TVK Rally Stampede: ‘ഹൃദയം നുറുങ്ങുന്നു; പൊലിഞ്ഞത് നിരപരാധികളുടെ ജീവൻ’; അനുശോചനം രേഖപ്പെടുത്തി രജനികാന്തും കമൽഹാസനും
Rajinikanth and Kamal Haasan Offer Condolences : ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തിയും പരിക്കേറ്റവർക്ക് ആശ്വാസം ലഭിക്കട്ടെയെന്നും താരങ്ങൾ എക്സിൽ കുറിച്ചു.
തമിഴ്നാട്ടിലെ കരൂരിൽ ഉണ്ടായ ദുരന്തത്തിൽ വിറങ്ങലിച്ച് രാജ്യം. ഇന്നലെ വൈകിട്ട് ടിവികെ അധ്യക്ഷനും നടനുമായ വിജയ്‍യുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 39 പേർക്കാണ് ജീവൻ നഷ്ടമായത്. 111 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇപ്പോഴിതാ ദുരന്തത്തിൽ അനുശോചനം അറിയിച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സൂപ്പർ സ്റ്റാർ കമൽഹാസനും രജനികാന്തും. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തിയും പരിക്കേറ്റവർക്ക് ആശ്വാസം ലഭിക്കട്ടെയെന്നും താരങ്ങൾ എക്സിൽ കുറിച്ചു.
കരൂരിൽ നടന്ന അപകടത്തിൽ ഒട്ടേറെ നിരപരാധികളുടെ ജീവൻ പൊലിഞ്ഞെന്ന വാർത്ത ഹൃദയം നുറുക്കുന്നുവെന്നാണ് രജനികാന്ത് കുറിച്ചത്. അപകടം അത്യന്തം ദുഃഖം ഉളവാക്കുകയും ചെയ്യുന്നു. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് തൻ്റെ അഗാധമായ അനുശോചനം. പരിക്കേറ്റവർക്ക് ആശ്വാസം ലഭിക്കട്ടെ എന്നായിരുന്നു രജനികാന്തിന്റെ വാക്കുകൾ.
கரூரில் நிகழ்ந்திருக்கும் அப்பாவி மக்களின் உயிரிழப்புச் செய்தி நெஞ்சை உலுக்கி மிகவும் வேதனையளிக்கிறது.
உயிரிழந்தோரின் குடும்பத்தினருக்கு என் ஆழ்ந்த அனுதாபங்கள். காயமடைந்தோருக்கு ஆறுதல்கள்.#Karur #Stampede
— Rajinikanth (@rajinikanth) September 27, 2025
കരൂരിൽ നിന്ന് വരുന്ന വാർത്ത ഞെട്ടലും സങ്കടവും നൽകുന്നതാണെന്നും കമൽഹാസൻ കുറിച്ചു. ജനത്തിരക്കിൽ അകപ്പെട്ട് ജീവൻ നഷ്ടപ്പെട്ട നിരപരാധികളോട് തൻ്റെ അഗാധമായ അനുശോചനം രേഖപ്പെടുത്താൻ വാക്കുകളില്ല. അപകടത്തിൽ രക്ഷപ്പെട്ടവർക്ക് ശരിയായ ചികിത്സയും ദുരിതബാധിതർക്ക് ഉചിതമായ ആശ്വാസവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ താൻ തമിഴ്‌നാട് സർക്കാരിനോട് അഭ്യർത്ഥിക്കുകയാണെന്നും കമൽഹാസൻ പറഞ്ഞു.
நெஞ்சு பதைக்கிறது. கரூரிலிருந்து வரும் செய்திகள் பேரதிர்ச்சியையும் வேதனையையும் அளிக்கின்றன. கூட்ட நெரிசலில் சிக்கி உயிரிழந்த அப்பாவி மக்களுக்கு என் ஆழ்ந்த இரங்கலைத் தெரிவிக்கவும் வார்த்தைகளின்றித் திகைக்கிறேன்.
நெரிசலிலிருந்து மீட்கப்பட்டவர்களுக்கு உரிய சிகிச்சையும்,…
— Kamal Haasan (@ikamalhaasan) September 27, 2025
Also Read:കണ്ണീർകടലായി കരൂർ: മൃതദേഹങ്ങള്‍ വിട്ടുകൊടുത്തു തുടങ്ങി; മരിച്ചവരിൽ ഒന്നര വയസുള്ള കുഞ്ഞും
മരിച്ചവരിൽ 38 പേരെ തിരിച്ചറിഞ്ഞു. ഇനി ഒരു സ്ത്രിയുടെ മൃതദേഹമാണ് തിരിച്ചറിയാൻ ബാക്കിയുള്ളത്. ഇതിൽ 14 പേരുടെ പോസ്റ്റുമോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകി. മരിച്ചവരിൽ ഒന്നര വയസ്സുള്ള കുഞ്ഞും രണ്ട് ഗർഭിണികളും ഉൾപ്പെടുന്നു. ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായി. ഹേമലത, മക്കളായ സായ് കൃഷ്ണ, സായ് ജീവ എന്നിവരാണ് മരിച്ചത്.