Mohanlal: കുറ്റക്കാർക്കെതിരെ നടപടി! മോഹൻലാലിന്റെ വ്യക്തിത്വ അവകാശങ്ങൾ ലംഘിച്ച ലിങ്കുകൾ നീക്കം ചെയ്യും

Mohanlal personality rights Case:വ്യാജ ചിത്രങ്ങൾ, വീഡിയോകൾ തുടങ്ങി വിശദവിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പുതിയ അപേക്ഷ നൽകിയതിന് പിന്നാലെയാണ് ഡൽഹി ഹൈക്കോടതി ലിങ്കുകൾ സമൂഹമാധ്യമങ്ങളിൽ നിന്ന് ഉൾപ്പെടെ നീക്കം ചെയ്യണമെന്ന രീതിയിൽ നടപടി സ്വീകരിക്കുന്നത്. മോഹൻലാലിന്റെ അനുവാദമില്ലാതെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ലിങ്കുകൾ ഉടനടി നീക്കം ചെയ്യുന്നതിന് മെറ്റക്കും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്കും കോടതി നിർദ്ദേശം നൽകിയതായി റിപ്പോർട്ട്....

Mohanlal: കുറ്റക്കാർക്കെതിരെ നടപടി! മോഹൻലാലിന്റെ വ്യക്തിത്വ അവകാശങ്ങൾ ലംഘിച്ച ലിങ്കുകൾ നീക്കം ചെയ്യും

Mohanlal

Published: 

27 Mar 2026 | 01:50 PM

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി നടൻ മോഹൻലാൽ ഫയൽ ചെയ്ത ഹാർജിയിൽ നടന് അനു​കൂലമായി നടപടി സ്വീകരിച്ച് ഡൽഹി ഹൈക്കോടതി. മോഹൻലാലിന്റെ വ്യക്തിത്വ അവകാശങ്ങൾ ഹനിച്ച സാമൂഹിക മാധ്യമ ലിങ്കുകൾ ഉടൻ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവ്.  ചിത്രങ്ങൾ അനുവാദം ഇല്ലാതെ ഉപയോഗിച്ചത് എന്തിനാണെന്നും ഹൈക്കോടതി ചോദിച്ചു.

വ്യാജ ചിത്രങ്ങൾ, വീഡിയോകൾ തുടങ്ങി വിശദവിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പുതിയ അപേക്ഷ നൽകിയതിന് പിന്നാലെയാണ് ഡൽഹി ഹൈക്കോടതി ലിങ്കുകൾ സമൂഹമാധ്യമങ്ങളിൽ നിന്ന് ഉൾപ്പെടെ നീക്കം ചെയ്യണമെന്ന രീതിയിൽ നടപടി സ്വീകരിക്കുന്നത്. മോഹൻലാലിന്റെ അനുവാദമില്ലാതെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ലിങ്കുകൾ ഉടനടി നീക്കം ചെയ്യുന്നതിന് മെറ്റക്കും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്കും കോടതി നിർദ്ദേശം നൽകിയതായി റിപ്പോർട്ട്.

ALSO READ:ലാലേട്ടന്റെ ചിത്രവും ശബ്ദവും ഇനി എളുപ്പത്തിൽ കിട്ടില്ല! ഹർജിയുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

കൂടാതെ മോഹൻലാലിന്റെ അനുവാദമില്ലാതെ എന്തിനാണ് ഇപ്രകാരം ഉപയോഗിക്കുന്നത് എന്ന് ഈ കൊമേഴ്സ് സ്ഥാപനങ്ങളോടും ഹൈക്കോടതി ആരാഞ്ഞു. വൈകിട്ട് നാലരയ്ക്കുള്ളിൽ ലിങ്കുകളും ആയി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി കർശന നിർദ്ദേശം മുന്നോട്ടുവച്ചു. തുടർന്ന് ഡൽഹി ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കും. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, സോനാക്ഷി സിൻഹ തുടങ്ങിയവർക്ക് ശേഷമാണ് മോഹൻലാലും ഇപ്പോൾ തന്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.

Follow Us
അമ്മയിൽ നിന്നും പാഠങ്ങൾ പഠിക്കുന്ന കുട്ടിയാന
കോൺഗ്രസ്സിൻ്റെ ക്രൗഡ്‌ പുള്ളർ ഷാഫിയോ?
എടിഎമ്മിൽ കയറുന്നവർ സൂക്ഷിക്കണം, ഉള്ളിൽ പാമ്പ്
ചൂരൽമലയിൽ ഭീതി, വളർത്തു നായയെ കൊന്ന പുലി ക്യാമറയിൽ