Actor Bala: ‘ഹാപ്പി ബെർത്ത് ഡെ; പേര് പറയുന്നില്ല, മനസിലാകേണ്ടവർക്ക് തീർച്ചയായും മനസിലാകും’; ബാല
Bala Shares Heartwarming Birthday Wishes for Daughter: ഒരുപാട് ആലോചിച്ചശേഷമാണ് ഇങ്ങനൊരു വീഡിയോ ഇടുന്നതെന്നും ഇത് തന്റെ കടമയാണെന്നും നടൻ പറയുന്നു.
മലയാളികൾക്ക് ഏറെ സുപരിചിതനാണ് നടൻ ബാല. സോഷ്യൽ മീഡിയയിൽ സജീവമായ താരം കഴിഞ്ഞ കുറച്ച് നാളുകൾക്ക് ശേഷം പുതിയൊരു വീഡിയോ പങ്കുവച്ച് എത്തിയിരിക്കുകയാണ്. ഏക മകൾ പാപ്പുവിന് പിറന്നാൾ ആശംസ നേർന്ന് കൊണ്ടായിരുന്നു വീഡിയോ. എന്നാൽ മകളുടെ പേര് എവിടേയും നടൻ പരാമർശിക്കുന്നില്ല.
ഒരുപാട് ആലോചിച്ചശേഷമാണ് ഇങ്ങനൊരു വീഡിയോ ഇടുന്നതെന്നും ഇത് തന്റെ കടമയാണെന്നും നടൻ പറയുന്നു. ചില കാര്യങ്ങൾ നമ്മൾ മനസ് തുറന്നു പറയുമ്പോൾ മറ്റുള്ളവർക്ക് അത് വിഷമമായാൽ ക്ഷമിക്കണമെന്നും തന്റെ കടമയാണ്, അതുകൊണ്ട് പറയുകയാണ് ഹാപ്പി ബെർത്ത് ഡെ എന്നാണ് നടൻ വീഡിയോയിൽ പറയുന്നത്.
Also Read:‘കൊച്ചു പോയ വിവരം അവർ അറിഞ്ഞിട്ടില്ല, രണ്ട് പേര് ഐസിയുവിലാണ്, പ്രാർഥിക്കണം’; ഉള്ളുലഞ്ഞ് ഇഷാൻ ദേവ്
പേര് പറയുന്നില്ലെന്നും മനസിലാകേണ്ടവർക്ക് തീർച്ചയായും മനസിലാകും. ഒരു സെന്റിമെന്റുമില്ല എന്നാൽ ഒരു കാര്യം ഓർക്കണമെന്നും ആരുമില്ലെങ്കിലും താനുണ്ടെന്നാണ് ബാല പറയുന്നത്. പേര് പോലും എടുത്ത് പറയാൻ പറ്റാത്ത അവസ്ഥയിൽ താൻ നിൽക്കുകയാണെങ്കിൽ ഒരിക്കലും അത് തന്റെ തെറ്റല്ല. താനാണ് പേര് ഇട്ടത്. അതിന്റെ അർത്ഥം പ്രിൻസസ് എന്നാണ്. നീ ഇനി രാജകുമാരിയല്ല, രാജ്ഞിയാണ്. ഒരു രാജ്യത്തിന്റെ ക്വീനാണ്. മൈ ഡിയർ… ഹാപ്പി ബെർത്ത് ഡെ. ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് ബാല പറയുന്നത്.
തന്റെ രാഞ്ജിക്ക് താനും കോകിലയും അമ്മയും ശിവയും അക്കയും ആശംസകൾ നേരുന്നുവെന്നും വീഡിയോക്കൊപ്പം കുറിച്ചിട്ടുണ്ട്.ഒപ്പം വീഡിയോയുടെ അവസാനം മകളുടെ ഫോട്ടോ ബാഗ്രൗണ്ടായി വരുന്ന ഒരു ഫോട്ടോയും നടൻ പങ്കുവെച്ചു. വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. നിരവധി പേരാണ് ബാലയെ ആശ്വസിപ്പിച്ചും സ്നേഹം പ്രകടപ്പിച്ചും എത്തുന്നത്.