Mohanlal About Bigg Boss: ‘ബിഗ് ബോസ് ചെയ്യുന്നത് ലാലിന് വേറെ പണി ഒന്നുമില്ലേയെന്ന് ചോദിക്കും’; ഒടുവിൽ തുറന്നുപറഞ്ഞ് മോഹൻലാൽ

Mohanlal About Bigg Boss Malayalam Host: ഷോയിൽ ധാരാളം വിനോദവും വികാരവും അച്ചടക്കവുമുണ്ട്. തുടക്കത്തിൽ, അത് ഏറ്റെടുക്കാൻ താൻ മടിച്ചിരുന്നുവെന്നും എന്നാൽ പിന്നീട് അത് ലഹരിയായി എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

Mohanlal About Bigg Boss: ബിഗ് ബോസ് ചെയ്യുന്നത് ലാലിന് വേറെ പണി ഒന്നുമില്ലേയെന്ന് ചോദിക്കും; ഒടുവിൽ തുറന്നുപറഞ്ഞ് മോഹൻലാൽ

Mohanlal

Published: 

13 Dec 2025 | 04:50 PM

ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ്. വിവിധ ഭാഷകളിലായി അവതാരകരായി എത്തുന്നത് സൂപ്പർ സ്റ്റാറുകളാണ്. മലയാളിത്തിൽ പ്രിയ നടൻ മോഹൻലാൽ ആണ് അവതാരകനായി എത്താറുള്ളത്. മലയാളം പതിപ്പിൽ സീസൺ 7 ആണ് ഏറ്റവും ഒടുവിലായി നടന്നത്. എന്നാൽ പലപ്പോഴും ബി​ഗ് ബോസിൽ അവതാകനായി എത്തിയത് കാരണം മോഹൻലാലിനെതിരെ വ്യാപക വിമർശനം ഉയരാറുണ്ട്.

മോഹൻലാൽ എന്തിനാണ് ഈ ഷോ ചെയ്യുന്നതെന്നാണ് പലരും ചോദിക്കാറുള്ളത്. ഇപ്പോഴിതാ ഇത്തരം ചോദ്യങ്ങൾക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ബി​ഗ് ബോസ് ചെയ്യുമ്പോൾ വേറെ പണിയൊന്നുമില്ലേ എന്ന് തന്നോട് പലരും ചോദിക്കാറുണ്ടന്നും ബിഗ് ബോസിൽ നിന്ന് ഒരുപാട് പഠിക്കാൻ സാധിക്കുമെന്നും മോഹൻലാൽ പറഞ്ഞു. ഹോട്ട്സ്റ്റാർ സംഘടിപ്പിച്ച സൗത്ത് അൺബൗണ്ടിലായിരുന്നു നടന്റെ പ്രതികരണം.

Also Read:‘എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയില്ല’; ഉള്ളുപൊള്ളുന്ന വീഡിയോയുമായി രഹ്ന നവാസ്

ഒരുപാട് പേരെന്നോട് വേറെ പണിയൊന്നും ഇല്ലേയെന്ന് ചോദിക്കാറുണ്ട്. താനൊരു പെർഫോമറാണ്. എന്റർടെയ്നറാണ്. തനിക്ക് ബി​ഗ് ബോസിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിക്കും. ബി​ഗ് ബോസ് എന്നത് ഒരു മൈന്റ് ​ഗെയിം ആണ്. അത് അവതരിപ്പിക്കാൻ അത്ര എളുപ്പമുള്ള കാര്യമല്ല. കമൽഹാസൻ, വിജയ് സേതുപതി, നാ​ഗാർജുന എല്ലാവരുടേയും മികച്ച അവതരണമാണ്. സ്ക്രിപ്റ്റഡ് ഷോയാണെന്ന് എല്ലാവരും പറയുമെന്നും എന്നാൽ അല്ല എന്നാണ് മോഹൻലാൽ പറയുന്നത്.

ഷോയുടെ പല ആന്തരിക രഹസ്യങ്ങളും തനിക്കറിയാം. അത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ലെന്നും ബി​ഗ് ബോസിൽ വരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ബി​ഗ് ബോസ് ഷോ ജീവിതം പോലെയാണ്. നിങ്ങളുടെ എല്ലാ വികാരങ്ങളും അവിടെ പുറത്തുവരും. മത്സരാർത്ഥികളുടെ മൈന്റിന്റെ റിഫ്ലക്ഷനാണത് എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ. ഷോയിൽ ധാരാളം വിനോദവും വികാരവും അച്ചടക്കവുമുണ്ട്. തുടക്കത്തിൽ, അത് ഏറ്റെടുക്കാൻ താൻ മടിച്ചിരുന്നുവെന്നും എന്നാൽ പിന്നീട് അത് ലഹരിയായി എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

 

Loading...
Unable to load recommendations.
Follow Us
Related Stories
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
Actress Surabhi lakshmi: എഗ്ഗ് ഫ്രീസിങ് ചെയ്തു! അനുഭവവും സ്വീകരിക്കേണ്ട മുൻകരുതലുകളെയും കുറിച്ച് നടി സുരഭി ലക്ഷ്മി
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ