Aabhyanthra Kuttavali OTT: ആസിഫ് അലിയുടെ ആഭ്യന്തര കുറ്റവാളി ഒടിടി റിലീസിനൊരുങ്ങുന്നു; ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്ന് റിപ്പോർട്ട്
Aabhyanthara Kuttavali OTT Release: ആഭ്യന്തര കുറ്റവാളി ഉടൻ ഒടിടിയിലേക്ക്. ആസിഫ് അലി നായകനായ സിനിമ ഈ വർഷം ജൂണിലാണ് റിലീസായത്.
ആസിഫ് അലി നായകനായെത്തിയ ആഭ്യന്തര കുറ്റവാളി ഒടിടി റിലീസിനൊരുങ്ങുന്നു. ഇക്കൊല്ലം ജൂണിൽ റിലീസായ ചിത്രം ഇതുവരെ ഒടിടിയിൽ എത്തിയിട്ടില്ല. എന്നാൽ, ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം സിനിമ ഏറെ വൈകാതെ തന്നെ സ്ട്രീമിങ് ആരംഭിക്കും. നവാഗതനായ സേതുനാഥ് പദ്മകുമാർ സംവിധാനം ചെയ്ത സിനിമയാണ് ആഭ്യന്തര കുറ്റവാളി.
സീ5 ആണ് ചിത്രത്തിൻ്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഒക്ടോബർ 17 മുതൽ സ്ട്രീമിങ് ആരംഭിക്കും. നേരത്തെ ജിയോഹോട്ട്സ്റ്റാർ സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയെന്ന് ജൂലായ് മാസത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും സിനിമ ഇതുവരെ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചിട്ടില്ല. ഇപ്പോൾ സീ5 സിനിമ സ്ട്രീം ചെയ്യുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.
സേതുനാഥ് പദ്മകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് ആഭ്യന്തര കുറ്റവാളി. നൈസാം സലാം ആണ് സിനിമ നിർമ്മിച്ചത്. ആസിഫ് അലി, തുളസി, ഹരിശ്രീ അശോകൻ, ജഗദീഷ് തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു. അജയ് ഡേവിഡ് കാച്ചപ്പള്ളി ക്യാമറ കൈകാര്യം ചെയ്തപ്പോൾ സോബിൻ കെ സോമൻ ആണ് എഡിറ്റ്. ബിജിപാൽ, മുത്തു, ക്രിസ്റ്റി ജോബി, രാഹുൽ രാജ് എന്നിവരാണ് സംഗീതസംവിധാനം. ഈ വർഷം ജൂൺ ആറിലാണ് സിനിമ റിലീസായത്. സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്.
നിലവിൽ ആസിഫ് അലിയുടെ മിറാഷ് എന്ന സിനിമയാണ് തീയറ്ററുകളിൽ ഉള്ളത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത മിറാഷിൽ അപർണ ബാലമുരളിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദീപക് പറമ്പോൽ, ഹന്ന റെജി കോശി എന്നിവരും സിനിമയിൽ അഭിനയിക്കുന്നു.
ട്രെയിലർ കാണാം