AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Actor Bala: നടൻ ബാല അറസ്റ്റിൽ, സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് മുൻ ഭാര്യയുടെ പരാതി

Actor Bala: മുൻ ഭാര്യയുടെ പരാതി; നടൻ ബാല അറസ്റ്റിൽ

Actor Bala: നടൻ ബാല അറസ്റ്റിൽ, സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് മുൻ ഭാര്യയുടെ പരാതി
ബാല-അമൃത സുരേഷ് (image credits: social media)
Athira CA
Athira CA | Edited By: Arun Nair | Updated On: 14 Oct 2024 | 08:51 AM

കൊച്ചി: നടൻ ബാല അറസ്റ്റിൽ. മുൻ ഭാര്യയും ​ഗായികയുമായ അമൃതാ സുരേഷ് നൽകിയ പരാതിയിലാണ് ബാല അറസ്റ്റിലായിരിക്കുന്നത്. കടവന്ത്ര പൊലീസ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തി. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി എന്നാണ് പരാതി. 11 മണിയോടെ ബാലയെ കോടതിയിൽ ഹാജരാക്കും.

ഇന്ന് പുലർച്ചെയാണ് കടവന്ത്ര പൊലീസ് ബാലയെ പാലാരിവട്ടത്തുള്ള വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. നടനുമായി ജീവിച്ചിരുന്ന സമയത്ത് ശാരീരികമായി ഉപദ്രവിച്ചുവെന്നടക്കമുള്ള കാര്യങ്ങൾ പരാതിയിൽ പറയുന്നുണ്ടാണ് സൂചന. കേസിൽ ബാലയുടെ മാനേജരുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തി. നടനെതിരെ ജെജെ ആക്ട് ഉൾപ്പെടെ ​ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത മകളെ ഡിപ്രഷനിലേക്ക് തള്ളിവിട്ടു, മകളെ സംരക്ഷിച്ചില്ല എന്നും പരാതിയിൽ പറയുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും നടനെതിരെ കേസെടുത്തിട്ടുണ്ട്.

മുൻഭാര്യയും ബാലയും സോഷ്യൽ മീഡിയയിൽ നേരത്തെ വാദപ്രതിവാദങ്ങൾ നടത്തിയിരുന്നു. ബാലയ്ക്കെതിരെ മകളും രം​ഗത്തെത്തിയിരുന്നു. പിന്നാലെ താരം മറ്റൊരു വീഡിയോയുമായി രം​ഗത്തെത്തി. ഇതിന് ശേഷം ഇരുവരുടെയും മകൾ കനത്ത സൈബർ ആക്രമണമാണ് നേരിട്ടത്. പിന്നാലെ അമൃത സുരേഷും സെെബർ ബുള്ളിയിം​ഗിനെതിരെ രംഗത്തെത്തിയിരുന്നു. തുടർന്നാണ് മുൻഭാര്യ നിയമപരമായി നീങ്ങിയത്. ​ഈ പരാതിയിലാണ് കടവന്ത്ര പൊലീസ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.