AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mammootty: പത്ത് പതിനഞ്ച് വർഷത്തെ ശീലം! ‘എനിക്ക് ഇഷ്ടമായിരുന്നു പക്ഷേ’…; മമ്മൂട്ടി പുകവലി ഉപേക്ഷിച്ചതിന് പിന്നിലെ കാരണം

Mammootty Reveals Reason for Quitting Smoking: ചിലർ തന്നെ അനുകരിക്കാൻ സാധ്യതയുണ്ട്, തന്റെ പുകവലി അവരെ സ്വാധീനിക്കും. അതുകൊണ്ടാണ് അത് ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് തനിക്ക് തോന്നിയെന്നും മമ്മൂട്ടി പറഞ്ഞു.

Mammootty: പത്ത് പതിനഞ്ച് വർഷത്തെ ശീലം! ‘എനിക്ക് ഇഷ്ടമായിരുന്നു പക്ഷേ’…; മമ്മൂട്ടി പുകവലി ഉപേക്ഷിച്ചതിന് പിന്നിലെ കാരണം
Mammootty
sarika-kp
Sarika KP | Published: 19 Jun 2025 09:37 AM

മലയാള സിനിമ പ്രേമികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. തന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ പ്രാധാന്യം നൽകുന്നയാളാണ് അദ്ദേഹം. താരത്തിന്റെ കർശനമായ ഡയറ്റും വ്യായാമവും എന്നും ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. എന്നാൽ ഒരുകാലത്ത് അങ്ങനെ ആയിരുന്നില്ല. പുകവലി ശീലമാക്കിയ ഒരാളായിരുന്നു മമ്മൂട്ടി. ഇക്കാര്യം താരം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ ഏറെ ഇഷ്ടപ്പെട്ടിരുന്ന പുകവലി ശീലം ക്രമേണ മമ്മൂട്ടി ഉപേക്ഷിക്കുകയായിരുന്നു.

എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി താരത്തിന്റെ ആരോ​ഗ്യനിലയെ കുറിച്ച് വലിയ രീതിയിലുള്ള ചർച്ചകളാണ് മലയാള സിനിമ പ്രേമികൾക്കിടയിൽ നടക്കുന്നത്. എന്നാൽ ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗികമായി യാതൊരു വിവരവും ആദ്ദേഹമോ, മകനും നടനുമായ ദുൽഖർ സൽമാനോ പുറത്തുവിട്ടിട്ടില്ല. എന്നാൽ അദ്ദേഹത്തിന് ക്യാൻസർ ആണെന്നും ചികിത്സയിലായിരുന്നുവെന്നും, അത് കഴിഞ്ഞ് ഒരു നീണ്ട വിശ്രമത്തിലാണെന്നും പലരും സ്ഥിരീകരിച്ചിരുന്നു.

എന്നാൽ ഇതിനിടെയിൽ മമ്മൂട്ടി തന്റെ പുകവലി ശീലത്തെ കുറിച്ച് പറഞ്ഞ ഒരു പഴയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്. മുൻപ്, കുട്ടി സ്രാങ്ക് എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് ഒരു മലയാളം ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. താൻ ഒരിക്കൽ വളരെയേറെ ആസ്വദിച്ചിരുന്ന പുകവലി നിർത്തിയതിനു കാരണം തനിക്ക് വേണ്ടി മാത്രമല്ലെന്നാണ് മമ്മൂട്ടി പറഞ്ഞത്. തന്റെ ചുറ്റുമുള്ളവരുടെ സുരക്ഷയെക്കൂടി കരുതിയാണ് എന്നാണ് താരം പറഞ്ഞത്.

Also Read:‘അവളുടെ ജീവിതം താറുമാറാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, എന്നും ഒരു വിളിപ്പാടകലെ ഞാനുണ്ടാകും’

പ്രിയപ്പെട്ടതായിട്ടും ഉപേക്ഷിച്ചത് എന്താണ് എന്ന അവതാരകന്റെ ചോദ്യത്തിനാണ് മമ്മൂട്ടി പുകവലി ശീലത്തെ കുറിച്ച് പറഞ്ഞത്.തനിക്ക് ഏറ്റവും പ്രിയപ്പെട്ടൊരു കാര്യം തള്ളിക്കളഞ്ഞത് പുകവലിയാണ്. പുകവലി ഇഷ്ടമായിരുന്നു. പത്ത് പതിനഞ്ച് വർഷമായി കാണും. പക്ഷേ… പുകവലി തനിക്ക് മാത്രമല്ല ആർക്കും നല്ലതല്ലെന്നും ശരീരത്തിന് ഇഷ്ടമില്ലാത്ത കാര്യമാണ് ശരീരത്തോട് അഭിപ്രായം ചോദിക്കാതെ നമ്മൾ കടത്തിവിടുന്നത് എന്നാണ് മമ്മൂട്ടി പറയുന്നത്.

നമുക്ക് ജീവിക്കാൻ പുക ആവശ്യമില്ലെന്നും ഭക്ഷണം മതിയെന്നും മമ്മൂട്ടി പറയുന്നു. തനിക്ക് ദോഷകരമല്ലെങ്കിൽ പോലും, അത് മറ്റുള്ളവരുടെ ആരോഗ്യത്തിന് ദോഷകരമാണെന്നാണ് താരം വ്യക്തമാക്കുന്നത്. ചിലർ തന്നെ അനുകരിക്കാൻ സാധ്യതയുണ്ട്, തന്റെ പുകവലി അവരെ സ്വാധീനിക്കും. അതുകൊണ്ടാണ് അത് ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് തനിക്ക് തോന്നിയെന്നും മമ്മൂട്ടി പറഞ്ഞു.