Sreenivasan Funeral: ശ്രീനിക്ക് വിട നൽകാൻ നാട്; സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

Actor Sreenivasan Funeral: അതുല്യ പ്രതിഭയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനൊരുങ്ങുകയാണ് മലയാളക്കര. ഇന്നലെ രാവിലെ ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. ഇതെ തുടർന്ന് അദ്ദേഹത്തെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് അന്ത്യം.

Sreenivasan Funeral: ശ്രീനിക്ക് വിട നൽകാൻ നാട്; സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

Actor Sreenivasan

Published: 

21 Dec 2025 06:44 AM

തിരുവനന്തപുരം: അന്തരിച്ച മലയാളത്തിൻ്റെ പ്രമുഖ നടൻ ശ്രീനിവാസൻറെ സംസ്കാര ചടങ്ങുകൾ (Sreenivasan Funeral) ഇന്ന് നടക്കും. രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് സംസ്കാരം. അതുല്യ പ്രതിഭയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനൊരുങ്ങുകയാണ് മലയാളക്കര. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെയാണ് നടക്കുക.

ഇന്നലെ രാവിലെ ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. ഇതെ തുടർന്ന് അദ്ദേഹത്തെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് അന്ത്യം.

ടൗൺ ഹാളിലും വീട്ടിലുമായി പൊതുദർശനത്തിന് വെച്ച ശ്രീനിയെ ഒരു നോക്ക് കാണാൻ സിനിമാ രാഷ്ട്രീയ രം​ഗത്തെ പ്രമുഖരടക്കം നിരവധിപ്പേരാണ് എത്തിച്ചേർന്നത്. മലയാളിയുടെ മനസ്സറിഞ്ഞ് ഏത് ഭാവത്തേയും ഒട്ടും നാടകീയതകളില്ലാതെ വെള്ളിത്തിരയിലെത്തിച്ച അതുല്യപ്രതിഭയാണ് അരങ്ങൊഴിയുന്നത്. മലയാള സിനിമയ്ക്ക് പകരവയ്ക്കാനാകാത്ത നടന വിസ്മയമായിരുന്നു ശ്രീനിവാസൻ.

Also Read: മലയാള സിനിമയെ ‘ബ്ലാക്ക് ഹ്യൂമര്‍’ പഠിപ്പിച്ച ഹെഡ്മാഷ്; ചിരിയുടെ ഇരുണ്ട മുഖം സമ്മാനിച്ച ശ്രീനിവാസന്‍ ശൈലി

നർമവും, പരിഹാസവും വിമർശനവും, പ്രണയവും, സൗഹൃദവും, സ്നേഹവും, സങ്കടവും, നിരാശയും, കുടുംബ ജീവിതങ്ങളും അതിൻറേതായ തീവ്രതയിൽ പ്രേക്ഷകരിലേക്കെത്തിച്ച കലാകാരൻ. ഒരേസമയം ചിരിച്ചും ചിന്തിപ്പിച്ചും നമ്മെ സ്ക്രീനിന് മുന്നിൽ പിച്ചിരുത്താൻ കഴിയുന്ന ഒട്ടനവധി ചിത്രങ്ങളാണ് അദ്ദേഹത്തിൻ്റെ കലാസൃഷ്ടിയിൽ പിറന്നുവീണത്. നായകനായും, തിരകഥാകൃത്തായും, സംവിധായകനായും ശ്രീനി തൻ്റെ 48 വർഷത്തെ സിനിമാ ജീവിതത്തിലൂടെ കഴിവ് തെളിയിച്ചു.

വളരെക്കാലമായി അസുഖ ബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം. ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രാവിലെ 8.30 യോടെ മരണം സ്ഥിരീകരിച്ചത്.

Related Stories
Actor Sreenivasan Demise: ശ്രീനിവാസൻ ഇനി ഓർമ്മത്തിരയിൽ! മലയാളത്തിന്റെ ബഹുമുഖന് വിടചൊല്ലി നാട്
Sathyan anthikkad about sreenivasan: പണ്ട് ഞാൻ നിങ്ങളെയൊന്ന് പറ്റിച്ചിട്ടുണ്ട്…. ശ്രീനിവാസൻ നടത്തിയ ആ നാടകം കൈതപ്രത്തിനു വേണ്ടി, ഓർമ്മകളുമായി സത്യൻ അന്തിക്കാട്
Actor Sreenivasan Demise: ‘അദ്ദേഹത്തിന്റെ വലിയ ആരാധകനായിരുന്നു ഞാൻ’; ശ്രീനിവാസനെ അവസാനമായി കാണാനെത്തി നടൻ സൂര്യ
Sreenivasan: ഈ വഴി തിരഞ്ഞെടുക്കാനുള്ള കാരണങ്ങളിൽ ഒന്ന്! ശ്രീനിവാസനെ ഓർത്ത് കല്യാണി പ്രിയദർശൻ
Mammootty Sreenivasan: ‘ഓർക്കാതിരിക്കാൻ പറ്റുന്നില്ല സുഹൃത്തേ…’; ശ്രീനിവാസനൊപ്പമുള്ള പഴയകാല ചിത്രവുമായി മമ്മൂട്ടി
Ishq Jalakar Song: സോഷ്യൽമീഡിയ മുഴുവൻ ധുരന്ധർ ബീറ്റ് മാത്രം, പഴയ പാത്രത്തിലെ പുതിയ വീഞ്ഞുപോലെ ഒന്ന്
മുട്ട കേടായോ? പൊട്ടിക്കാതെ തന്നെ തിരിച്ചറിയാം
വീട്ടിലുണ്ടോ തടിയുടെ തവി! ഒന്ന് ശ്രദ്ധിച്ചേക്കണേ, അല്ലെങ്കിൽ...
ജങ്ക് ഫുഡ് കൊതി മാറ്റണോ? വഴിയുണ്ട്
ഐപിഎല്‍ പരിശീലകരുടെ ശമ്പളമെത്ര?
അയ്യോ, കടുവ! പ്രേമാ ഓടിക്കോ, എനിക്ക് ഈ ദേശത്തെ വഴിയറിയില്ല
ശ്രീനിയെ അവസാനം ഒരു നോക്ക് കാണാൻ മമ്മൂട്ടിയും മോഹൻലാലും എത്തിയപ്പോൾ
ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി
തലശ്ശേരിയിൽ പ്ലാസ്റ്റിക് ഫാക്ടറിക്ക് തീപിടിച്ചപ്പോൾ