AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

‘പെണ്‍കുട്ടികളെല്ലാം റോഡിലൂടെ ഫോണ്‍വിളിച്ചു നടക്കുന്നു, എന്താണിവര്‍ക്കിത്ര പറയാനുള്ളത്, ആരോടാണീ സംസാരിക്കുന്നത്; വിവാദ പരാമര്‍ശവുമായി നടന്‍ സലിംകുമാര്‍

Actor Salim Kumar Controversy Comments: പെണ്‍കുട്ടികളെല്ലാം മൊബൈലില്‍ സംസാരിച്ചുകൊണ്ട് നടക്കുന്നത് കണ്ടെന്നും എല്ലാവരും പഠിക്കുന്ന പിള്ളേരാണെന്നും എന്താണിവര്‍ക്കിത്ര പറയാനുള്ളത്, ആരോടാണീ സംസാരിക്കുന്നത് എന്നും സലിം കുമാര്‍ ചോദിക്കുന്നു.

‘പെണ്‍കുട്ടികളെല്ലാം റോഡിലൂടെ ഫോണ്‍വിളിച്ചു നടക്കുന്നു, എന്താണിവര്‍ക്കിത്ര പറയാനുള്ളത്, ആരോടാണീ സംസാരിക്കുന്നത്; വിവാദ പരാമര്‍ശവുമായി നടന്‍ സലിംകുമാര്‍
Salim KumarImage Credit source: facebook
Sarika KP
Sarika KP | Published: 09 Apr 2025 | 02:02 PM

പെൺകുട്ടികൾക്കെതിരെ വിവാദ പരാമർശവുമായി നടൻ സലിം കുമാർ. പെൺകുട്ടികൾ നടന്നുപോകുന്നത് ഫോൺ വിളിച്ച് സംസാരിച്ച് കൊണ്ടാണ് എന്നാണ് സലീം കുമാർ പറയുന്നത്. ആരോടാണ് ഇവർക്ക് ഇത്ര സംസാരിക്കാനുള്ളതെന്നാണ് സലിം കുമാര്‍ ചോദിക്കുന്നത്. കോഴിക്കോട് പുതിയ ഡിസിസി ഓഫീസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടത്തിയ ത്രിവർണോത്സവം പരിപാടിയിൽ സംസാരിക്കുകയായിരുന്നു സലിംകുമാർ.

പെൺകുട്ടികൾ മുഴുവൻ റോഡിലൂടെ ഫോണ്‍ വിളിച്ച് നടക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പോലും ഇത്രയും ഫോണ്‍കോള്‍ ഉണ്ടാകില്ലെന്നും നടൻ പരിഹസിക്കുന്നു. ഇപ്പോൾ ആരുമായും ആർക്കും ബന്ധമില്ല. പഴയകാലത്ത് ചായക്കടയിലും വായനശാലയിലും കല്യാണവീട്ടിലും മരണം നടക്കുന്ന വീട്ടിലുമെല്ലാം കൂട്ടായ്മകളുണ്ടായിരുന്നു, മനുഷ്യര്‍ പരസ്പരം കണ്ടു സംസാരിച്ചിരുന്നു, ഇന്ന് ആര്‍ക്കും ഒന്നിനും നേരമില്ലെന്നാണ് നടൻ പറയുന്നത്. പറവൂരില്‍ നിന്നും കോഴിക്കോട്ടേക്കു വരുമ്പോൾ പെണ്‍കുട്ടികളെല്ലാം മൊബൈലില്‍ സംസാരിച്ചുകൊണ്ട് നടക്കുന്നത് കണ്ടെന്നും എല്ലാവരും പഠിക്കുന്ന പിള്ളേരാണെന്നും എന്താണിവര്‍ക്കിത്ര പറയാനുള്ളത്, ആരോടാണീ സംസാരിക്കുന്നത് എന്നും സലിം കുമാര്‍ ചോദിക്കുന്നു.

Also Read:‘ഒരു കാലത്ത് ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിച്ചവർ അല്ലേ; ബ്രേക്കപ്പിന് ശേഷം ഞാന്‍ ഹാപ്പിയാണ്’; പാര്‍വ്വതി തിരുവോത്ത്

ഹോൺ അടിച്ചാൽ പോലും ഈ പെണ്‍കുട്ടികള്‍ സൈഡിലേക്ക് മാറില്ലെന്നും നടൻ പറയുന്നു. ഇവർക്ക് കേരളത്തോട് പരമ പുച്ഛമാണ്. അവരെ സംസ്‌കാരം പഠിപ്പിക്കണമെന്നാണ് സലീം കുമാര്‍ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് എത്തുന്നത്.