Kerala State Film Awards: സംവിധായകന്‍, മികച്ച ചിത്രം, തിരക്കഥാകൃത്ത്; അവാര്‍ഡുകള്‍ തൂക്കി മഞ്ഞുമ്മല്‍ ബോയ്‌സ്
Best Director Kerala State Awards: തൃശൂര്‍ രാമനിലയത്തില്‍ വെച്ച് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷന്‍ പ്രകാശ് രാജിന്റെ സാന്നിധ്യത്തിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം. 38 ചിത്രങ്ങളാണ് അന്തിമ പട്ടികയില്‍ ഇടംപിടിച്ചത്. ഇവയില്‍ നിന്നാണ് അവാര്‍ഡ് പ്രഖ്യാപനം.
55ാം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ തിളങ്ങി മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രം. മൂന്ന് അവാര്‍ഡുകളാണ് ചിത്രം സ്വന്തമാക്കിയത്. മികച്ച സംവിധായകന്‍, മികച്ച തിരക്കഥാകൃത്ത്, മികച്ച സിനിമ എന്നീ അവാര്‍ഡുകളാണ് സിനിമയെ തേടിയെത്തിയത്. മികച്ച സംവിധായകന്‍, മികച്ച തിരക്കഥാകൃത്ത് എന്നീ വിഭാഗങ്ങളില്‍ ചിദംബരം അവാര്‍ഡ് സ്വന്തമാക്കി.
തൃശൂര്‍ രാമനിലയത്തില്‍ വെച്ച് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷന്‍ പ്രകാശ് രാജിന്റെ സാന്നിധ്യത്തിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം. 38 ചിത്രങ്ങളാണ് അന്തിമ പട്ടികയില്‍ ഇടംപിടിച്ചത്. ഇവയില്‍ നിന്നാണ് അവാര്‍ഡ് പ്രഖ്യാപനം.
മഞ്ഞുമ്മല്‍ ബോയ്‌സ്
റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 241 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ജാന്‍ എ മന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. പറവ ഫിലിംസിന് വേണ്ടി ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിദംബരം സിനിമയൊരുക്കിയത്. ഒരുകൂട്ടം സൃഹൃത്തുക്കള്‍ ഒരു യാത്ര പോകുകയും അവിടെയുണ്ടാകുന്ന സംഭവികാസങ്ങളുമാണ് കഥയുടെ ഇതിവൃത്തം. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി എസ് പൊതുവാള്‍, ലാല്‍ ജൂനിയര്‍, ദീപക് പറമ്പോല്‍, അഭിരാം രാധാകൃഷ്ണന്‍, അരുണ്‍ കുര്യന്‍, ഖാലിദ് റഹ്‌മാന്‍, ചന്തു സലിംകുമാര്‍, വിഷ്ണു രഘു എന്നിവരാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.