AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Actor Bala: ‘ക്ലൈമാക്‌സ് വേറെ ലെവല്‍; എന്റെ സഹോദരനായതുകൊണ്ടല്ല, ഇത് വലിയൊരു ഫിലിമാണ്’; ‘കങ്കുവ’ കാണാനെത്തി ബാലയും ഭാര്യ കോകിലയും

Bala Praise Suriya's Kanguva: ആദ്യ പതിനഞ്ച് മിനിറ്റ് തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും എന്നാൽ പിന്നീട് അങ്ങോട്ട് രോമാ‍ഞ്ചം വരുന്ന സീനുകൾ പലയിടത്തും ഉണ്ടായിരുന്നുവെന്നുമാണ് ബാല പറഞ്ഞു

Actor Bala: ‘ക്ലൈമാക്‌സ് വേറെ ലെവല്‍; എന്റെ സഹോദരനായതുകൊണ്ടല്ല, ഇത് വലിയൊരു ഫിലിമാണ്’; ‘കങ്കുവ’ കാണാനെത്തി ബാലയും ഭാര്യ കോകിലയും
ബാല-കോകില (image credits: screengrab)
Sarika KP
Sarika KP | Published: 14 Nov 2024 | 04:15 PM

ഏറെ നാളെത്തെ കാത്തിരിപ്പിനൊടുവിൽ നടൻ സൂര്യയുടെ കങ്കുവ റിലീസായി. ഇന്ന് പുലർച്ചെയാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്. മുന്നൂറ് കോടിയോളം മുടക്കി നിർമ്മിച്ച സിനിമ സംവിധാനം ചെയ്തത് നടൻ ബാലയുടെ സഹോദരനും തമിഴിൽ പ്രശസ്തനായ സംവിധായകൻ ശിവയാണ്. എന്നാൽ ചിത്രം ഇറങ്ങി ആദ്യ ദിനം തന്നെ പലരും സിനിമയിൽ തൃപ്തരല്ല. ചിത്രം കണ്ട് പുറത്തിറങ്ങുന്നവരിൽ ഏറെയും നെ​ഗറ്റീവ് റിവ്യൂസാണ് പറയുന്നത്. സൂര്യ ഇങ്ങനൊരു സിനിമയിൽ അഭിനയിക്കാൻ വേണ്ടിയാണോ ഇത്രയേറെ കഠിനാധ്വാനം ചെയ്തത് എന്നാണ് സിനിമ കണ്ടിറങ്ങിയവർ ചോ​ദിക്കുന്നത്.

എന്നാൽ ചേട്ടന്റെ ചിത്രം കങ്കുവ തിയേറ്ററിലെത്താൻ ഏറ്റവും കൂടുതൽ ആവേശത്തിൽ കാത്തിരുന്നൊരാളാണ് ബാല. ചിത്രം പുറത്തിറങ്ങി ആദ്യ ദിനം തന്നെ ബാല തീയറ്ററിൽ എത്തി. ബാല ഭാര്യ കോകിലയ്ക്കൊപ്പമാണ് അതിരാവിലെ തന്നെ തിയേറ്ററിലെത്തിയത്. തീയറ്ററിനു പുറത്തിറങ്ങിയ ബാല ചിത്രത്തിനെ പ്രശംസിച്ച് രം​ഗത്ത് എത്തി. ആദ്യ പതിനഞ്ച് മിനിറ്റ് തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും എന്നാൽ പിന്നീട് അങ്ങോട്ട് രോമാ‍ഞ്ചം വരുന്ന സീനുകൾ പലയിടത്തും ഉണ്ടായിരുന്നുവെന്നുമാണ് ബാല യുട്യൂബ് ചാനലിനോട് സംസാരിക്കവെ പറഞ്ഞത്. പടം കഴിഞ്ഞുവെന്ന് വിചാരിക്കുമ്പോള്‍ വലിയൊരു ട്വിസ്റ്റാണ്. ക്ലൈമാക്‌സ് വേറെ ലെവല്‍. എന്റെ സഹോദരനായതുകൊണ്ടല്ല, ഇത് വലിയൊരു ഫിലിമാണ്. വലിയൊരു ശ്രമമാണെന്നും താരം പറഞ്ഞു.

Also read-Kanguva Annan : ഇതാരാ യുദ്ധമുഖത്ത് പുതിയ പോരാളി? വാൾ വീശിയും അലറി വിളിച്ചും കങ്കുവ അണ്ണൻ!

അതിലൊരു സീൻ കണ്ടപ്പോൾ അറിയാതെ കയ്യടിച്ചുപോയെന്നും 25 പെണ്ണുങ്ങൾ അറ്റാക്ക് ചെയ്യുന്ന സീനിൽ സൂര്യ പറയുന്ന ഡയലോ​ഗൊക്കെ ഇഷ്ടപ്പെട്ടുവെന്നും ബാല പറഞ്ഞു. ആ കാലഘട്ടത്തിൽ ആണും പെണ്ണും ചേർന്നാണ് യുദ്ധം നടത്തിയത്. പിന്നെ ക്ലാമാക്സിൽ കാർത്തിയെ കൊണ്ടുവന്നിട്ടുണ്ട്. സൂര്യയ്ക്ക് രണ്ട് വേരിയേഷനുള്ള കഥാപാത്രമാണ്. ബോബി ഡിയോളും നന്നായിട്ടുണ്ട്. കങ്കുവയുടെ നിര്‍മാതാവ് ജ്ഞാനവേല്‍ രാജ തനിക്ക് കങ്കുവയ്ക്ക് മുന്നേ അഡ്വാന്‍സ് തന്നിരുന്നുവെന്നും എന്നാൽ അപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളായി. അങ്ങനെയാണ് ജ്ഞാനവേല്‍ രാജ കങ്കുവ തുടങ്ങിയതെന്നും ബാല പറഞ്ഞു. ഇതിലെ ക്യാമറമാന്‍ വെട്രിയും താനുമെല്ലാം ഒരുമിച്ച് വളര്‍ന്നവരാണ്. ചേട്ടനെ ഇന്നലെ വിളിച്ച് ആശംസ അറിയിച്ചിരുന്നുവെന്നും. ചേട്ടന്‍ തിരുപ്പതി പോയതാണെന്നും ബാല പറഞ്ഞു.

അതേസമയം വിവാഹത്തിന് ശേഷം നല്ല ശാപ്പാടും മനസ്സമാധാനവും നല്ല ഉറക്കവും ഉണ്ടെന്നും ജീവിതം ഹാപ്പിയാണെന്നും നടന്‍ പറഞ്ഞു. സിനിമ ഇഷ്ടമായെന്നായിരുന്നു ബാലയുടെ ഭാര്യ കോകിലയുടെയും പ്രതികരണം. ബാലയെ ഇതുപോലൊരു സിനിമയില്‍ കാണാന്‍ പറ്റുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്നായിരുന്നു കോകിലയുടെ മറുപടി.