AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rajinikanth: റോഡരികിലെ ഭക്ഷണം കഴിച്ച് രജനീകാന്ത്; ഋഷികേശിന്റെ ശാന്തതയിൽ അഭയം തേടി താരം

Actor Rajinikanth Rishikesh Trip: ഇലകൊണ്ട് നിർമ്മിച്ച പ്ലേറ്റിൽ റോഡരികിൽ നിന്നുകൊണ്ട് എളിമയോടെ ആഡംബരം തീരെയില്ലാതെ ഭക്ഷണം കഴിക്കുന്ന താരത്തിൻ്റെ ചിത്രങ്ങൾ ഏറെ ചർച്ചയായിരിക്കുകയാണ്. അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ട് നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്.

Rajinikanth: റോഡരികിലെ ഭക്ഷണം കഴിച്ച് രജനീകാന്ത്; ഋഷികേശിന്റെ ശാന്തതയിൽ അഭയം തേടി താരം
RajinikanthImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 06 Oct 2025 16:06 PM

സിനിമകളിൽ നിന്ന് ഇടവേളയെടുത്ത് അവധിക്കാലം ചെലവഴിക്കുന്ന സിനിമാ താരങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലാകാറുണ്ട്. അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത് നമ്മുടെ തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ചിത്രങ്ങളാണ്. സിനിമാ ലോകത്ത് നിന്ന് ചെറിയൊരു ഇടവേളയെത്ത് യാത്രയിലാണ് താരം. എന്നാൽ മറ്റുള്ളവരെപ്പോലെ വിദേശയാത്രയല്ല അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്.

അടുത്ത സുഹൃത്തുക്കൾക്കൊപ്പം ഹിമാലയസാനുക്കളിൽ ആത്മീയ യാത്ര നടത്തുന്ന താരത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങളിൽ, താരജാഡകളില്ലാതെ വഴിയോരത്തെ ഒരു സാധാരണ കടയിൽ നിന്ന് ഭക്ഷണം കഴിക്കുന്ന രജനികാന്തിനെയാണ് കാണാൻ കഴിയുന്നത്.

Also Read: നയൻതാര മാത്രല്ലാ…! ഈ താരങ്ങളെല്ലാം ഇരട്ടക്കുട്ടികളുള്ള സൂപ്പർ പേരന്റ്‌സ്!

ഇലകൊണ്ട് നിർമ്മിച്ച പ്ലേറ്റിൽ റോഡരികിൽ നിന്നുകൊണ്ട് എളിമയോടെ ആഡംബരം തീരെയില്ലാതെ ഭക്ഷണം കഴിക്കുന്ന താരത്തിൻ്റെ ചിത്രങ്ങൾ ഏറെ ചർച്ചയായിരിക്കുകയാണ്. അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ട് നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്. മറ്റൊരു ചിത്രത്തിൽ രജനികാന്ത് പ്രദേശവാസികളുമായി സമയം ചിലവഴിക്കുന്നതും കാണാം.

കഴിഞ്ഞ ദിവസം, സ്വാമി ദയാനന്ദ സരസ്വതിയുടെ ആശ്രമം രജനീകാന്ത് സന്ദർശിച്ചിരുന്നു. അതൊടൊപ്പം ഗംഗാ ആരതിയിൽ പങ്കെടുക്കുകയും അവിടെ ധ്യാനിക്കുകയും ചെയ്തിരുന്നു. എല്ലാവർഷവും എത്ര തിരക്കുകൾക്കിടയിലും താരം ഹിമാലയക്ഷേത്രങ്ങളും ആശ്രമങ്ങളും സന്ദർശിക്കാറുണ്ടെന്നാണ് ആശ്രമം അധികൃതർ പറഞ്ഞു.

ലോകേഷ് കനകരാജിന്റെ കൂലിയാണ് രജനീകാന്തിൻ്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. നാഗാർജുനയും ശ്രുതി ഹാസനും പ്രധാന വേഷങ്ങളിൽ ചിത്രം ഓ​ഗസ്റ്റ് 14നാണ് പുറത്തിറങ്ങിയത്.