Abhirami Suresh: ‘ബോഡി ഷെയ്മിങ്, ലൈംഗികാധിക്ഷേപം എല്ലാം വിനോദം പോലെ’; സൈബർ അറ്റാക്കിനെതിരെ അഭിരാമി സുരേഷ്
Abhirami Suresh Against Cyber Attack: കഴിഞ്ഞ ദിവസം ഗായിക അവതരിപ്പിച്ച ലൈവ് പെർഫോമൻസിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നാലെയാണ് അഭിരാമിക്കെതിരെ ബോഡി ഷെയ്മിങ്ങ് നടത്തുന്നതും, അധിക്ഷേപിക്കുന്നതുമായ കമന്റുകൾ പ്രത്യക്ഷപ്പെട്ടത്.
സൈബർ അറ്റാക്കിനെതിരെ ഗായിക അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസം ഗായിക അവതരിപ്പിച്ച ലൈവ് പെർഫോമൻസിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നാലെയാണ് അഭിരാമിക്കെതിരെ ബോഡി ഷെയ്മിങ്ങ് നടത്തുന്നതും, അധിക്ഷേപിക്കുന്നതുമായ കമന്റുകൾ പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളോട് വൈകാരികമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഭിരാമി സുരേഷ്.
‘വിഡിയോകള്‍ക്ക് താഴെയുള്ള കമന്റുകള്‍ വായിച്ചാണ് ഞാന്‍ ഉറങ്ങിപ്പോയത്. രാവിലെ എഴുന്നേറ്റതും ആ ബഹളത്തിലേക്കാണ്. സത്യം പറഞ്ഞാല്‍ എനിക്കാരേയും പൂര്‍ണമായും കുറ്റപ്പെടുത്താനില്ല. വ്യത്യസ്തമായ ആംഗിളുകളും മോശം റാംപ് ഷോട്ടുകളും താഴെ സ്ഥാപിച്ച ക്യാമറകളും അതായിരുന്നു സെറ്റപ്പ്.
നിറഞ്ഞ സദസിലാണ് ദൈവാനുഗ്രഹത്താല്‍ ഷോ നടന്നത്. രണ്ടര മണിക്കൂര്‍, തുടക്കം മുതല്‍ അവസാനം വരെ, ഗ്രൗണ്ടിൽ ജനങ്ങള്‍ നിറഞ്ഞു നിന്നു. അനങ്ങാതെ നിന്ന് പാടാന്‍ ഞാനൊരു ലെജന്റൊന്നുമല്ല. ഞാനൊരു പെര്‍ഫോമറാണ്. ഞാന്‍ ചലിക്കും, ഡാന്‍സ് ചെയ്യും. എന്റെ ശ്വാസവും ശരീരവും ആ നിമിഷത്തില്‍ സമര്‍പ്പിക്കും. അത് തന്നെയാണ് ഞാന്‍ ചെയ്തതും.
ALSO READ: 50 വർഷം മുൻപ് ഞാൻ ഒരു ദൈവത്തെ നേരിൽ കണ്ടു, മനുഷ്യരൂപത്തിൽ, അനുഭവങ്ങൾ തുറന്നു പറഞ്ഞ് ഔസേപ്പച്ചൻ
പക്ഷെ വളരെ വ്യത്യസ്തമായൊരു മൂഡിലാണ് സോഷ്യല്‍ മീഡിയ ഉണര്‍ന്നത്. ഒരു ദയയും കാണിച്ചില്ല. ജെന്ററും പ്രായവും സാഹചര്യവും പരിഗണിച്ചില്ല. ഒരു തീപ്പെട്ടിക്കൊള്ളി ഉരച്ചിട്ടാല്‍ മാത്രം മതി, ഉടനെ അതൊരു മത്സരമാകും. ആരാണ് കൂടുതല്‍ നന്നായി അപമാനിക്കുന്നത്? ആര്‍ക്കാണ് കൂടുതല്‍ ഉച്ചത്തില്‍ വൃത്തികേട് പറയാന്‍ സാധിക്കുന്നത്? എന്നിങ്ങനെ മത്സരമാണ്. ബോഡി ഷെയ്മിങും സ്ലട്ട് ഷെയ്മിങും എല്ലാം സാധാരണയെന്ന പോലെ വിനോദമായി പറയുന്നു’, എന്നും അഭിരാമി കുറിച്ചു.