Bala: ‘ഇന്ന് ഏറ്റവും സന്തോഷകരമായ ദിനം… കോകിലയെ അനുഗ്രഹിക്കൂ… അഭിനന്ദിക്കൂ’; എല്ലാം വൈകാതെ വിശദീകരിക്കുമെന്ന് ബാല

Bala Viral Video: ഇന്ന് ഏറ്റവും സന്തോഷകരമായ ദിനം... കോകിലയെ അനുഗ്രഹിക്കൂ... അഭിനന്ദിക്കൂ. ഒരു മാസത്തിനുശേഷം തീർച്ചയായും മീഡിയയ്ക്ക് മുന്നിൽ വരും എന്നാണ് ബാല പുതിയ വീഡിയോ പങ്കുവെച്ച് കുറിച്ചത്.

Bala: ഇന്ന് ഏറ്റവും സന്തോഷകരമായ ദിനം... കോകിലയെ അനുഗ്രഹിക്കൂ... അഭിനന്ദിക്കൂ; എല്ലാം വൈകാതെ വിശദീകരിക്കുമെന്ന് ബാല

Bala Kokila

Published: 

30 May 2025 | 05:55 PM

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ് നടൻ ബാല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടൻ കേരളത്തിലാണ് സ്ഥിര താമസം. സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. എന്നും വിവാദങ്ങളിൽ നിറഞ്ഞ് നിന്ന താരത്തിന്റെ നാലാം വിവാഹം കഴിഞ്ഞ വർഷമാണ നടന്നത്.

കോകിലയുമായുള്ള വിവാഹ ശേഷം വലിയ മാറ്റങ്ങളാണ് ബാലയുടെ ജീവിതത്തിൽ സംഭവിച്ചത്. കൊച്ചിയിലെ ഫ്ലാറ്റ് വിട്ട് വൈക്കം കായലോരത്ത് ഒരു വീട് പണിത് അവിടെയാണ് ഇരുവരും താമസം. താൻ ഏറെ സന്തോഷവാൻ എന്ന് ബാല തന്നെ ഒരിക്കൽ തുറന്നുപറഞ്ഞിട്ടുണ്ട്. ഇതിനു പിന്നാലെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ഇരുവരും ഒരു യുട്യൂബ് ചാനൽ ആരംഭിച്ച് നിത്യ ജീവിതത്തിലെ വിശേഷങ്ങളും ഭാര്യയ്ക്ക് പാചകത്തിലുള്ള കഴിവുമെല്ലാം വീഡിയോയായി നടൻ പങ്കുവെക്കാറുമുണ്ട്.

Also Read:ത​ഗ് ലൈഫ് റിലീസ് തടയുമെന്ന് കർണാടക ഫിലിം ചേംബർ; തെറ്റ് ചെയ്യാത്തിടത്തോളം മാപ്പ് പറയേണ്ടതില്ലെന്ന് കമല്‍ ഹാസൻ

എന്നാൽ ഇതിനിടെയിൽ ബാലയ്ക്കെതിരെ വലിയ രീതിയിലുള്ള വിവാ​ദങ്ങളും ഉയർന്നിരുന്നു. മുൻ ഭാര്യയായ എലിസബത്താണ് നടനെതിരെ പരസ്യമായി രം​ഗത്ത് എത്തിയത്. എന്നാൽ ഇതൊക്കെ ബാല നിഷേധിക്കുകയായിരുന്നു. ഇതിനിടെയിൽ കോകില ബാലയുടെ വീട്ടിലെ വേലക്കാരിയുടെ മകളാണെന്ന് പ്രചരണം വന്നിരുന്നു. എന്നാൽ ഇതിൽ പ്രതികരിച്ച ബാല, തമിഴ്നാട്ടിലെ അറിയപ്പെടുന്ന കുടുംബത്തിലെ അം​ഗമാണ് കോകിലയെന്നും പദവിയും പണവുമുള്ള കുടുംബമാണെന്നും പറഞ്ഞിരുന്നു. ഇപ്പോഴിതാ ഒരിടവേളയ്ക്കുശേഷം ബാല സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പും വീഡിയോയുമാണ് വൈറലാകുന്നത്.

ഇന്ന് ഏറ്റവും സന്തോഷകരമായ ദിനം… കോകിലയെ അനുഗ്രഹിക്കൂ… അഭിനന്ദിക്കൂ. ഒരു മാസത്തിനുശേഷം തീർച്ചയായും മീഡിയയ്ക്ക് മുന്നിൽ വരും എന്നാണ് ബാല പുതിയ വീഡിയോ പങ്കുവെച്ച് കുറിച്ചത്. ഇടപ്പള്ളി സബ് രജിസ്റ്റർ ഓഫീസിന് മുന്നിൽ കോകിലയ്ക്കൊപ്പം നിൽക്കുന്ന ബാലയാണ് വീഡിയോയിലുള്ളത്. എന്തൊക്കയോ പേപ്പറുകളിൽ ബാല ഒപ്പിടുന്നതും എലിസബത്ത് അതെല്ലാം നോക്കി നിൽക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ബാല തന്റെ കോടികളുടെ സ്വത്ത് കോകിലയ്ക്ക് എഴുതി കൊടുത്തുവെന്നാണ് ആരാധകർ പറയുന്നത്.

Related Stories
Catherine O’Hara: പ്രശസ്ത ഹോളിവുഡ് താരം കാതറിൻ ഒഹാര അന്തരിച്ചു
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
എയർഫ്രയറിൽ എണ്ണ ഒട്ടും ഉപയോ​ഗിക്കാൻ പാടില്ലേ
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണേ
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്