AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Actor Jishnu: ജിഷ്ണു മരിക്കാൻ കാരണം അവൻ തന്നെയാണ്, പറഞ്ഞതൊന്നും കേട്ടില്ല! നടൻ രാഘവൻ

Actor Jishnu: അങ്ങനെയൊക്കെ ചെയ്യേണ്ട ആവശ്യം എന്തായിരുന്നു. അങ്ങനെയൊക്കെ ജീവിച്ചിട്ട് എന്ത് കാര്യം. മരിക്കുന്നതല്ലേ നല്ലത്. അവന്റെ സ്വയം തീരുമാനമായിരുന്നു അതെല്ലാം....

Actor Jishnu: ജിഷ്ണു മരിക്കാൻ കാരണം അവൻ തന്നെയാണ്, പറഞ്ഞതൊന്നും കേട്ടില്ല! നടൻ രാഘവൻ
Actor JishnuImage Credit source: Social Media
ashli
Ashli C | Published: 25 Nov 2025 13:46 PM

മലയാളികൾക്ക് മറക്കാനാകാത്ത നടനാണ് ജിഷ്ണു. നടൻ രാഘവന്റെ മകനായ ജിഷ്ണു ഒരുകാലത്ത് യുവാക്കളുടെ ഹരം ആയിരുന്നു. നമ്മൾ എന്ന ചിത്രമാണ് ജിഷ്ണുവിനെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത്. അക്കാലത്ത് ഏറെ ആഘോഷിക്കപ്പെട്ട ഒരു ചിത്രമായിരുന്നു നമ്മൾ. ഇന്നും ആളുകൾ മടുപ്പില്ലാതെ കാണുന്ന അനേകം ചിത്രങ്ങളിൽ ഒന്ന്. സിദ്ധാർത്ഥ് ഭരതൻ ജിഷ്ണു കോംബോ അന്ന് ഏറെ ആഘോഷിക്കപ്പെട്ടു. ബോക്സ് ഓഫീസിൽ വലിയ നേട്ടമാണ് നമ്മൾ കൊയ്തത്. ചിത്രത്തിലെ മികച്ച പ്രകടനത്തിന് മാതൃഭൂമി ഫിലിം അവാർഡും കേരള ഫിലിം ക്രിട്ടിക്ക് അവാർഡും ജിഷ്ണു നേടി. പിന്നീട് നിരവധി ചിത്രങ്ങളിൽ ശ്രദ്ധയെ കഥാപാത്രവുമായി എത്തിയ ജിഷ്ണുവിന്റെ അപ്രതീക്ഷിതമായ വിയോഗം മലയാള സിനിമാലോകത്തും പ്രേക്ഷകർക്കും ഇടയിൽ വലിയ ഞെട്ടൽ ആണ് ഉണ്ടാക്കിയത്.

2016 മാർച്ച് 25നാണ് ജിഷ്ണു മരിക്കുന്നത്. അർബുദത്തെ തുടർന്നായിരുന്നു നടന്റെ മരണം. ഇപ്പോഴിതാ ജിഷ്ണുവിന്റെ മരണത്തെക്കുറിച്ച് അച്ഛനും നടനുമായ രാഘവൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധയാകുന്നത്. വിഷ്ണു മരിക്കാൻ കാരണം അദ്ദേഹം തന്നെയാണ് എന്നാണ് അച്ഛനായ രാഘവൻ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധയാകുന്നത്. മകന് ക്യാൻസർ ആണെന്ന് അറിഞ്ഞപ്പോൾ മാനുഷികമായും അപ്പോൾ ഒരു ഞെട്ടൽ ഉണ്ടാക്കി. അത് സ്വാഭാവികം ആണല്ലോ. പിന്നീട് കാലം എല്ലാം മാറ്റുമെന്ന് ശുഭ പ്രതീക്ഷ വെച്ചു. പക്ഷേ ഓപ്പറേഷൻ ചെയ്യരുത് എന്ന് പറഞ്ഞിട്ടും ഓപ്പറേഷൻ ചെയ്തതാണ് മകൻ മരിക്കാൻ കാരണമായത് എന്നാണ് അദ്ദേഹം പറയുന്നത്.

ആരുടെയൊക്കെയോ വാക്കുകൾ കേട്ട് ബാംഗ്ലൂരിൽ പോയി ഒരു ഓപ്പറേഷൻ ചെയ്തു. തൊണ്ട മുഴുവൻ കീറിമുറിച്ച് ആഹാരം മറ്റൊരു വഴിയിലൂടെ കൊടുക്കുന്ന രീതിയിൽ ആക്കി. അങ്ങനെയൊക്കെ ചെയ്യേണ്ട ആവശ്യം എന്തായിരുന്നു. അങ്ങനെയൊക്കെ ജീവിച്ചിട്ട് എന്ത് കാര്യം. മരിക്കുന്നതല്ലേ നല്ലത്. അവന്റെ സ്വയം തീരുമാനമായിരുന്നു അതെല്ലാം. അവനും ഭാര്യയും പോയാണ് ഇതെല്ലാം ചെയ്തത്. ഓപ്പറേഷന് പോകരുത് എന്ന് ഞാനും അവന്റെ അമ്മയും പറഞ്ഞതാണ്. എന്നാൽ കേട്ടില്ല. പിന്നീട് അത് അനുഭവിക്കേണ്ടി വന്നു. കീമോയും റേഡിയേഷനും കൊണ്ട് അത് ഭേദമാക്കാമായിരുന്നു. എന്നാൽ കേട്ടില്ല. എല്ലാം ഓപ്പറേഷൻ ചെയ്തു കളഞ്ഞു. ഇനി അതായിരുന്നു വിധി എന്ന് കരുതി ആശ്വസിക്കാം എന്നും അദ്ദേഹം ഒരു ഓൺലൈൻ ചാനലിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.