Actor Anand: ‘ക്രിസ്ത്യൻ ബ്രദേഴ്‌സ് ചെയ്തതിൽ കുറ്റബോധം ഉണ്ട്, ഏറെ കയ്‌പേറിയ അനുഭവങ്ങളായിരുന്നു’; നടൻ ആനന്ദ്
Actor Anand Regrets Acting in Christian Brothers: ക്രിസ്ത്യൻ ബ്രദേഴ്‌സിലെ ആ വേഷം ചെയ്തതിൽ തനിക്ക് പശ്ചാത്താപം ഉണ്ടെന്ന് ആനന്ദ് പറയുന്നു. മോഹൻലാലിൻറെ പിന്നിൽ നിൽക്കുന്നതാണ് തന്റെ റോളെന്നും, ആ സിനിമ എന്തിനാണ് ചെയ്തതെന്ന് പിന്നീട് താൻ ആലോചിച്ചിട്ടുണ്ടെന്നും നടൻ പറഞ്ഞു.

2011ൽ മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഷി സംവിധാനം ചിത്രമാണ് ‘ക്രിസ്ത്യൻ ബ്രദേഴ്‌സ്’. ഉദയ കൃഷ്ണ, സിബി കെ തോമസ് എന്നിവർ ചേർന്ന് രചന നിർവഹിച്ച ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിൽ നടൻ ആനന്ദും ഒരു ചെറിയ വേഷത്തിൽ എത്തിയിരുന്നു. മോഹൻലാൽ അവതരിപ്പിച്ച ക്രിസ്റ്റി എന്ന കഥാപാത്രത്തിന്റെ അസിസ്റ്റന്റായ രഞ്ജിത്തിന്റെ വേഷത്തിലാണ് ആനന്ദ് എത്തിയത്. ഇപ്പോഴിതാ, ക്രിസ്ത്യൻ ബ്രദേഴ്‌സ് സിനിമയിൽ അഭിനയിച്ചതിൽ കുറ്റബോധം ഉണ്ടെന്ന് പറയുകയാണ് അദ്ദേഹം.
ക്രിസ്ത്യൻ ബ്രദേഴ്‌സിലെ ആ വേഷം ചെയ്തതിൽ തനിക്ക് പശ്ചാത്താപം ഉണ്ടെന്ന് ആനന്ദ് പറയുന്നു. മോഹൻലാലിൻറെ പിന്നിൽ നിൽക്കുന്നതാണ് തന്റെ റോളെന്നും, ആ സിനിമ എന്തിനാണ് ചെയ്തതെന്ന് പിന്നീട് താൻ ആലോചിച്ചിട്ടുണ്ടെന്നും നടൻ പറഞ്ഞു. ആ സിനിമയിലേത് ഏറെ കയ്‌പേറിയ അനുഭവങ്ങളായിരുന്നുവെന്നും ആനന്ദ് കൂട്ടിച്ചേർത്തു. മൈൽസ്റ്റോൺ മേക്കേഴ്‌സ് യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ക്രിസ്ത്യൻ ബ്രദേഴ്‌സ്’ എന്ന സിനിമ ചെയ്തത് എന്തിനാണെന്ന് എനിക്ക് അറിയില്ല. ആ റോൾ ചെയ്തതിൽ ഞാനിപ്പോൾ ഖേദിക്കുന്നുണ്ട്. സത്യമാണ് പറയുന്നത്. കാരണം, അവർ വിളിച്ച ഉടനെ ആ സിനിമയിൽ അഭിനയിക്കാനായി ഞാൻ പോകുകയായിരുന്നു. മോഹൻലാലിന്റെ പിന്നിൽ നിൽക്കുന്നതായിരുന്നു എന്റെ റോൾ. എന്തിനാണ് ആ സിനിമ ചെയ്യുന്നതെന്ന് പിന്നീട ഞാൻ കുറേ ആലോചിച്ചു. സത്യത്തിൽ എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ പശ്ചാത്തപിക്കുന്ന റോളാണത്.
ALSO READ: പിറന്നാളും വിവാഹവുമെല്ലാം അഞ്ചിന്; ദിയയുടെ ജീവിതത്തിൽ വീണ്ടും ഒരു അഞ്ചാം തിയ്യതി, സ്പെഷ്യൽ ആകുമോ
ഞാൻ എന്തിനാണ് ആ സിനിമ ചെയ്തതെന്നത് ഇപ്പോഴും ഉത്തരം കിട്ടാത്തൊരു ചോദ്യമാണ്. സെറ്റിൽ അതിനെ കുറിച്ചൊന്നും പറയാതെ ഒന്നും മിണ്ടാതെ ഞാൻ നിന്നു. എന്തായാലും അത് ചെയ്യാമെന്ന് സമ്മതിച്ചു പോയില്ലേ. ആ സിനിമയ്ക്കായി ആദ്യം പത്ത് ദിവസത്തെ ഡേറ്റായിരുന്നു ചോദിച്ചത്. പിന്നീട് അത് ഇരുപത് ദിവസമായി. എനിക്ക് ഇത്രയാണ് ലഭിക്കേണ്ടതെന്ന് പറഞ്ഞ് ഞാൻ പൈസ തരാൻ ആവശ്യപ്പെട്ടു. ആ സിനിമയിലേത് ഏറെ കയ്‌പേറിയ അനുഭവങ്ങളായിരുന്നു.
അന്ന് സെറ്റിൽ വെച്ച് ബിജു മേനോൻ എന്നോട് ചോദിച്ചിരുന്നു, എന്തിനാണ് ആനന്ദ് ഇങ്ങനെയുള്ള കഥാപാത്രങ്ങൾ ചെയ്യുന്നതെന്ന്. ഇപ്പോഴും എനിക്കത് ഓർമയുണ്ട്. ബിജു മേനോന് ഓർമയുണ്ടോയെന്ന് എനിക്ക് അറിയില്ല. ക്രിസ്ത്യൻ ബ്രദേഴ്‌സ് ചെയ്തതിൽ നല്ല കുറ്റബോധമുണ്ട്” ആനന്ദ് പറഞ്ഞു.