Nivin Pauly: ‘ഞാൻ നിവിൻ പോളി ഫാൻ, അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യണമെന്നുണ്ടായിരുന്നു’; വെളിപ്പെടുത്തി അഭിമന്യു ഷമ്മി തിലകൻ
Abhimanyu Shammi Thilakan About Nivin Pauly: താനൊരു നിവിൻ പോളി ആരാധകനാണെന്ന് അഭിമന്യു ഷമ്മി തിലകൻ. ബേബി ഗേൾ സിനിമയുടെ ട്രെയിലർ ലോഞ്ചിൽ വച്ചാണ് താരത്തിൻ്റെ പ്രതികരണം.
താൻ നിവിൻ പോളി ആരാധകനാണെന്ന് ഷമ്മി തിലകൻ്റെ മകനും നടനുമായ അഭിമന്യു ഷമ്മി തിലകൻ. അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ബേബി ഗേൾ എന്ന സിനിമയിലൂടെ അതിന് സാധിച്ചു എന്നും അഭിമന്യു ഷമ്മി തിലകൻ പറഞ്ഞു. ബേബി ഗേൾ ട്രെയിലർ ലോഞ്ചിൽ വച്ചാണ് താരത്തിൻ്റെ തുറന്നുപറച്ചിൽ.
ബേബി ഗേൾ സിനിമയിലേക്ക് തന്നെ വിളിക്കുന്നത് ലിസ്റ്റിൻ ചേട്ടനാണെന്ന് അഭിമന്യു പറഞ്ഞു. ആദ്യ സിനിമ റിലീസായി ഒരു മാസം കഴിഞ്ഞപ്പോൾ ലിസ്റ്റിൻ ചേട്ടൻ വിളിച്ചു. കഥ കേട്ടപ്പോൾ ഇത് എളുപ്പമുള്ളതല്ലെന്ന് തോന്നിയിരുന്നു. കുറച്ച് ടഫ് ആയിട്ടുള്ള കഥാപാത്രമാണ്. വളരെ നല്ലൊരു അനുഭവമായിരുന്നു. താനൊരു വലിയ നിവിൻ പോളി ആരാധകനാണ്. അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. നല്ല പേടിയുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
Also Read: Eko Movie: ‘എക്കോയിൽ ആ തെറ്റ് ആരും ശ്രദ്ധിച്ചില്ല, പക്ഷേ അവർ കണ്ടെത്തി’; സജീഷ് താമരശ്ശേരി
ഇത് ഒരു ദിവസം നടക്കുന്ന കഥയാണെന്നതിനാൽ നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ ദിവസവും ഷേവ് ചെയ്യണം. രാത്രി വരെയൊക്കെ ഷൂട്ടിങ് നീണ്ടുപോയിട്ടുണ്ട്. അതുകൊണ്ട് ഉറക്കത്തിൻ്റെ ബുദ്ധിമുട്ടൊക്കെ ഉണ്ടായി. എല്ലാവരും ഒരുമിച്ച് ചെയ്യുന്നത് കൊണ്ട് വലിയ പ്രശ്നമുണ്ടായില്ല എന്നും അഭിമന്യു കൂട്ടിച്ചേർത്തു.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ബേബി ഗേൾ നിർമിച്ചിരിക്കുന്നത്. ബോബി – സഞ്ജയ് തിരക്കഥയൊരുക്കുന്ന സിനിമ അരുൺ വർമ്മയാണ് സംവിധാനം ചെയ്തിരിക്കുന്നത്. നിവിൻ പോളിക്കൊപ്പം ലിജോമോൾ ജോസ്, സംഗീത് പ്രതാപ്, അസീസ് നെടുമങ്ങാട് തുടങ്ങിയവരും സിനിമയിൽ അഭിനയിച്ചിരിക്കുന്നു. ജേക്സ് ബിജോയ് സംഗീതസംവിധാനം നിർവഹിച്ച സിനിമയിലെ ക്യാമറ ഫൈസ് സിദ്ധിഖ് കൈകാര്യം ചെയ്തിരിക്കുന്നു. ഷൈജിത് കുമാരനാണ് എഡിറ്റർ. ജനുവരി 23നാണ് ബേബി ഗേൾ തീയറ്ററുകളിലെത്തുക.