Kalabhavan Navas: ‘എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയില്ല’; ഉള്ളുപൊള്ളുന്ന വീഡിയോയുമായി രഹ്ന നവാസ്
Rahna Navas Shares Heartfelt Video of Kalabhavan Navas: 'കടലേ നീലക്കടലേ...' എന്ന പാട്ടാണ് വിഡിയോയില്‍ നവാസ് പാടുന്നത്. ‘എന്നെ വിഷമത്തിലേയ്ക്കു പോകാൻ പോലും അനുവദിക്കില്ലായിരുന്നു എന്ന അടിക്കുറിപ്പും വീഡിയോയ്ക്കൊപ്പം രഹ്ന കുറിച്ചു.
മലയാള സിനിമ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച വിയോഗമായിരുന്നു നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസിന്റേത്. കരിയറില്‍ തിരികെ വരുന്നതിനിടെയാണ് അദ്ദേഹം നമ്മെ വിട്ടുപോയത്. ഇന്നും നവാസിന്റെ മരണം അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കുമെല്ലാം ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. നവാസിനൊപ്പം എന്നും നിഴൽ പോലെ കൂടെയുണ്ടായിരുന്ന ഭാര്യ രഹ്ന ഇതിൽ നിന്ന് എങ്ങനെ പുറത്തുവരുമെന്നും പലരും ആശങ്കപ്പെടുന്നു.
ഇപ്പോഴിതാ രഹ്‌ന നവാസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോ ആണ് പ്രേക്ഷക മനസ്സിൽ വിങ്ങലായി മാറുന്നത്. ഇരുവരും ചേർന്ന് സന്തോഷത്തോടെ ചെലവഴിച്ച നിമിഷങ്ങളുടെ ഒരു വീഡിയോ ആണ് രഹ്ന പങ്കുവച്ചത്. ബീച്ചിൽ ഒരു വള്ളത്തിന് സമീപം ദൂരേക്ക് നോക്കി എന്തോ ചിന്തിച്ചിരിക്കുന്ന രഹ്നയെയും ഭാര്യയെ പാട്ടുപാടി സന്തോഷിപ്പിക്കുന്ന നവാസിനെയാണ് വീഡിയോയിൽ കാണുന്നത്. തന്നെ വിഷമിച്ചിരിക്കാൻ പോലും നവാസ് അനുവദിക്കില്ലായിരുന്നു എന്ന ഓർമ്മ പങ്കുവച്ചുകൊണ്ടാണ് രഹ്ന ഈ വികാരനിർഭരമായ വീഡിയോ പങ്കുവച്ചത്.
‘ കടലേ നീലക്കടലേ…’ എന്ന പാട്ടാണ് വിഡിയോയില്‍ നവാസ് പാടുന്നത്. ‘എന്നെ വിഷമത്തിലേയ്ക്കു പോകാൻ പോലും അനുവദിക്കില്ലായിരുന്നു എന്ന അടിക്കുറിപ്പും വീഡിയോയ്ക്കൊപ്പം രഹ്ന കുറിച്ചു. ഇതോടെ നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്. രഹ്നയെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. രഹ്നയുടേയും നവാസിന്റേയും പ്രണയത്തിന്റെ ആഴത്തെക്കുറിച്ചും പ്രേക്ഷകർ കമന്റിട്ടു.
അതേമയം ഈ വർഷം ആഗസ്റ്റിലായിരുന്നു സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് താമസിച്ചിരുന്ന ചോറ്റാനിക്കരയിലെ ഹോട്ടലിൽ നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമായിരുന്നു മരണ കാരണം. ഈ വിയോഗം രഹ്ന എങ്ങനെ കരകയറുമെന്ന ആശങ്ക എല്ലാവർക്കിടയിലും ഉണ്ടായിരുന്നു. ഇതിനിടെയിലാണ് ഇത്തരം ഒരു വീഡിയോ പങ്കുവച്ചത്.
View this post on Instagram