AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Dark Chocolate: പഞ്ചസാര വേണ്ട, ഡാർക്ക് ചോക്ലേറ്റ് ഇനി വീട്ടിൽ ഉണ്ടാക്കാം

Dark Chocolate Recipe: ഡാർക്ക് ചോക്ലേറ്റിലെ ആന്റിഓക്സിഡന്റുകൾ ഏറെ ​ഗുണകരമാണ്. എന്നാൽ വിപണിയിൽ ലഭിക്കുന്ന ഡാർക്ക് ചോക്ലേറ്റുകളിൽ വലിയ അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ടാകും. ഇത് ആരോ​ഗ്യത്തിന് അത്ര നല്ലതല്ല. എന്നാൽ ഒട്ടും പഞ്ചസാര ചേർക്കാതെ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഡാർക്ക് ചോക്ലേറ്റ് തയ്യാറാക്കാൻ കഴിയുമെന്ന് അറിയാമോ?

Dark Chocolate: പഞ്ചസാര വേണ്ട, ഡാർക്ക് ചോക്ലേറ്റ് ഇനി വീട്ടിൽ ഉണ്ടാക്കാം
Dark ChocolateImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 27 Mar 2026 | 02:46 PM

ചോക്ലേറ്റ് കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെയുണ്ടാകില്ല. എന്നാൽ പ്രമേഹമുള്ളവരുടെ കാര്യമോ? പ്രമേഹരോ​ഗികളും ഡയറ്റ് എടുക്കുന്നവരും ഏറെ ആശ്രയിക്കുന്നത് ഡാർക്ക് ചോക്ലേറ്റിനെയാണ്. ഇവയിലെ ആന്റിഓക്സിഡന്റുകൾ ഏറെ ​ഗുണകരമാണ്. എന്നാൽ വിപണിയിൽ ലഭിക്കുന്ന ഡാർക്ക് ചോക്ലേറ്റുകളിൽ വലിയ അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ടാകും. ഇത് ആരോ​ഗ്യത്തിന് അത്ര നല്ലതല്ല. എന്നാൽ ഒട്ടും പഞ്ചസാര ചേർക്കാതെ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഡാർക്ക് ചോക്ലേറ്റ് തയ്യാറാക്കാൻ കഴിയുമെന്ന് അറിയാമോ?

ഡാർക്ക് ചോക്ലേറ്റ് എങ്ങനെ തയ്യാറാക്കാം?

ആവശ്യമായ ചേരുവകൾ

കൊക്കോ ബട്ടർ – 1 കപ്പ്

മധുരം ചേർക്കാത്ത കൊക്കോ പൗഡർ – 1 കപ്പ്

ശർക്കര പൊടിച്ചത് – 2,3 ടേബിൾ സ്പൂൺ

ഉപ്പ് – ഒരു നുള്ള്

വാനില എസൻസ്

ALSO READ: ചക്കക്കുരു കൊണ്ടൊരു വെറൈറ്റി വിഭവമായാലോ? 10 മിനിറ്റിൽ ഉച്ചയ്ക്കുള്ള കറി റെഡി

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിന് മുകളിൽ മറ്റൊരു പാത്രം വച്ച് കൊക്കോ ബട്ടർ ഉരുക്കിയെടുക്കുക.

ഇതിലേക്ക് മധുരമില്ലാത്ത കൊക്കോ പൗഡർ ചേർത്ത് നന്നായി ഇളക്കുക.

ശേഷം പൊടിച്ച ശർക്കര ചേർത്ത് കട്ടകളില്ലാതെ യോജിപ്പിക്കാം.

രുചി വർദ്ധിപ്പിക്കാൻ ഒരു നുള്ള് ഉപ്പും ആവശ്യത്തിന് വാനില എസൻസും ചേർക്കുക.

ഈ മിശ്രിതം ചോക്ലേറ്റ് മോൾഡുകളിലോ ചെറിയ പാത്രങ്ങളിലേക്കോ ഒഴിച്ച് 1-2 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് ഉപയോ​ഗിക്കാം.

ആരോ​ഗ്യ​ഗുണങ്ങൾ

കൊക്കോയിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയിഡുകൾ ശരീരത്തിലെ കോശങ്ങളെ സംരക്ഷിക്കുന്നു.

രക്തചംക്രമണം സു​ഗമമാക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു.

ഡാർക്ക് ചോക്ലേറ്റ് സെറോടോണിൻ ഉൽപാദനം വർദ്ധിപ്പിച്ച് മാനസിക സമ്മർദ്ദം കുറയ്ക്കുന്നു.

Follow Us