AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Manju Warrier: അപകീർത്തികരമായ പോസ്റ്റുകൾക്കെതിരെയുള്ള മഞ്ജുവാര്യരുടെ പരാതി; സനൽകുമാർ ശശിധരൻ ഇന്ന് വിശദീകരണം നൽകും

Manju Warrier's complaint:മഞ്ജുവാര്യരുടെ മാനനഷ്ടക്കേസിലെ ഉപഹർജിയിൽ എറണാകുളം സെഷൻസ് കോടതിയാണ് വിശദീകരണം കേൾക്കുക.തനിക്കെതിരായി സമൂഹമാധ്യമങ്ങളിൽ സനൽകുമാർ നടത്തിയ എല്ലാവിധത്തിലുള്ള അപകീർത്തിപരമായ കുറിപ്പുകളും പോസ്റ്റുകളും പ്രതികരണങ്ങളും അടിയന്തരമായി പിൻവലിക്കണം എന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.അതേസമയം മഞ്ജു വാര്യർ ഹർജി ഫയൽ ചെയ്തിട്ടും വീണ്ടും സനൽകുമാർ സോഷ്യൽ മീഡിയയിൽ മഞ്ജുവാര്യരുടെ ചിത്രങ്ങൾ...........

Manju Warrier: അപകീർത്തികരമായ പോസ്റ്റുകൾക്കെതിരെയുള്ള മഞ്ജുവാര്യരുടെ പരാതി; സനൽകുമാർ ശശിധരൻ ഇന്ന് വിശദീകരണം നൽകും
Manju Warrier, Sanal KumarImage Credit source: Social Media
Ashli C
Ashli C | Updated On: 30 Sep 2026 | 08:16 AM

കൊച്ചി: തനിക്കെതിരെയുള്ള അപകീർത്തിപരമായ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടി മഞ്ജുവാര്യർ നൽകിയ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനും ഓൺലൈൻ മാധ്യമ പ്രവർത്തകൻ ഷാജൻ സ്കറിയയും ഇന്ന് കോടതിക്ക് മുന്നിൽ വിശദീകരണം നൽകണം. മഞ്ജുവാര്യരുടെ മാനനഷ്ടക്കേസിലെ ഉപഹർജിയിൽ എറണാകുളം സെഷൻസ് കോടതിയാണ് വിശദീകരണം കേൾക്കുക. വരുന്ന ഒക്ടോബർ അഞ്ചിനാണ് മാനനഷ്ട കേസ് കോടതി പരിഗണിക്കുക.

അടിയന്തരമായി പിൻവലിക്കണം…

അതേസമയം സംവിധായകൻ സനൽകുമാർ ശശിധരൻ തനിക്കെതിരെ നിരന്തരം അപവാദ പ്രചാരണങ്ങൾ നടത്തിയ സാഹചര്യത്തിലാണ് മഞ്ജു വാര്യർ മാനനഷ്ട കേസ് നൽകിയത്. തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും കുറിപ്പുകളും മറ്റു പ്രചാരണങ്ങളും നിരന്തരമായി നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് മഞ്ജുവാര്യർ കേസ് ഫയൽ ചെയ്തത്.

ALSO READ:കമൽഹാസന്റെ നേർ വിപരീതമാണ് മോഹൻലാൽ, അ‌ദ്ദേഹം വന്നു, ആ മാജിക് സംഭവിച്ചു’; നടന്ന സംഭവം വിവരിച്ച് രാജമൗലി

തനിക്കെതിരായി സമൂഹമാധ്യമങ്ങളിൽ സനൽകുമാർ നടത്തിയ എല്ലാവിധത്തിലുള്ള അപകീർത്തിപരമായ കുറിപ്പുകളും പോസ്റ്റുകളും പ്രതികരണങ്ങളും അടിയന്തരമായി പിൻവലിക്കണം എന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.അതേസമയം മഞ്ജു വാര്യർ ഹർജി ഫയൽ ചെയ്തിട്ടും വീണ്ടും സനൽകുമാർ സോഷ്യൽ മീഡിയയിൽ മഞ്ജുവാര്യരുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു കൊണ്ട് തന്നെ പലവിധത്തിലുള്ള പ്രതികരണങ്ങളും നടത്തിയിട്ടുണ്ട്.

അഭിഭാഷകയും നടിയുമായ ശാന്തി മായാദേവിയാണ് മഞ്ജുവാര്യർക്ക് വേണ്ടി കോടതിയിൽ ഹാജരായത്. പിന്നാലെ ശാന്തി മായാദേവിക്കെതിരെയും സനൽകുമാർ അപകീർത്തിപരമായിട്ടുള്ള പ്രതികരണങ്ങൾ നടത്തിയിരുന്നു. തന്റെ ചോദ്യങ്ങൾക്ക് മഞ്ജുവാര്യർ നേരിട്ട് ഉത്തരം നൽകണമെന്നായിരുന്നു സനൽകുമാറിന്റെ പ്രതികരണം.

എന്നാൽ മഞ്ജു വാര്യരെ പോലുള്ള ആളുകൾക്ക് ഇതെല്ല ജോലി എന്തിന് മറുപടി നൽകണമെന്നായിരുന്നു അഭിഭാഷകയായ ശാന്തി മായാദേവിയുടെ ചോദ്യം. മഞ്ജുവാര്യർ സനൽകുമാർ ശശിധരന് ഉത്തരം പറയാനല്ല ഇരിക്കുന്നത് എന്നും അതിനാണ് തങ്ങളെപ്പോലുള്ളവർ ഈ ജോലി ചെയ്യുന്നത് എന്നും ശാന്തിമായ ദേവി പ്രതികരിച്ചു.

അതേസമയം വലിയ രീതിയിലുള്ള പ്രതിഷേധം തന്നെയാണ് സംവിധായകൻ സോഷ്യൽ മീഡിയയിൽ നിന്ന് അടക്കം നേരിട്ടുകൊണ്ടിരിക്കുന്നത്. സ്വന്തം ജീവിതം തന്റേതാ രീതിയിൽ ആ സ്ഥിതി ജീവിക്കുന്ന ഒരു സ്ത്രീക്ക് എതിരെ ഇത്തരത്തിൽ അപവാദ പ്രചാരണം നടത്തുന്നത് ഹീനമായ പ്രവർത്തിയാണ് എന്നാണ് ആളുകൾ പ്രതികരിക്കുന്നത്. സിനിമാ മേഖലയിൽ നിന്നടക്കമുള്ള പ്രമുഖരും സനൽ കുമാറിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ENGLISH SUMMARY

Director Sanal Kumar Sasidharan and online journalist Shajan Skaria must appear before the court today to provide an explanation regarding the complaint filed by actress Manju Warrier, in which she demanded the removal of defamatory posts made against her. The Ernakulam Sessions Court will hear their explanations in connection with an interlocutory petition filed as part of Manju Warrier’s defamation case.

Follow Us