Salim Kumar Funeral: ഇനി ഓർമ്മകളിൽ മാത്രം… മതപരമായ ചടങ്ങുകൾ വേണ്ട, അസ്ഥി പുഴയിൽ ഒഴുക്കരുത്; സലിം കുമാറിൻ്റെ സംസ്കാരം ഇന്ന്

Actor Salim Kumar Funeral Ceremony: ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം. മുഖ്യമന്ത്രി വി ഡി സതീശൻ്റെ പറവൂരിലെ സ്വീകരണ പരിപാടിയിലാണ് സലിം കുമാർ അവസാനമായി പൊതുവേദിയിലെത്തിയത്. ശ്വാസതടസം നേരിട്ടതോടെയാണ് സലിം കുമാറിനെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയയും രക്തത്തിലെ അണുബാധയും അനുഭവപ്പെട്ടതോടെ വെന്റിലേറ്റർ, ആന്റിബയോട്ടിക്കുകൾ, ഡയാലിസിസ് അടക്കമുള്ള വിദ​ഗ്ധ ചികിത്സ നൽകിയിരുന്നു. ഇതിനിടയിൽ ഹൃദയാഘതമുണ്ടായതാണ് മരണകാരണം.

Salim Kumar Funeral: ഇനി ഓർമ്മകളിൽ മാത്രം... മതപരമായ ചടങ്ങുകൾ വേണ്ട, അസ്ഥി പുഴയിൽ ഒഴുക്കരുത്; സലിം കുമാറിൻ്റെ സംസ്കാരം ഇന്ന്

Salim Kumar

Updated On: 

07 Jun 2026 | 05:45 AM

മലയാളത്തെ ഈടുറ്റ ചിരികളിലൂടെയും കണ്ണീരിലൂടെയും നടത്തിച്ച പ്രിയ നടനും ദേശീയ പുരസ്കാര ജേതാവുമായ സലിം കുമാർ (56) ഇനി ഓർമ്മകളിൽ ജീവിക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിൻ്റെ അന്ത്യം. ഇന്നലെ രാത്രി 10.43 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം. മുഖ്യമന്ത്രി വി ഡി സതീശൻ്റെ പറവൂരിലെ സ്വീകരണ പരിപാടിയിലാണ് സലിം കുമാർ അവസാനമായി പൊതുവേദിയിലെത്തിയത്. ശ്വാസതടസം നേരിട്ടതോടെയാണ് സലിം കുമാറിനെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയയും രക്തത്തിലെ അണുബാധയും അനുഭവപ്പെട്ടതോടെ വെന്റിലേറ്റർ, ആന്റിബയോട്ടിക്കുകൾ, ഡയാലിസിസ് അടക്കമുള്ള വിദ​ഗ്ധ ചികിത്സ നൽകിയിരുന്നു. ഇതിനിടയിൽ ഹൃദയാഘതമുണ്ടായതാണ് മരണകാരണം.

കോമഡിലൂടെയും മിമിക്രിയിലൂടെയുമാണ് 1990 കളുടെ കാലത്ത് സലീം കുമാർ സിനിമയിലേക്ക് എത്തിയത്. പിന്നീടങ്ങോട്ട് സലിം കുമാറിന്റെ കഥാപാത്രങ്ങൾ മലയാളിയെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കോമഡി കഥാപാത്രത്തിന്റെ നിഴലിൽ നിന്ന് മാറി വളരെ സീരിയസ് ആയിട്ടുള്ള കഥാപാത്രങ്ങളിലും സലിം കുമാർ തൻ്റെ മികവി തെളിയിച്ചിട്ടുണ്ട്. സലീം കുമാർ സിനിമയിൽ പറഞ്ഞിട്ടുള്ള പല ഡയലോ​ഗുകളും മലയാളികളുടെ നിത്യജീവിതത്തിലെ ശൈലികളായി മാറിയിട്ടുണ്ട്. 1969 ഒക്ടോബർ ഒൻപതിന് പറവൂരിലാണ് സലിംകുമാർ ജനിച്ചത്.

ALSO READ: സലീം കുമാര്‍ ആശുപത്രിയില്‍; അതീവ ഗുരുതരാവസ്ഥയില്‍

കൊച്ചിൻ കലാഭവനിലും സാഗറിലുമെല്ലാം സജീവമായി മിമിക്രി അവതരിപ്പിച്ചാണ് കലാ രം​ഗത്തേക്കുള്ള ചുവടുവയ്പ്പ്. ഉറ്റസുഹൃത്തായ നാദിർഷയാണ് സലിംകുമാറിനെ സിനിമയിലേക്ക് കൈപിടിച്ച് കയറ്റിയത്. ഇഷ്ടമാണ് നൂറുവട്ടമായിരുന്നു ആദ്യ ചിത്രം. 2000 ത്തിൽ പുറത്തിറങ്ങിയ തെങ്കാശിപ്പട്ടണം സൂപ്പർഹിറ്റായതോടെ സലിംകുമാർ മലയാളിയുടെ മനസിലും ഇരിപ്പുറപ്പിച്ചു. മുന്നൂറിലേറെ സിനിമകളിൽ താരം നിറസാനിധ്യമായി. കൂടാതെ കംപാർട്മെൻറ്, കറുത്ത ജൂതൻ, ദൈവമേ കൈ തൊഴാം കെ കുമാറാകണം എന്നീ സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

സംസ്കാര ചടങ്ങുകളിലും നിലപാട്

സലിം കുമാറിൻ്റെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് പറവൂരിലെ വീട്ടുവളപ്പിൽ നടക്കും. രാവിലെ ഒൻപത് മണി മുതൽ പറവൂർ ടൗൺ ഹാളിൽ പൊതുദർശനം ഉണ്ടാകും. മൃത സംസ്കാരം സംബന്ധിച്ച് മതപരമായ ചടങ്ങുകൾ ഒഴിവാക്കണമെന്ന് സലിം കുമാർ നേരത്തെ തന്നെ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. അസ്ഥി പുഴയിൽ ഒഴുക്കേണ്ടതില്ലെന്നും മതപരമായ ചടങ്ങുകൾ ഒഴിവാക്കണമെന്നും അദ്ദേഹം വീട്ടുകാരോട് ജീവിച്ചിരിക്കുമ്പോൾ ആഗ്രഹം അറിയിച്ചിരുന്നു.

പറവൂരിലെ ഇരുനില വീടിന് ലാഫിംഗ് വില്ല എന്നാണ് സലിം കുമാർ പേരുനൽകിയിരുന്നത്. കരൾ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് കഴിഞ്ഞ കുറച്ചു വർഷങ്ങളായി താരം ആരോഗ്യപരമായി ഏറെ വെല്ലുവിളികൾ നേരിട്ടിരുന്നു. ലിവർ സിറോസിസ് ബാധിച്ചത് മദ്യപാനം കൊണ്ടല്ലെന്നും അത് പാരമ്പര്യമായി ലഭിച്ച അസുഖമാണെന്നും അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. രോഗാവസ്ഥയിലായിരുന്ന കാലയളവിൽ വ്യാജ ചികിത്സകൾ തേടേണ്ടി വന്നതും അത് ആരോഗ്യനില വഷളാക്കിയതും താരം മുമ്പ് പരസ്യമായി പങ്കുവെച്ചിട്ടുണ്ട്.

English Summary:

Malayalam Actor, Director And National Award Winner Salim Kumar Passed Away At The Age of 56, At Kochi. His Funeral Ceremony Conduct Today On June 6th Sunday At His Home Laughing Villa. He Was Admitted To A Private Hospital In Kochi On Saturday Morning After His Health Condition Deteriorated And Was Placed On Ventilator Support.

Loading...
Unable to load recommendations.
Follow Us
Related Stories
Actress Surabhi lakshmi: എഗ്ഗ് ഫ്രീസിങ് ചെയ്തു! അനുഭവവും സ്വീകരിക്കേണ്ട മുൻകരുതലുകളെയും കുറിച്ച് നടി സുരഭി ലക്ഷ്മി
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ