Saiju Kurup: പൊട്ടി കരഞ്ഞ സൈജു കുറുപ്പിനെ അശ്വസിപ്പിച്ച് സഹതാരങ്ങൾ; മോഹിനിയാട്ടം പ്രെസ്സ് മീറ്റിനിടെ സംഭവിച്ചത്

Saiju Kurup Remember His Father: ഭരതനാട്യത്തിന് തിയേറ്ററുകളിൽ ലഭിക്കാതെ പോയ അംഗീകാരമാണ് ഇന്ന് മോഹിനിയാട്ടം നേടുന്നത്. ആദ്യ ഭാഗം ഒരു സാധാരണ ഫാമിലി ഡ്രാമ ആയിരുന്നെങ്കിൽ, രണ്ടാം ഭാഗം ഡാർക്ക് ഹ്യൂമറിലൂടെയാണ് പ്രേക്ഷകർക്ക് മുന്നലെത്തുന്നത്. മോഹിനിയാട്ടം സിനിമയുടെ കഥാപശ്ചാത്തലം, ഭരതനാട്യത്തിന്റെ തുടർച്ചയാണ്. മോഹിനിയാട്ടം പത്ര സമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ് സൈജു കുറുപ്പ് പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.

Saiju Kurup: പൊട്ടി കരഞ്ഞ സൈജു കുറുപ്പിനെ അശ്വസിപ്പിച്ച് സഹതാരങ്ങൾ; മോഹിനിയാട്ടം പ്രെസ്സ് മീറ്റിനിടെ സംഭവിച്ചത്

പ്രസ് മീറ്റിനിടെ പൊട്ടികരഞ്ഞ് നടൻ സൈജു കുറുപ്പ്

Published: 

11 Apr 2026 | 05:03 PM

കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ‘മോഹിനിയാട്ടം’ എന്ന ചിത്രം തിയേറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ്. “ആദ്യ സിനിമ തിയേറ്ററിൽ ഭേഷായി പൊട്ടിക്കുകയും അതേ സിനിമയുടെ രണ്ടാം ഭാഗം സൂപ്പർഹിറ്റാക്കുകയും ചെയ്ത മിഥുൻ ആണ് ഞങ്ങളുടെ പ്രചോദനം,” എന്ന് ടൈറ്റിൽ ക്രെഡിറ്റ്സിൽ എഴുതി കാണിച്ചു കൊണ്ടാണ് ചിത്രം ആരംഭിക്കുന്നത് തന്നെ. ഇവിടെ തുടങ്ങുന്ന കൈയ്യടി ചിത്രം അവസാനിക്കുന്നത് വരെ തിയേറ്ററുകളിൽ മുഴങ്ങികേൾക്കാം.

ഭരതനാട്യത്തിന് തിയേറ്ററുകളിൽ ലഭിക്കാതെ പോയ അംഗീകാരമാണ് ഇന്ന് മോഹിനിയാട്ടം നേടുന്നത്. ആദ്യ ഭാഗം ഒരു സാധാരണ ഫാമിലി ഡ്രാമ ആയിരുന്നെങ്കിൽ, രണ്ടാം ഭാഗം ഡാർക്ക് ഹ്യൂമറിലൂടെയാണ് പ്രേക്ഷകർക്ക് മുന്നലെത്തുന്നത്. മോഹിനിയാട്ടം സിനിമയുടെ കഥാപശ്ചാത്തലം, ഭരതനാട്യത്തിന്റെ തുടർച്ചയാണ്. ഭരതൻ നായരുടെ മരണത്തോടെ ആദ്യ ഭാഗം അവസാനിച്ചപ്പോൾ, അയാളുടെ അന്ത്യകർമ്മങ്ങളിൽ നിന്നാണ് മോഹിനിയാട്ടത്തിൻ്റെ കഥ തുടങ്ങുന്നത്.

ALSO READ: ഹാഷിറും പിള്ളേരും അടിപൊളിയാണ്, വളരെ നല്ല പിള്ളേർ; വാഴയിലെ സ്വന്തം ജോണി സിൻസ്

ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം സിനിമയുടെ വിജയാഘോഷത്തിൻ്റെ തിരക്കിലാണ്. മോഹിനിയാട്ടം പത്ര സമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ് സൈജു കുറുപ്പ് പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. സിനിമയുടെ പ്രസ് മീറ്റിനിടെ തൻ്റെ അച്ഛനെ ഓർത്താണ് സൈജു കുറുപ്പ് പൊട്ടികരയുന്നത്. ഇതിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലെല്ലാം വൈറലായിരിക്കുകയാണ്. കൂടെയുള്ള സഹതാരങ്ങളെല്ലാം അദ്ദേഹത്തെ ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ കാണാം.

താൻ ഒരുപാട് കാത്തിരുന്ന ദിവസമാണ് വന്നെത്തിയതെന്നും അത് കാണാൻ തൻ്റെ അച്ഛനിന്ന് ഭൂമിയിലില്ല എന്നുമാണ് സൈജു കരഞ്ഞുകൊണ്ട് പറയുന്നത്. “രാവിലെ എഴുന്നേറ്റ് വന്നപ്പോൾ അമ്മ പറഞ്ഞു തൻ്റെ 21 വർഷത്തെ പ്രാർത്ഥനയാണ് ഈ ഒരു ദിവസം കാണാൻ വേണ്ടി. ഈ സമയം സന്തോഷിക്കുന്നതിന് പകരം, അച്ഛനെപ്പറ്റിയാണ് ഓർത്തത്. അദ്ദേഹം ഇന്നിത് കാണാനില്ലല്ലോ എന്ന്. നമ്മൾ എല്ലാവരും എന്നും ജീവിച്ചിരിക്കില്ല. ചിത്രത്തിൻ്റെ വിജയത്തിൽ ഒരുപാട് സന്തോഷമുണ്ട്. സോഷ്യൽ മീഡിയയിലും പുറത്തിറങ്ങിയാലും നല്ല റെസ്പോൺസാണ് കിട്ടുന്നത്.

ഇങ്ങനൊരു സിനിമയൊക്കെ വല്ലപ്പോഴുമാണ് കരിയറിൽ സംഭവിക്കുന്നത്. അത് എൻ്റെ ജീവിതത്തിലും സംഭവിച്ചു. സന്തോഷമുണ്ട്. ഭരതനാട്ട്യം ഇറങ്ങിയ സമയത്ത് എൻ്റെ അവസ്ഥ എന്തായിരുന്നുവെന്ന് നിങ്ങൾക്കറിയാം. രണ്ട് വർഷം കഴിഞ്ഞ് അതിൻ്റെ രണ്ടാം ഭാ​ഗം വരുമ്പോൾ ടീമിൻ്റെയും എൻ്റെയും അവസ്ഥ നിങ്ങൾക്ക് മനസ്സിലാകും. ഓഡിയൻസിൻ്റെ കരുണയാണ് ഇന്നിവിടെയിരുന്ന് സംസാരിക്കാൻ സാധിക്കുന്നത്. ഇതിൻ്റെ പൂർണ ക്രെഡിറ്റ് മിഥുൻ മാനുവലിനാണ്” എന്നായിരുന്നു സൈജുവിൻ്റെ വാക്കുകൾ.

 

 

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ