Maniyanpilla Raju: ‘മമ്മൂക്കക്ക് അസുഖം വന്നപ്പോള്‍ ഞാനും വിളിച്ചു; ഫൈറ്റ് ചെയ്യണം, നിങ്ങളാണ് നമ്മുടെയൊക്കെ ധൈര്യം’; മണിയന്‍പിള്ള രാജു
Maniyanpilla Raju Talks About Mammootty: മമ്മൂട്ടിയും തന്നെ വിളിച്ചപ്പോൾ പറഞ്ഞത് ഇത് തന്നെയാണെന്നും താരം പറയുന്നു. അദ്ദേഹത്തിന് അസുഖം വന്നപ്പോൾ താനും വിളിച്ചു, നിങ്ങൾ പറഞ്ഞതു പോലെ തന്നെ താനു പറയുന്നു. ഫൈറ്റ് ചെയ്യണം,നിങ്ങളാണ് നമ്മുടെയൊക്കെ ധൈര്യമെന്ന് താൻ അദ്ദേഹത്തോട് പറഞ്ഞുവെന്നാണ് മണിയൻപിള്ള രാജു പറയുന്നത്.

മലയാളി പ്രേക്ഷകർക്ക് എന്നും സുപരിചിതനാണ് നടനും നിർമാതാവുമായ മണിയന്‍പിള്ള രാജു. കഴിഞ്ഞ 49 വർഷങ്ങളായി മലയാളികളുടെ സ്വീകരണമുറിയിലെ നിറസാന്നിധ്യമാണ് താരം. 400ലേറെ സിനിമകളില്‍ അഭിനയിക്കുകയും 13 സിനിമകള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അടുത്തിടെ താൻ ക്യാൻസർ സര്‍വൈവറാണെന്ന് താരം വെളിപ്പെടുത്തിയിരുന്നു.
ചെവി വേദനയില്‍ നിന്നുമായിരുന്നു തുടക്കമെന്നും എംആര്‍ഐ എടുത്തപ്പോഴാണ് കാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴിതാ ക്യാൻസറിനോട് പൊരുതിയ നാളുകളെ കുറിച്ച് തുറന്നുപറയുകയാണ് മണിയൻപിള്ള രാജു. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്ന് ഭക്ഷണം കഴിക്കാനൊക്കെ ബുദ്ധിമുട്ടായിരുന്നു. എരിവ് കഴിക്കാനും ബുദ്ധിമുട്ടാണ്. എന്നാൽ ഇപ്പോൾ ഇതിൽ നിന്നെല്ലാം പൂർണമായും അതിജീവിച്ചുവെന്നും നടൻ പറയുന്നു. ക്യാൻസർ ആണെന്ന് പറഞ്ഞ് പേടിച്ച് പിന്മാറിയിട്ട് കാര്യമില്ലെന്നും ഫൈറ്റ് ചെയ്ത് നോക്കമെന്ന് കരുതിയെന്നുമാണ് താരം പറയുന്നത്. നടി ലിസി തന്നെ ഒരു ദിവസം വിളിച്ച് താനൊരു ഒരു പോരാളിയാണെന്ന് പറഞ്ഞു. ഈ രോഗത്തോട് ഫൈറ്റ് ചെയ്യണെമെന്നും പറഞ്ഞുവെന്നാണ് നടൻ പറയുന്നത്. മമ്മൂട്ടിയും തന്നെ വിളിച്ചപ്പോൾ പറഞ്ഞത് ഇത് തന്നെയാണെന്നും താരം പറയുന്നു. അദ്ദേഹത്തിന് അസുഖം വന്നപ്പോൾ താനും വിളിച്ചു, നിങ്ങൾ പറഞ്ഞതു പോലെ തന്നെ താനു പറയുന്നു. ഫൈറ്റ് ചെയ്യണം,നിങ്ങളാണ് നമ്മുടെയൊക്കെ ധൈര്യമെന്ന് താൻ അദ്ദേഹത്തോട് പറഞ്ഞുവെന്നാണ് മണിയൻപിള്ള രാജു പറയുന്നത്.
പേടിച്ച് വീട്ടിൽ പുതച്ച് കിടന്നാൽ അതോടെ നമ്മൾ തീർന്നുവെന്നാണ് താരം പറയുന്നത്. ഇന്നത്തെക്കാലത്ത് ഒന്നിലും ഭയന്നിട്ട് കാര്യമില്ല. എല്ലാ കാര്യത്തിനും പുതിയ മരുന്നുകളുണ്ട്, നല്ല ഡോക്ടർമാരുണ്ട്, എല്ലാമുണ്ട്. തന്റെ അമ്മ ക്യാൻസർ രോഗം വന്നാണ് മരിച്ചത്. അന്നത്തെക്കാലത്ത് ആയുർവേദവും അരിഷ്ടവുമൊക്കൊയാണ് കൊടുത്തത്. ഇന്നത്തെപ്പോലെയുള്ള സംഭവങ്ങളൊന്നും അന്നില്ല. ഇന്നിപ്പോൾ ആർസിസി ഉൾപ്പെടെയുള്ള ആശുപത്രികളുണ്ട്. അതുകൊണ്ട് കാൻസർ വന്ന ഒരാൾ പേടിക്കേണ്ട എന്നാണ് മണിയൻപിള്ള രാജു പറയുന്നത്.