5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Mohanlal: നടൻ മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത് ഇതാദ്യമായി

ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് വച്ചാണ് മാധ്യമങ്ങളെ കാണുന്നത്. കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനു ശേഷം നടൻ മാധ്യമങ്ങളെ കാണുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനാണ് അറിയിച്ചത്. ഹേമ കമ്മിറ്റി പുറത്തുവന്നതിനു ശേഷം ഇതാദ്യമായാണ് താരം മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്.

Mohanlal: നടൻ മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത് ഇതാദ്യമായി
mohanlal (image credits : facebook)
Follow Us
sarika-kp
Sarika KP | Published: 31 Aug 2024 06:22 AM

മലയാള സിനിമ മേഖലയിലുണ്ടായ വിവാദങ്ങൾക്കിടെ നടൻ മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് വച്ചാണ് മാധ്യമങ്ങളെ കാണുന്നത്. കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനു ശേഷം നടൻ മാധ്യമങ്ങളെ കാണുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനാണ് അറിയിച്ചത്. ഹേമ കമ്മിറ്റി പുറത്തുവന്നതിനു ശേഷം ഇതാദ്യമായാണ് താരം മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്. ഇന്ന് പുലർച്ചയോടെ തിരുവനന്തപുരത്ത് എത്തിയ മോഹൻലാൽ നാലോളം പരിപാടികളിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു ശേഷം താരത്തിന്റെ ആദ്യ പൊതുപരിപാടി കൂടിയാണിത്.

അതേസമയം മലയാള സിനിമ മേഖലയെ ആകെ വെട്ടിലാക്കുന്നതായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട്. ഇതിനു പിന്നാലെ താരസംഘടനയ്ക്ക് അകത്തും പുറത്തും നടന്നത് വലിയ തരത്തിലുള്ള കോളിളക്കമാണ്. നടൻ സിദ്ദിഖിന്റെ രാജിയും മറ്റ് താരങ്ങൾക്കു നേരെ ഉയർന്ന് ആരോപണങ്ങളും സിനിമ മേഖലയെ തന്നെ തളർത്തികളഞ്ഞു. എന്നാൽ താരസം​ഘടനയായ അമ്മ വിവാദങ്ങൾക്കിടെ യാതൊരു തരത്തിലുള്ള പ്രതികരണം നടത്താത്തത് വലിയ രീതിയിലുള്ള ചർച്ചയ്ക്കാണ് വഴിവച്ചത്. എന്നാൽ പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും സംഘടനയിൽ നിന്ന് രാജിവച്ചതോടെ ‘ ചരിത്രത്തിൽ മുൻപെങ്ങുമില്ലാത്ത പ്രതിസന്ധിയാണ് നേരിട്ടത്. ചരിത്രത്തിൽ ഇതാദ്യമായാണ് അമ്മയുടെ ഭരണസമിതിയിൽ നിന്ന് കൂട്ടരാജി ഉണ്ടാകുന്നത്. എന്നാൽ ഇത്രേയും വലിയ വിവാദങ്ങൾ നടക്കുന്നതിനിടെയിലും രാജി വച്ച് മിണ്ടാതിരുന്നത് ഏവരെയും ചൊടിപ്പിച്ചിരുന്നു.

Also read-AMMA: ഇനി ശുദ്ധികലശമോ? അമ്മയെ നയിക്കാൻ ഇനി ആര് ?

അമ്മയ്ക്ക് അകത്ത് തന്നെ വലിയ രീതിയിലുള്ള ഭിന്നത ഉയർന്നിരുന്നു. ക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾക്കിടയിൽ തന്നെ അഭിപ്രായ വ്യത്യാസം ഉണ്ടായി. ഭരണസമിതിയിൽ നിന്നും എല്ലാവരും രാജിവച്ചിട്ടില്ലെന്ന് സരയു മോഹന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. കൂട്ടരാജിയെന്ന തീരുമാനം ഏകകണ്ഠമായിട്ടല്ല എടുത്തതെന്ന് നടി സരയു പ്രതികരിച്ചു. മോഹൻലാലിനൊപ്പം രാജിവെച്ചത് 13 പേരാണ്. ടൊവീനോ തോമസ്, അനന്യ, സരയു, വിനു മോഹൻ തുടങ്ങി നാലുപേർ രാജിവച്ചിട്ടില്ലെന്നാണ് വിവരം. ആരോപണ വിധേയര്‍ വ്യക്തിപരമായി രാജിവെച്ച് ഒഴിയുകയെന്നതാണ് ശരിയെന്നും ധാര്‍മിതക മുന്‍നിര്‍ത്തിയാണ് രാജിവെച്ചതെന്നും നടി അനന്യയും പ്രതികരിച്ചിരുന്നു. വ്യക്തിപരമായി രാജിയോട് താല്‍പര്യം ഉണ്ടായിരുന്നില്ലെന്നും അനന്യ വ്യക്തമാക്കിയിരുന്നു.

Latest News