Nitya Das: നടി നിത്യ ദാസിന്റെ പിതാവും മുൻ എസ്ഐയുമായ എ മോഹൻദാസ് അന്തരിച്ചു

Nitya Das Father Demise:നിത്യാദാസിന്റെ പിതാവ് എ മോഹൻ ദാസ് അന്തരിച്ചു. റിട്ടയേഡ് എസ് ഐ ആയിരുന്നു അദ്ദേഹം. ശവസംസ്കാര ചടങ്ങുകൾ ഇന്ന് രാത്രി 8 മണിക്ക് കോഴിക്കോട് മാങ്കാവ് മാനാരി ശ്മശാനത്തിൽ ആണ് നടക്കുക. നിത്യാദാസ് തന്നെയാണ് തന്റെ അച്ഛന്റെ വിയോഗം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.നിരവധി പേരാണ് ആദരാഞ്ജലികൾ അർപ്പിച്ച് പോസ്റ്റിൽ എത്തിയിരിക്കുന്നത്....

Nitya Das: നടി നിത്യ ദാസിന്റെ പിതാവും മുൻ എസ്ഐയുമായ എ മോഹൻദാസ് അന്തരിച്ചു

Nitya Das And Father

Published: 

30 Sep 2026 | 11:18 AM

കോഴിക്കോട്:നടി നിത്യാദാസിന്റെ പിതാവ് എ മോഹൻ ദാസ് അന്തരിച്ചു. റിട്ടയേഡ് എസ് ഐ ആയിരുന്നു അദ്ദേഹം. ശവസംസ്കാര ചടങ്ങുകൾ ഇന്ന് രാത്രി 8 മണിക്ക് കോഴിക്കോട് മാങ്കാവ് മാനാരി ശ്മശാനത്തിൽ ആണ് നടക്കുക. നിത്യാദാസ് തന്നെയാണ് തന്റെ അച്ഛന്റെ വിയോഗം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

നിത്യ ദാസിന്റെ പോസ്റ്റ്

RIP Acha ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛൻ, റിട്ട. എസ്.ഐ. എ. മോഹൻദാസ് ഇന്ന് നിര്യാതനായി.ശവസംസ്കാര ചടങ്ങുകൾ ഇന്ന് രാത്രി 8:00 മണിക്ക്, മാങ്കാവ് മാനാരി ശ്മശാനത്തിൽ നടക്കുന്നതാണ്.

ALSO READ:അപകീർത്തികരമായ പോസ്റ്റുകൾക്കെതിരെയുള്ള മഞ്ജുവാര്യരുടെ പരാതി; സനൽകുമാർ ശശിധരൻ ഇന്ന് വിശദീകരണം നൽകും

എന്നാണ് നിത്യ ദാസ് സോഷ്യൽ മീഡിയയിൽ അച്ഛന്റെ വിയോഗവുമായി ബന്ധപ്പെട്ട് കുറിച്ചിരിക്കുന്നത്. അതേസമയം നിരവധി പേരാണ് ആദരാഞ്ജലികൾ അർപ്പിച്ച് പോസ്റ്റിൽ എത്തിയിരിക്കുന്നത്.

കോഴിക്കോട്ടുകാരിയാണ് നടി നിത്യ ദാസ്. രണ്ടായിരങ്ങളുടെ തുടക്കത്തിൽ ആയിരുന്നു താരം സിനിമയിൽ സജീവമായിരുന്നത്. 2001ൽ ദിലീപിന് നായകനാക്കി താഹ സംവിധാനം ചെയ്ത ഈ പറക്കും തളിക എന്ന സിനിമയിലൂടെയാണ് നിത്യ പ്രേക്ഷകർക്കിടയിൽ സുപരിചിതയായി മാറിയത്. പിന്നീട് നടൻ കലാഭവൻ മണിക്കൊപ്പം കണ്മഷി എന്ന സിനിമയിൽ അഭിനയിച്ചു. തുടർന്ന് ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നഗരം, സൂര്യകിരീടം, നരിമാൻ എന്നീ സിനിമകളിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയ നടിയായി നിത്യത ഉയർന്നു വന്നു.

കൂടാതെ നിരവധി ടെലിവിഷൻ സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. അരവിന്ദ് സിംഗ് ആണ് നിത്യയുടെ ജീവിതപങ്കാളി. ഇരുവർക്കും രണ്ടു മക്കളാണ് ഉള്ളത്. സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും നിത്യ സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് പ്രേക്ഷകരുമായി തന്റെ ജീവിതത്തിലെ സന്തോഷവും ദുഃഖങ്ങളും എല്ലാം താരം പങ്കുവയ്ക്കാറുണ്ട്.

ENGLISH SUMMARY

Actress Nithya Das’s father, A. Mohandas, has passed away. He was a retired Sub-Inspector. The funeral rites will take place tonight at 8 PM at the Manari Crematorium in Mankavu, Kozhikode. Nithya Das herself announced her father’s passing via social media.

Loading...
Unable to load recommendations.
Follow Us
Related Stories
Manju Warrier: അപകീർത്തികരമായ പോസ്റ്റുകൾക്കെതിരെയുള്ള മഞ്ജുവാര്യരുടെ പരാതി; സനൽകുമാർ ശശിധരൻ ഇന്ന് വിശദീകരണം നൽകും
Bigg Boss Malayalam Season 8: ഹൗസിനെ നയിക്കാൻ ഷിജിൻ, ഈ ആഴ്ചയിലെ ലീഡറെ തിരഞ്ഞെടുത്തു
Rajamouli – Mohanlal: കമൽഹാസന്റെ നേർ വിപരീതമാണ് മോഹൻലാൽ, അ‌ദ്ദേഹം വന്നു, ആ മാജിക് സംഭവിച്ചു’; നടന്ന സംഭവം വിവരിച്ച് രാജമൗലി
Aswanth Kok: ഫസ്റ്റ് ഹാഫിൽ ഫുൾ സ്പീഡ്, സെക്കൻഡ് ഹാഫിൽ ഫൈനും കേസും… കോക്കിനെ റോസ്റ്റ് ചെയ്ത് കേരള പോലീസ്
Lal Jose: ‘രണ്ട് പ്രധാന നടന്മാർ, 30 കോടി ബജറ്റ്’; വമ്പൻ തിരിച്ചുവരവിനൊരുങ്ങി ലാൽ ജോസ്!
Fahadh Faasil: കൂടെയിരുന്ന് തെലുങ്ക് പഠിപ്പിച്ചത് സംവിധായകൻ; ‘ഡോണ്ട് ട്രബിൾ ദ് ട്രബിൾ’ ആദ്യ സിനിമ പോലൊ തോന്നിയെന്ന് ഫഹദ് ഫാസിൽ
ആപ്പിൾ ഏത് സമയത്താണ് കഴിക്കേണ്ടത്?
നാരങ്ങയിൽ നിന്ന് കൂടുതൽ നീര് കിട്ടാൻ ഈ ഒരു സൂത്രം മതി
സ്റ്റൈലിഷ് ലുക്കുള്ള ഡിയോ 125 X എഡിഷൻ
6000mAh ബാറ്ററി, 64MP ക്യാമറ; HMD ​വൈബ് 2 പ്രോ 5G എത്തി
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ
ഒന്നും രണ്ടുമല്ല, വീടിൻ്റെ മുകളിൽ കൂട്ടത്തോടെ എത്തിയ തത്തകളെ കണ്ടോ
തിരുവണ്ണാമലൈ ക്ഷേത്രത്തിലെത്തിയ ആനക്കുട്ടി
മദ്യപിച്ച് വാഹനം ഓടിച്ചതിന് അശ്വന്ത് കൊക്ക് അറസ്റ്റിൽ