Kerala State Film Awards: വിവാദങ്ങൾക്കൊടുവിൽ അവാർഡ് നിറവ്, വേടൻ്റെ വിയർപ്പ് തുന്നിയിട്ട കുപ്പായം
മഞ്ഞുമ്മൽ ബോയ്സിലെ വിയർപ്പ് തുന്നിയിട്ട കുപ്പായം എന്ന ഗാനത്തിലെ വരികൾക്കാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഇത് മാത്രമല്ല കുതന്ത്രം എന്ന ഗാനത്തിലെ വരികളും പരിഗണിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ ഈ വർഷത്തെ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം റാപ്പർ വേടൻ സ്വന്തമാക്കി. നിരവധി വിവാദങ്ങൾക്കു ശേഷം വേടന്നു ലഭിക്കുന്ന ഈ അവാർഡ് ഏറെ ശ്രദ്ധിക്കപ്പെടുന്നു. അടുത്ത ഉയർന്ന വന്ന മീറ്റു ആരോപണം ഉൾപ്പെടെയുള്ള ഗുരുതരമായ പ്രശ്നങ്ങളുടെ പേരിൽ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് അവാർഡ് പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
മഞ്ഞുമ്മൽ ബോയ്സിലെ വിയർപ്പ് തുന്നിയിട്ട കുപ്പായം എന്ന ഗാനത്തിലെ വരികൾക്കാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഇത് മാത്രമല്ല കുതന്ത്രം എന്ന ഗാനത്തിലെ വരികളും പരിഗണിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ നായാട്ട് എന്ന ചിത്രത്തിലെ നരബലി എന്ന ഗാനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ വോയിസ് ഓഫ് ദി വോയിസ് ലെസ്സ് എന്ന സ്വതന്ത്ര ആൽബവും അടുത്തിടെ പുറത്തിറങ്ങിയിരുന്നു.
Also read – മികച്ച നടന്‍ മമ്മൂട്ടി, ഷംല ഹംസ മികച്ച നടി ; 55-മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
ജാതി സാമൂഹിക പ്രതിരോധം തുടങ്ങിയ വിഷയങ്ങൾ ആസ്പദമാക്കി പുറത്തുവരുന്ന അദ്ദേഹത്തിന്റെ റാപ്പ് യുവാക്കൾക്കിടയിലും സംഗീത പ്രേമികൾക്കിടയിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഭ്രമയുഗം എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് മെഗാസ്റ്റാർ മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തു. ഇത് എട്ടാം തവണയാണ് അദ്ദേഹം സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്കാരം നേടുന്നത്.
ഷംല ഹംസയെയാണ് മികച്ച നടിയായി തിരഞ്ഞെടുത്തത്. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഷംല പുരസ്കാരത്തിന് അർഹയായത്. മികച്ച നടിക്കുള്ള പ്രത്യേക പരാമർശം നടിമാരായ ദർശന രാജേന്ദ്രനും ജ്യോതിർമയിയും പങ്കിട്ടു. മികച്ച നടനുള്ള പ്രത്യേക പരാമർശം യുവതാരങ്ങളായ ടൊവീനോ തോമസും ആസിഫ് അലിയും നേടി.