AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Shiyaas Kareem: പ്രസവ വേദന എന്താണെന്ന് എനിക്ക് അറിയാം.. അത് ഞാൻ കണ്ടതാണ്; അഖിൽ മാരിനെതിരെ ഷിയാസ് കരീം

Shiyaas Kareem On Akhil Marar Statement: പ്രസവം സങ്കീർണ്ണമാക്കിയത് ആശുപത്രികൾ ആണെന്ന വസ്തുതാവിരുദ്ധമായ പരാമർശമാണ് അഖിലിനെ കുരുക്കിലാക്കിയിരിക്കുന്നത്. ഇത്തരത്തിൽ വ്യാജപ്രചാരണം നടത്തിയ അഖിൽ മാരാർക്കെതിരെ കർശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വനിതാ ഡോക്ടർ പരാതി നൽകുകയും ചെയ്തിരുന്നു. അഖിലിന്റെ പരാമർശത്തിനെതിരെ സൈബർ ഇടങ്ങളിൽ ഉൾപ്പെടെ കടുത്ത വിമർശനവും ട്രോളുകളും നിറയുകയാണ്.

Shiyaas Kareem: പ്രസവ വേദന എന്താണെന്ന് എനിക്ക് അറിയാം.. അത് ഞാൻ കണ്ടതാണ്; അഖിൽ മാരിനെതിരെ ഷിയാസ് കരീം
ഷിയാസ് കരീം, അഖിൽ മാരാർImage Credit source: Instagram-Shiyaas Kareem/ Facebook- Akhil Marar
Neethu Vijayan
Neethu Vijayan | Published: 23 Apr 2026 | 03:51 PM

ബി​ഗ് ബോസിലൂടെ ഏവർക്കും സുപരിചിതനായ വ്യക്തിയാണ് അഖിൽ മാരാർ. ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷമുള്ള തൻ്റെ ജീവിതവും കുടുംബത്തെക്കുറിച്ചുമെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന വ്യക്തിയാണ് അഖിൽ. ഇക്കൊല്ലത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി കൂടിയാണ് അഖിൽ മാരാർ. എന്നാൽ കഴിഞ്ഞ ദിവസം അഖിൽ നടത്തിയ പരാമർശമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലടക്കം ചർച്ചയായിരിക്കുന്നത്.

പ്രസവം സങ്കീർണ്ണമാക്കിയത് ആശുപത്രികൾ ആണെന്ന വസ്തുതാവിരുദ്ധമായ പരാമർശമാണ് അഖിലിനെ കുരുക്കിലാക്കിയിരിക്കുന്നത്. ഇത്തരത്തിൽ വ്യാജപ്രചാരണം നടത്തിയ അഖിൽ മാരാർക്കെതിരെ കർശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വനിതാ ഡോക്ടർ പരാതി നൽകുകയും ചെയ്തിരുന്നു. പണ്ടുകാലത്ത് സ്ത്രീകൾ വളരെ ഈസിയായും കൂളായും ചെയ്തിരുന്ന പരിപാടിയായിരുന്നു പ്രസവം എന്നും ഇന്നത് ആശുപത്രികളും രക്ഷിതാക്കളും ചേർന്ന് സങ്കീർണ്ണമാക്കിയെന്നുമാണ് അഖിൽ മാരാർ പറഞ്ഞത്.

ALSO READ: നിങ്ങളെ വീട്ടിലെ പെണ്ണുങ്ങളൊക്കെ വീട്ടിലാണോ പ്രസവിച്ചത്? അഖിൽ മാരാറിന്റെ പരാമർശത്തിന് ഭാര്യക്കും സൈബർ അറ്റാക്ക്

അഖിലിന്റെ പരാമർശത്തിനെതിരെ സൈബർ ഇടങ്ങളിൽ ഉൾപ്പെടെ കടുത്ത വിമർശനവും ട്രോളുകളും ശക്തമാകവെയാണ് നിയമനടപടി ആവശ്യപ്പെട്ട് ഡോക്ടർ രംഗത്തെത്തിയത്. ഇപ്പോഴിതാ അഖിലിൻ്റെ ഈ പ്രസ്താവനയോട് പ്രതികരിച്ച് നടൻ ഷിയാസ് കരീമും രം​ഗത്തെത്തിയിട്ടുണ്ട്. ഓൺലൈൻ മീഡിയയുടെ ചോദ്യത്തിന് മറുപടിയായാണ് ഷിയാസ് തൻ്റെ നിലപാട് വ്യക്തമാക്കിയത്.

ഷിയാസിൻ്റെ വാക്കുകൾ ഇങ്ങനെ

പ്രസവ വേദന എന്താണെന്ന് എനിക്ക് അറിയാം. അത് ഞാൻ കണ്ടതാണ്. അഖിൽ മാരാർ പറഞ്ഞതിനോട് യോജിക്കുന്നില്ല. ഞാൻ എൻ്റെ ഭാര്യയുടെ ഡെലിവറി റൂമിൽ കയറിയ വ്യക്തിയാണ്. എൻ്റെ വൈഫ് നോർമൽ ഡെലിവറിയായിരുന്നു. ആ റൂമിൽ എനിക്ക് കയറാൻ സാധിച്ചതാണ്. അപ്പോഴത്തെ ബുദ്ധിമുട്ട് എന്താണെന്ന് എനിക്കറിയാം. ഞാൻ എല്ലാ അമ്മമാരെയും ​ഗർഭിണിയായ സ്ത്രീകളെയും വളരെയധികം ബഹുമാനിക്കുന്ന വ്യക്തിയാണ്.

കുട്ടകളായവരും ആവാൻ കാത്തിരിക്കുന്നവരോടും എനിക്ക് വളരെയധികം സ്നേഹവും ബഹുമാനവുമാണ്. കാരണം ഞാൻ എൻ്റെ കണ്ണുകൊണ്ട് കണ്ടതാണ് അതിൻ്റെ വേദനയും ബുദ്ധിമുട്ടും. ചോര കുഞ്ഞിനെയാണ് എൻ്റെ കൈയ്യിലോട്ട് തന്നത്. എൻ്റെ ഭാര്യയോട് എനിക്ക് അതിഭീകര ബഹുമാനമാണ്. എല്ലാ സ്ത്രീകളോടും അതുതന്നെയാണ് ഉള്ളത്. എല്ലാ അമ്മമാരും സൂപ്പർ ഹീറോസാണ്. കാരണം അത്രയും വേദനാജനകമായ അവസ്ഥയിലൂടെയാണ് അവർ കടന്നുപോകുന്നത്.

മരണത്തേക്കാൾ ഭീകരമായ അവസ്ഥയാണതെന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. ഞാൻ പ്രസവിച്ചിട്ടില്ല. അന്ന് എൻ്റെ ഭാര്യ അനുഭവിക്കുന്നത് കണ്ണിന് കണ്ടതാണ്. അതുകൊണ്ട് തന്നെ ആ പ്രസ്താവനയോട് യോജിക്കാന കഴിയില്ല എന്നാണ് ഷിയാസ് കരീം പറഞ്ഞത്.

അഖിൽ മാരാരിൻ്റെ വിവാദ പ്രസ്താവന

‘ഒരു കാലത്ത് സ്ത്രീകൾ പ്രസവം എന്ന് പറയുന്നത് കൂൾ ആയി ചെയ്തിരുന്ന കാര്യമാണ്. പണ്ടൊക്കെ തമാശയായിട്ട് ചിലർ പറയുന്നത് കേൾക്കാം, ആ സ്ത്രീ പ്രസവിച്ചിട്ട് അവിടെ പോയി രണ്ട് കിലോ അരി കുത്തിയിട്ടുണ്ടെന്ന്. അപ്പൊ ഇത്ര നിസ്സാരമായിട്ട് സ്ത്രീകൾ വളരെ എൻജോയ് ചെയ്തിരുന്ന ഒരു പ്രോസസിനെ ഇവിടുത്തെ കുറെ ആശുപത്രികളാണ് സങ്കീർണമാക്കിയത്. രക്ഷകർത്താക്കളെ ഇങ്ങനെ പ്രഷർ കയറ്റുകയാണ്. അതോടുകൂടി ആധി കേറി. പ്രഗ്‌നന്റ് ആയി കഴിഞ്ഞാൽ തനിക്കെന്തോ മാരക രോഗമാണെന്ന് വരെ പെൺകുട്ടിയുടെ മനസ്സിലേക്ക് ഇട്ടുകൊടുക്കുന്നു. ഇതിനെ ഇങ്ങനെ പേടിപ്പിച്ച് പേടിപ്പിച്ച് അവസാനം സിസേറിയനുമായി ആകെ കോംപ്ലിക്കേറ്റഡ് ആക്കി മാറ്റും’, എന്നാണ് അഖിൽ മാരാർ പറഞ്ഞത്.

Follow Us