Kerala State Film Awards: ഉള്ളംതൊട്ട് ‘ഫെമിനിച്ചി ഫാത്തിമ’; മികച്ച നടിയായി പൊന്നാനിയുടെ ഷംല ഹംസ
Who is Shamla Hamza: പൊന്നാനി സ്വദേശിനിയാണ് ഷംലയെന്നാണ് ലഭ്യമാകുന്ന വിവരം. ഫാസില്‍ മുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിച്ച ഫെമിനിച്ചി ഫാത്തിമയില്‍ ഫാത്തിമ എന്ന കഥാപാത്രത്തെയാണ് ഷംല അവതരിപ്പിച്ചത്.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് തിളക്കം പൊന്നാനിയിലും. 2024 വര്‍ഷത്തെ മികച്ച നടിയായി ഷംല ഹംസയെ തിരഞ്ഞെടുത്തു. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ഷംലയെ തേടി അവാര്‍ഡെത്തിയത്. പൊന്നാനി സ്വദേശിനിയാണ് ഷംലയെന്നാണ് ലഭ്യമാകുന്ന വിവരം. ഫാസില്‍ മുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിച്ച ഫെമിനിച്ചി ഫാത്തിമയില്‍ ഫാത്തിമ എന്ന കഥാപാത്രത്തെയാണ് ഷംല അവതരിപ്പിച്ചത്.
ഷംല ഹംസ
ആയിരത്തൊന്ന് നുണകള്‍ എന്ന ചിത്രത്തിലും ഷംല അഭിനയിച്ചിട്ടുണ്ട്. തൃത്താല പട്ടാമ്പി സ്വദേശിനിയാണെന്നും പൊന്നാനി സ്വദേശിനിയാണെന്നുമുള്ള വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. നിലവില്‍ ഭര്‍ത്താവ് മുഹമ്മദ് സാലിഹിനും മകള്‍ ലസിനുമൊപ്പം വിദേശത്താണ് ഷംല ഹംസ.
ഫെമിനിച്ചി ഫാത്തിമ
ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് ഫെമിനിച്ചി ഫാത്തിമ, ലിംഗസമത്വം, സാംസ്‌കാരിക പാരമ്പര്യം, വ്യക്തി ശാക്തീകരണം തുടങ്ങിയ വിഷയങ്ങളെ കുറിച്ചാണ് സിനിമ മുന്നേറുന്നത്. ഫാത്തിമ എന്ന കഥാപാത്രത്തിലൂടെയാണ് കഥ നടക്കുന്നത്. 2024ല്‍ 29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.
മേളയില്‍ മത്സരവിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്‌കാരം, അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം, അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ മികച്ച തിരക്കഥയ്ക്കുള്ള ജൂറി പുരസ്‌കാരം, കെആര്‍ മോഹനന്‍ പുരസ്‌കാരം എന്നിവയും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.