Actor Majeed: ‘ഒരുപാട് സപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌, അവസരങ്ങൾ വാങ്ങി തന്നത് മുഴുവൻ ദിലീപ്’; മജീദ്

Actor Majeed About Dileep's Support: ദിലീപ് ഒരുപാട് സപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. വെള്ളരിപ്രാവിന്റെ ചങ്ങാതിയിൽ തന്നെ ശുപാർശ ചെയ്‌തതും ദിലീപ് തന്നെയാണെന്നും നടൻ പറയുന്നു.

Actor Majeed: ഒരുപാട് സപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌, അവസരങ്ങൾ വാങ്ങി തന്നത് മുഴുവൻ ദിലീപ്; മജീദ്

Dileep, Majeed

Published: 

27 Nov 2025 10:46 AM

മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ് നടൻ മജീദ് . നടൻ സിദ്ദിഖിന്റെ സഹോദരനാണ് മജീദ്. ഏറെ നാളായി അഭിനയരം​ഗത്ത് ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളാണ് നടൻ അഭിനയിച്ചത്. ഇപ്പോഴിതാ സിനിമയിലെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് അദ്ദേഹം. സിനിമയിൽ ഒരുപാട് സഹായിച്ചത് ദിലീപ് ആണെന്നും അവസരങ്ങൾ വാങ്ങി തന്നത് മുഴുവൻ അദ്ദേഹമായിരുന്നുവെന്നും മജീദ് പറഞ്ഞു. ഇനി ചാൻസ് ചോദിച്ച് വിളിക്കരുതെന്ന് ലാൽ ജോസ് പറഞ്ഞുവെന്നും അതിന്റെ കാരണവും മജീദ് കൂട്ടിച്ചേർത്തു. മാസ്‌റ്റർബിൻ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചിലർ അഭിനയം കണ്ട് വളരെ നന്നായിട്ടുണ്ടെന്ന് പറയും. വേറെ ആളോട് എന്താണ് പറയുന്നതെന്ന് നമുക്ക് അറിയില്ലല്ലോ എന്നാണ് മജീ​ദ് പറയുന്നു. നന്നായിട്ടുണ്ടെന്ന് പറയാറുണ്ടെന്നും അത് കേൾക്കുമ്പോൾ സന്തോഷം തോന്നും ഇതിൽ എത്രത്തോളം ആത്മാർത്ഥത ഉണ്ടെന്ന് നമുക്ക് പറയാൻ കഴിയില്ലല്ലോ. ചിലർ പറയുമ്പോൾ നമുക്ക് മനസിലാവും. വലിയ താരങ്ങൾ ആരും അങ്ങനെ പറഞ്ഞിട്ടുണ്ടായിരുന്നില്ല എന്നാണ് മജീദ് പറഞ്ഞു.

Also Read:‘അത് ഓർത്ത് സങ്കടമില്ല, ഏത് പ്രായത്തിൽ വേണമെങ്കിലും അഭിനയിക്കാമല്ലോ’; സിനിമയിലേക്കുളള തിരിച്ചുവരവിനെക്കുറിച്ച് സംയുക്ത

ദിലീപ് നായകനായി എത്തിയ ശുഭരാത്രിയിൽ സിദ്ദിഖിന്റെ സുഹൃത്തായാണ് താൻ അഭിനയിച്ചത്. എന്നാൽ ദിലീപിന്റെ കൂടെ ചെയ്‌തതിൽ ഏറ്റവും നല്ല വേഷം വെള്ളരിപ്രാവിന്റെ ചങ്ങാതിയിൽ ആയിരുന്നു. അതിൽ ദിലീപിന്റെയും കാവ്യാ മാധവന്റെയും ജീവിതം തകർത്ത് അവരെ സെപ്പറേറ്റ് ആക്കാൻ കൂട്ടുനിൽക്കുന്ന ഒരു ഒറ്റുകാരന്റെ കഥാപാത്രം ആയിരുന്നു തന്റെതെന്നും മജീ​ദ് പറഞ്ഞു. അത്തരത്തിലുള്ള വേഷം ലഭിച്ചാൽ നല്ലതായിരുന്നുവെന്നും മജീ​ദ് പറയുന്നു.

ദിലീപ് എന്നെ ഒരുപാട് പടത്തിൽ സഹായിച്ചിട്ടുണ്ട്. ബെന്നി പി നായരമ്പലം, വ്യാസൻ എടവനക്കാട് ഇവരൊക്കെ സഹായിച്ചിട്ടുണ്ട്. ദിലീപ് ഒരുപാട് സപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. വെള്ളരിപ്രാവിന്റെ ചങ്ങാതിയിൽ തന്നെ ശുപാർശ ചെയ്‌തതും ദിലീപ് തന്നെയാണ്. ദിലീപുമായി ഒരു സിനിമ അഭിനയിക്കുമ്പോൾ ആയിരുന്നു അത്. വേറെയൊരു പടത്തിന്റെ ലൊക്കേഷനിൽ വച്ചായിരുന്നു. പിന്നെ സലിം കുമാർ ഒക്കെ സഹായിച്ചിട്ടുണ്ടെന്നും നടൻ പറയുന്നു.

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
കള്ളവോട്ട് ചെയ്താൽ ജയിലോ പിഴയോ, ശിക്ഷ എങ്ങനെ ?
നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ