Joy Mathew: എന്റെ ആഗ്രഹം മറ്റൊന്ന്! ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് പലരും ആഗ്രഹിച്ചിരുന്നു; ജോയ് മാത്യു
Joy Mathew: മുഖ്യമന്ത്രിക്ക് തന്നെ ആദ്യം തെറ്റ് പറ്റിയാലോ. ഗൂഢാലോചന ഇല്ല എന്നല്ലേ മുഖ്യമന്ത്രി ആദ്യം പറഞ്ഞത്. കൂടാതെ ദിലീപ് അമ്മയിലേക്ക് തിരിച്ചുവരണമോ എന്ന കാര്യത്തിൽ തീരുമാനം...

Joy Mathew (1)
കൊച്ചി: തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കണമെന്ന് പലരും ആഗ്രഹിച്ചിരുന്നതായി നടൻ ജോയ് മാത്യു. അതിന് താൻ പിടി കൊടുത്തില്ലെന്നും അതിന് താൻ വളർന്നിട്ടില്ല എന്നുമാണ് കരുതുന്നത് എന്ന് ജോയ് മാറ്റി പറഞ്ഞു. ഒരു റിട്ടയർമെന്റ് ലൈഫിൽ ചെയ്യാൻ സാധിക്കുന്ന പണി മാത്രമാണ് രാഷ്ട്രീയം എനിക്കിപ്പോൾ വേറെ പണിയുണ്ട് എന്നാണ് ജോയ് മാത്യുവിന്റെ പ്രതികരണം.
മത്സരിക്കാതെ കിട്ടുന്ന വല്ല പോസ്റ്റും ഉണ്ടോ എന്നാണ് ഇപ്പോഴത്തെ നോക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കോൺഗ്രസിനെതിരെ വിമർശനവും ഉന്നയിച്ചു ജോയ് മാത്യു. വോട്ടില്ലാത്തവരെയാണ് കോൺഗ്രസ് നേതാക്കാൻ നോക്കുന്നത്. വി എം വിനുവിന് അതിൽ പെട്ടുപോയതാണെന്നും ജോയ് മാത്യു വ്യക്തമാക്കി.
കൂടാതെ അതിജീവിക്കെതിരായ അടൂർ പ്രകാശിന്റെ പരാമർശനത്തിനും അദ്ദേഹം പ്രതികരണം നൽകി. അറിയാതെ പറഞ്ഞുപോയതാകും. പിന്നീട് അത് തിരുത്തി. മുഖ്യമന്ത്രിക്ക് തന്നെ ആദ്യം തെറ്റ് പറ്റിയാലോ. ഗൂഢാലോചന ഇല്ല എന്നല്ലേ മുഖ്യമന്ത്രി ആദ്യം പറഞ്ഞത്. കൂടാതെ ദിലീപ് അമ്മയിലേക്ക് തിരിച്ചുവരണമോ എന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ദിലീപ് ആണെന്നും അദ്ദേഹം പറഞ്ഞു. സംഘടനയിൽ നിന്നും ദിലീപ് രാജിവച്ചു പോയതാണ്.
അക്കാര്യം സംഘടനയിൽ ചർച്ച ആയിട്ടും ഇല്ല. അതിനൊരുപാട് നടപടി ക്രമങ്ങൾ ഉണ്ട്. മറ്റു അസോസിയേഷൻ പോലെയല്ല അമ്മ. നടി ആക്രമിച്ച കേസിൽ തന്നെ നിലപാട് 2017 തന്നെ വ്യക്തമാക്കിയതാണ് എന്നും ജോയ് മാത്യു പറഞ്ഞു. ഇത് കോടതിവിധിയാണ് വിധിയെ അംഗീകരിക്കുകയാണ് വേണ്ടത്. അപ്പീല് പോകാനുള്ള വിധിയെ വിമർശിക്കേണ്ടതില്ല.
ഗൂഢാലോചന നടന്നുവെന്ന് ദിലീപിന് തോന്നുന്നുണ്ടെങ്കിൽ അതുമായി മുന്നോട്ടു പോകണമെന്നും ജോയ് മാത്യു. ഇത് കോടതിയുടെ വിധിയാണ് വിധി അംഗീകരിക്കുകയാണ് വേണ്ടത്. അപ്പീല് പോകാനുള്ള വിധിയെ വിമർശിക്കേണ്ട കാര്യമില്ല. കൂടാതെ രാഹുൽ കൂട്ടത്തിലെ വിഷയവും ശബരിമല സ്വർണ്ണ മോഷണവും എല്ലാം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്നും ജോയ് മാത്യു വ്യക്തമാക്കി.