Unni Mukundan : ഒന്നിലേറെ നടിമാർ വിപിനെതിരേ പരാതി നൽകിയിട്ടുണ്ട് – ഉണ്ണി മുകുന്ദൻ
Actor Unni Mukundan's explanation: ടോവിനോയെ കുറിച്ച് ഞാൻ ഒന്നും പറഞ്ഞിട്ടില്ല, പറയുകയുമില്ലെന്നും വ്യക്തമാക്കി. ഞങ്ങൾ ഏറ്റവും നല്ല സുഹൃത്തുക്കളാണ്. എന്നെ ഞാൻ ആക്കിയത് കേരളത്തിലെ ജനങ്ങൾ ആണ് കഷ്ടപ്പെട്ട് പണി എടുത്താണ് സിനിമ ഇറക്കുന്നത്
കൊച്ചി: മുൻ മാനേജരെ മർദിച്ചിട്ടില്ലെന്നും തന്നെക്കുറിച്ച് വിപിൻ മോശം കാര്യങ്ങൾ പറഞ്ഞു പരത്തുന്നുവെന്നും വ്യക്തമാക്കി നടൻ ഉണ്ണി മുകന്ദൻ രംഗത്ത്. തർക്കത്തിനിടെ കൂളിംഗ് ഗ്ലാസ് വലിച്ചെറിഞ്ഞുവെന്നും അല്ലാതെ വിപിനെ മർദിച്ചിട്ടില്ലെന്നും ഉണ്ണിമുകുന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിപിനെതിരേ ഒന്നിലേറെ നടിമാർ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടാഴ്ച മുൻപ് ഒരു അറിയാത്ത നമ്പറിൽ നിന്ന് ഒരു വനിത തന്നെ വിളിച്ചിരുന്നുവെന്നും അവർ പല പേരുകളും പറഞ്ഞുവെന്നും അതിൽ ഒരു പേര് മുൻ മാനേജർ വിപിന്റെ പേരായിരുന്നു എന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. എല്ലാം ഉൾകൊള്ളിച്ച് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഇതൊരു അടിക്കേസ് അല്ലെന്നും അടി ഉണ്ടായിട്ടില്ലെന്നും ഉണ്ണി പറഞ്ഞു. സംസാരത്തിനിടെ അയാളുടെ കൂളിംഗ് ഗ്ലാസ് ഞാൻ വലിച്ചു എറിഞ്ഞു, അത് സത്യമാണ്. ഒടുവിൽ അയാൾ കരഞ്ഞു മാപ്പു പറഞ്ഞിട്ടാണ് പോയത്, ഇത് സംബന്ധിച്ച് യഥാർത്ഥ കാര്യങ്ങൾ ആരും സംസാരിച്ചില്ലെന്നും നടൻ പറഞ്ഞു.
വിപിനെതിരെ ഫെഫ്കയിൽ പരാതി ഉണ്ട്. വിപിൻ ഫെഫ്കയിൽ അംഗം പോലും അല്ലെന്നും ഉണ്ണി മുകുന്ദൻ ചൂണ്ടിക്കാട്ടി. അന്ന് വാക്ക് തർക്കം ഉണ്ടായിട്ടുണ്ടെന്നും അയാളുടെ ദേഹത്ത് താൻ തൊട്ടിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ ആവർത്തിച്ച് വ്യക്തമാക്കി. അവിടെ കൂടെ ഉണ്ടായിരുന്ന ആൾ മൊഴി നൽകിയിട്ടുണ്ടെന്നും ടോവിനോയെ കുറിച്ച് ഞാൻ ഒന്നും പറഞ്ഞിട്ടില്ല, പറയുകയുമില്ലെന്നും വ്യക്തമാക്കി. ഞങ്ങൾ ഏറ്റവും നല്ല സുഹൃത്തുക്കളാണ്. എന്നെ ഞാൻ ആക്കിയത് കേരളത്തിലെ ജനങ്ങൾ ആണ് കഷ്ടപ്പെട്ട് പണി എടുത്താണ് സിനിമ ഇറക്കുന്നത് എന്നും പറഞ്ഞു