AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Salim Kumar: നടക്കുന്നതിനിടെ കാൽ വഴുതി വീണ് സലിംകുമാർ; സഹായിച്ചയാളുടെ കൈ തട്ടി മാറ്റി; വീഡിയോ വൈറൽ

രണ്ട്, മൂന്ന് പേരുടെ സഹായത്തോടെയാണ് നടൻ നടന്നത്. എന്നാൽ അതിനിടയിൽ താങ്ങി ഉയർത്തിയ ഒരാളുടെ കൈ നടൻ തട്ടി മാറ്റുകയും ചെയ്തിരുന്നു. അൽപ്പം രോഷത്തോടെയാണ് കൈ തട്ടിമാറ്റുന്നത്. ഇത് വീഡിയോയിൽ വ്യക്തമായി കാണാം.

Salim Kumar: നടക്കുന്നതിനിടെ കാൽ വഴുതി വീണ് സലിംകുമാർ; സഹായിച്ചയാളുടെ കൈ തട്ടി മാറ്റി; വീഡിയോ വൈറൽ
Salim Kumar
sarika-kp
Sarika KP | Published: 02 Jun 2025 21:30 PM

സ്കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുക്കാനെത്തിയ നടൻ സലിം കുമാർ നടക്കുന്നതിനിടെ കാൽ വഴുതി വീണു. ചേലേമ്പ്ര എൻഎൻഎംഎച്ച്എസ്എസ് സ്കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു താരം. പരിപാടി കഴിഞ്ഞ് തിരിച്ചു പോകവേയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂ​ഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ആരോ​ഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ നടക്കാനും മറ്റും ചില അവശതകൾ നടൻ നേരിടുന്നുണ്ട്. സ്കൂളിൽ എത്തിയ താരം വാഹനത്തിൽ നിന്നും ഇറങ്ങിയത് പോലും സ്വീകരിക്കാൻ എത്തിയവരുടെ സഹായത്തോടെയായിരുന്നു. ശേഷം നടക്കവെയാണ് കാലുകൾ തളർന്ന് നടൻ വീണത്. ഉടൻ തന്നെ ചുറ്റും കൂടിയവർ അദ്ദേഹത്തെ താങ്ങി എഴുന്നേൽപ്പിക്കുകയായിരുന്നു. ശേഷം രണ്ട്, മൂന്ന് പേരുടെ സഹായത്തോടെയാണ് നടൻ നടന്നത്. എന്നാൽ അതിനിടയിൽ താങ്ങി ഉയർത്തിയ ഒരാളുടെ കൈ നടൻ തട്ടി മാറ്റുകയും ചെയ്തിരുന്നു. അൽപ്പം രോഷത്തോടെയാണ് കൈ തട്ടിമാറ്റുന്നത്. ഇത് വീഡിയോയിൽ വ്യക്തമായി കാണാം.

ഇതോടെ താരത്തിനെതിരെ നിരവധി വിമർശനങ്ങളാണ് വരുന്നത്. അഹങ്കാരം എന്നിട്ടും മാറിയിട്ടില്ല, കഷ്ടമെന്നാണ് ഒരാൾ കുറ്റപ്പെടുത്തുന്നത്. നടക്കാനായപ്പോൾ കൈ പിടിച്ചവനെ തന്നെ തട്ടി മാറ്റുന്നു ആ അഹങ്കാരമാണ് മനസിലാവാത്തത് എന്നിങ്ങനെയായിരുന്നു വിമർശിച്ച് വന്ന കമന്റുകൾ. എന്നാൽ രോ​ഗമൂലമുള്ള അവശതയും അസ്വസ്ഥതയും കാരണമാണ് അദ്ദേഹം അങ്ങനെ പെരുമാറിയത് എന്നാണ് മറ്റ് ചിലർ പറയുന്നത്.

Also Read: ‘മമ്മൂക്കക്ക് അസുഖം വന്നപ്പോള്‍ ഞാനും വിളിച്ചു; ഫൈറ്റ് ചെയ്യണം, നിങ്ങളാണ് നമ്മുടെയൊക്കെ ധൈര്യം’; മണിയന്‍പിള്ള രാജു

അവശതയിലായിട്ടും എന്തുകൊണ്ട് വിശ്രമിക്കാതെ ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നുവെന്നാണ് മിക്കവരും ചോ​ദിക്കുന്നത്. ഇത്ര വയ്യാത്ത ആളെ എന്തിനാണ് ഇത്ര ബുദ്ധിമുട്ടിക്കുന്നത്. റസ്റ്റ് എടുക്കുക. ആരോഗ്യം തിരികെ വന്ന ശേഷം മാത്രം ഇത്തരം ചടങ്ങുകൾ സംബന്ധിക്കുക അതല്ലേ നല്ലത്? എന്നായിരുന്നു ചില കമന്റുകൾ.