹ്ളാദത്തിൽ പങ്കുചേരാൻ ഓടിയെത്തി തൃഷ

Trish And Vijay

Published: 

04 May 2026 | 03:22 PM

ചെന്നൈ: ദ്രാവിഡ രാഷ്ട്രീയത്തിലെ വമ്പൻമാരെ നിഷ്പ്രഭരാക്കി തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ്‌യുടെ തമിഴക വെട്രി കഴകം (TVK) ചരിത്ര വിജയത്തിലേക്ക് കുതിക്കുന്നു. തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ടിവികെ മാറുന്ന കാഴ്ചയാണ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കാണുന്നത്. ഈ ചരിത്ര നിമിഷത്തിൽ തന്റെ ഉറ്റ സുഹൃത്തും സഹപ്രവർത്തകനുമായ വിജയ്‌യെ നേരിൽ കണ്ട് അഭിനന്ദിക്കാൻ നടി തൃഷ അദ്ദേഹത്തിന്റെ പനയൂരിലെ വസതിയിലെത്തി.

തിരുപ്പതി ദർശനത്തിന് പിന്നാലെ പനയൂരിലേക്ക്

ഇന്ന് തൃഷയുടെ ജന്മദിനം കൂടിയാണ്. പുലർച്ചെ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയ താരം അവിടെ നിന്നും നേരെ ചെന്നൈ പനയൂരിലുള്ള വിജയ്‌യുടെ വീട്ടിലേക്ക് എത്തുകയായിരുന്നു. തിരുപ്പതിയിൽ തൃഷ ധരിച്ച ഷോളിന്റെ നിറം ടിവികെ പാർട്ടിയുടെ കൊടിയുടെ നിറവുമായി സാമ്യമുള്ളതായിരുന്നു എന്നത് നേരത്തെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. നിലവിലെ കണക്കുകൾ പ്രകാരം 110 മണ്ഡലങ്ങളിലാണ് ടിവികെ സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നത്. ഇതോടെ ഭരണകക്ഷിയായ ഡിഎംകെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വിജയ് മത്സരിക്കുന്ന തിരുച്ചിറപ്പള്ളി ഈസ്റ്റിലും പെരമ്പൂരിലും വൻ ഭൂരിപക്ഷമാണ് അദ്ദേഹം നേടിയിരിക്കുന്നത്.

ചർച്ചയായി തൃഷയുടെ പിന്തുണ

തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലുടനീളം വിജയ്‌യുടെ പേരിനൊപ്പം ഏറ്റവും കൂടുതൽ കേട്ട പേര് തൃഷയുടേതായിരുന്നു. വോട്ടെടുപ്പ് നടന്ന ഏപ്രിൽ 23-ന് വിരലിലെ മഷിയടയാളം കാണിച്ചു തൃഷ പങ്കുവെച്ച ചിത്രം വൈറലായിരുന്നു. വിജയ് നായകനായ ഗില്ലി സിനിമയിലെ ഗാനത്തിനൊപ്പമാണ് താരം ചിത്രം പങ്കുവെച്ചത്. ഇത് വിജയ്‌ക്കുള്ള പരസ്യ പിന്തുണയായാണ് ആരാധകർ വിലയിരുത്തിയത്.

Also Read – Tamil Nadu Assembley Election: വിജയ് തോൽക്കുമെന്ന് പ്രചാരണം; ജീവനൊടുക്കാൻ ശ്രമിച്ച് ആരാധകൻ

വിജയ്‌യുടെ കുടുംബജീവിതത്തെക്കുറിച്ച് നേരത്തെ ചില വ്യാജ റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും, അതൊന്നും തങ്ങളുടെ സുഹൃദ്ബന്ധത്തെ ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് തൃഷയുടെ ഇന്നത്തെ സന്ദർശനം. രാഷ്ട്രീയ വിജയത്തോടൊപ്പം തന്റെ പ്രിയ സുഹൃത്തിന്റെ സാന്നിധ്യം കൂടി എത്തിയതോടെ വിജയ് ക്യാമ്പും വലിയ ആവേശത്തിലാണ്. തമിഴ്‌നാടിന്റെ ചരിത്രത്തിൽ എംജിആറിനും ജയലളിതയ്ക്കും ശേഷം സിനിമയിൽ നിന്നും രാഷ്ട്രീയത്തിലെത്തി അധികാരം പിടിച്ചെടുക്കുന്ന അപൂർവ്വം നേതാക്കളിൽ ഒരാളായി വിജയ് മാറുകയാണ്. പനയൂരിലെ വിജയ്‌യുടെ വീടിന് മുന്നിൽ ആയിരക്കണക്കിന് ആരാധകരാണ് വിജയാഘോഷങ്ങളുമായി ഒത്തുകൂടിയിരിക്കുന്നത്.

എക്സിറ്റ് പോളുകൾക്ക് പിന്നാലെ കഴുത്ത് മുറിച്ച് ആരാധകന്റെ ആത്മഹത്യാശ്രമം

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ, തന്റെ പ്രിയതാരം വിജയ് പരാജയപ്പെടുമെന്ന ആശങ്കയിൽ ആരാധകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൃഷ്ണഗിരി സ്വദേശിയും വർഷങ്ങളായി വിജയ്‌യുടെ തീവ്ര ആരാധകനുമായ മഹേന്ദ്രനാണ് സ്വന്തം കഴുത്ത് മുറിച്ച് മരിക്കാൻ ശ്രമിച്ചത്. രക്തം വാർന്ന നിലയിൽ കണ്ടെത്തിയ ഇയാളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള മഹേന്ദ്രന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.

English Summary

In a historic political shift, Vijay’s Tamizhaga Vettri Kazhagam (TVK) has emerged as the single largest party in the 2026 Tamil Nadu elections, leading in 110 constituencies and unseating the ruling DMK. Celebrating this landslide victory, actress Trisha visited Vijay’s Panaiyur residence on her birthday, further fueling public interest following her vocal support during the campaign

Follow Us
Related Stories
Thiruvanchoor Radhakrishnan: തുടക്കം സ്കൂൾ ലീഡറായി, ഇന്ന് നിയമസഭയുടെ നാഥൻ; തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറാകുമ്പോൾ
Kerala Assembly Speaker Polls: നിയമസഭ ഇന്ന് വോട്ട് ചെയ്യും; സ്പീക്കർ സ്ഥാനത്തേക്ക് തിരുവഞ്ചൂർ, ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാൻ
16th Kerala Assembly MLAs Sworn In: ആദ്യം സത്യപ്രതിജ്ഞ ചെയ്തത് അബ്ദുൽ ഗഫൂർ; പതിനാറാം കേരള നിയമസഭയ്ക്ക് തുടക്കം
Kerala Assembly MLA Swearing-In 2026: പുതിയ സഭ, പുതിയ മുഖങ്ങള്‍! പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്‌
യുഡിഎഫ് സര്‍ക്കാരിന് പ്രധാനമന്ത്രിയുടെ ആശംസ; സതീശന് എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് മോദി
Keral UDF Cabinet: സഗൗരവം രണ്ടു പേര്‍; ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാതെ സിപി ജോണും, ഷിബു ബേബി ജോണും
വൈഫൈ വെക്കാനും വാസ്തു നോക്കണം; നെറ്റ് വരെ അടിച്ചുപോകും
ബദാം അധികമായി കഴിച്ചാൽ എന്ത് സംഭവിക്കും?
കിച്ചന്‍ സിങ്ക് എങ്ങനെ എളുപ്പത്തില്‍ വൃത്തിയാക്കാം?
PCOD ഉള്ളവർ പതിവായി ഗ്രാമ്പൂ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല