Althaf Salim: അഭിനയിക്കാനല്ലായിരുന്നു ഇഷ്ടം, പക്ഷെ റോള്‍ വീതിച്ചപ്പോള്‍ എനിക്കും കിട്ടി ഒരെണ്ണം: അല്‍ത്താഫ് സലിം
Althaf Salim About Premam Movie: അല്‍ത്താഫിന്റെ ആദ്യ ചിത്രമായ പ്രേമം 2025 മെയ് 29ലേക്ക് പത്ത് വര്‍ഷങ്ങള്‍ റിലീസ് ചെയ്തിട്ട് ആയിരിക്കുകയാണ്. ആ വേളയില്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് അല്‍ത്താഫ്. സംവിധാനം ചെയ്യാനായിരുന്നു തനിക്ക് താത്പര്യമെന്നും അവിചാരിതമായിട്ടാണ് സിനിമയില്‍ അഭിനയിച്ചതെന്നുമാണ് അല്‍ത്താഫ് പറയുന്നത്.
പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് അല്‍ത്താഫ് സലിം. നടന്‍ എന്ന നിലയില്‍ മാത്രമല്ല അദ്ദേഹം ശ്രദ്ധേയനാകുന്നത്. 2017ല്‍ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമ സംവിധാനം ചെയ്തും അദ്ദേഹം പ്രതിഭ തെളിയിച്ചു. ഓടും കുതിര ചാടും കുതിര എന്നൊരു ചിത്രവും അല്‍ത്താഫ് സംവിധാനം ചെയ്തിട്ടുണ്ട്.
അല്‍ത്താഫിന്റെ ആദ്യ ചിത്രമായ പ്രേമം 2025 മെയ് 29ലേക്ക് പത്ത് വര്‍ഷങ്ങള്‍ റിലീസ് ചെയ്തിട്ട് ആയിരിക്കുകയാണ്. ആ വേളയില്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് അല്‍ത്താഫ്. സംവിധാനം ചെയ്യാനായിരുന്നു തനിക്ക് താത്പര്യമെന്നും അവിചാരിതമായിട്ടാണ് സിനിമയില്‍ അഭിനയിച്ചതെന്നുമാണ് അല്‍ത്താഫ് പറയുന്നത്. ബൈജു എന്‍ നായര്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
തനിക്കൊരിക്കലും അഭിനയത്തിലേക്ക് പോകാനായിരുന്നില്ല താത്പര്യം. സംവിധാനം തന്നെയായിരുന്നു ലക്ഷ്യം. പ്രേമത്തില്‍ അസിസ്റ്റ് ചെയ്യാനാണ് തന്റെയടുത്ത് അല്‍ഫോണ്‍സ് പറഞ്ഞത്. തനിക്കാണെങ്കില്‍ ഒച്ചയെടുത്ത് ഓഡിയോ എടുക്കാനൊന്നും അറിയില്ല. ചിലപ്പോള്‍ അത് അവര്‍ക്ക് ബുദ്ധിമുട്ടാകും അല്ലെങ്കില്‍ തനിക്ക് അതൊരു ബുദ്ധിമുട്ടാകും. അതില്‍ നിന്നും താന്‍ മാറി. എന്നാല്‍ അവരുടെ കൂടെ തന്നെയുണ്ടായിരുന്നുവെന്നും അല്‍ത്താഫ് പറയുന്നു.




ഷൂട്ടിങ് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് ക്യാരക്ടര്‍ വീതിച്ച് കൊടുത്തപ്പോള്‍ നീ ഇത് ചെയ്‌തോ എന്നും പറഞ്ഞ് അത് തനിക്ക് കിട്ടി. അപ്പോള്‍ എന്നാല്‍ ഓക്കെ ഒരു പടം വെറുതെ നോക്കാം എന്ന് വിചാരിച്ചു. എന്നാല്‍ എന്താണ് പരിപാടി എന്ന് പോലും അറിയാതെ വെറുതെ പോയി അഭിനയിച്ച് പോന്നു എന്നാണ് താരം പറയുന്നത്.