Vishnu Unnikrishnan: ജനിക്കുമ്പോൾ റൈറ്ററായിട്ടല്ല ജനിച്ചത്, അഭിനയിക്കണം എന്നാ​ഗ്രഹിച്ച് എഴുതിയാതാണ്; വിഷ്ണു ഉണ്ണികൃഷ്ണൻ

Vishnu Unnikrishnan Film Journey: അഭിനയത്തോടൊപ്പം എഴുത്തിനോട് താല്പര്യമുണ്ടായിരുന്ന വിഷ്ണു, സുഹൃത്ത് ബിബിൻ ജോർജുമായി ചേർന്നാണ് പ്രിഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരെ നായകന്മാരാക്കി 'അമർ അക്ബർ അന്തോണി' എന്ന ചിത്രത്തിന് തിരക്കഥയെഴുതിയത്. 2015-ലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിയുരന്നു അത്. ഇതോടെ മലയാള സിനിമയിലെ ശ്രദ്ധേയരായ തിരക്കഥാകൃത്തുക്കളുടെ നിരയിലേക്ക് വിഷ്ണുവും ഒരു സ്ഥാനം നേടിയെടുത്തു.

Vishnu Unnikrishnan: ജനിക്കുമ്പോൾ റൈറ്ററായിട്ടല്ല ജനിച്ചത്, അഭിനയിക്കണം എന്നാ​ഗ്രഹിച്ച് എഴുതിയാതാണ്; വിഷ്ണു ഉണ്ണികൃഷ്ണൻ

Vishnu Unnikrishnan

Published: 

03 May 2026 | 03:01 PM

മലയാള സിനിമയിലെ പ്രിയ നടനും തിരക്കഥാകൃത്തുമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ (Vishnu Unnikrishnan). മലയാള സിനിമയിൽ ബാലതാരമായി എത്തി, പിന്നീട് തിരക്കഥാകൃത്തായും നായകനായും സംവിധായകനായും തിളങ്ങിയ വിഷ്ണു ഉണ്ണികൃഷ്ണൻ്റെ സിനിമാ ജീവിതം സാധാരണക്കാരായ യുവാക്കൾക്ക് എന്നും പ്രചോദനമാണ്. തന്റെ 16-ാം വയസ്സിലാണ് വിഷ്ണു സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. സിബി മലയിൽ സംവിധാനം ചെയ്ത ‘എൻ്റെ വീട് അപ്പൂൻ്റേം’ എന്ന ചിത്രത്തിലാണ് വിഷ്ണു ബാലതാരമായി എത്തുന്നത്. അതിനുശേഷം നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

അഭിനയത്തോടൊപ്പം എഴുത്തിനോട് താല്പര്യമുണ്ടായിരുന്ന വിഷ്ണു, സുഹൃത്ത് ബിബിൻ ജോർജുമായി ചേർന്നാണ് പ്രിഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരെ നായകന്മാരാക്കി ‘അമർ അക്ബർ അന്തോണി’ എന്ന ചിത്രത്തിന് തിരക്കഥയെഴുതിയത്. 2015-ലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിയുരന്നു അത്. ഇതോടെ മലയാള സിനിമയിലെ ശ്രദ്ധേയരായ തിരക്കഥാകൃത്തുക്കളുടെ നിരയിലേക്ക് വിഷ്ണുവും ഒരു സ്ഥാനം നേടിയെടുത്തു.

ALSO READ: എന്നെ 18 വയസ്സ് വരെ പുറത്തുവിട്ടിരുന്നില്ല! കുട്ടികൾക്ക് നമ്മൾ ഇത്ര മാത്രമേ ചെയ്യേണ്ടതുള്ളൂ; ജയസൂര്യ

2016-ൽ പുറത്തിറങ്ങിയ ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’ എന്ന ചിത്രമാണ് യഥാർത്ഥത്തിൽ വിഷ്ണുവിൻ്റെ ജീവിതം മാറ്റിമറിച്ചത്. താൻ തന്നെ തിരക്കഥയെഴുതിയ ചിത്രത്തിൽ നായകനായാണ് വിഷ്ണു എത്തിയത്. തന്റെ ലുക്കിനെക്കുറിച്ചുള്ള പരിഹാസങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ച് വിഷ്ണു മലയാളികൾക്ക് നൽകിയത് ഒരു സൂപ്പർ ഹിറ്റ് കോമഡി ചിത്രമായിരുന്നു. ഈ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം നേടുകയും വിഷ്ണുവിനെ മലയാളികൾ ഏറ്റെടുക്കുകയും ചെയ്തു.

കോമഡി വേഷങ്ങൾ മാത്രമല്ല, ഗൗരവകരമായ വേഷങ്ങളും തൻ്റെ കരങ്ങളിൽ ഭദ്രമാണെന്ന് കാണിച്ച് തന്ന താരമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. തുടർന്ന് തൻ്റെ സിനിമാ ജീവിതത്തിൽ നിരവധി ചിത്രങ്ങളിൽ നായകനായും സ്വഭാവ നടനായും വിഷ്ണു തിളങ്ങി. ദുൽഖർ സൽമാൻ നായകനായ ‘ഒരു യമണ്ടൻ പ്രേമകഥ’ വിഷ്ണുവിൻ്റെ രചനയിൽ ഒരുങ്ങിയതാണ്. വികടകുമാരൻ, ശിക്കാരി ശംഭു, സബാഷ് ചന്ദ്രബോസ്, ബിഗ് ബ്രദർ തുടങ്ങിയ ചിത്രങ്ങളും വിഷ്ണുവിൻ്റേതാണ്. 2023-ൽ ബിബിൻ ജോർജിനൊപ്പം ‘വെടിക്കെട്ട്’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് വിഷ്ണു സംവിധാന രംഗത്തേക്ക് കടന്നുകയറിയത്.

എന്നാൽ ഇപ്പോഴിതാ താൻ എങ്ങനെയാണ് നായകനായി എത്തിയതെന്നും സിനിയിൽ കരിയർ എങ്ങനെയാണ് കെട്ടിപടുത്തതെന്നും തുറന്നുപറഞ്ഞിരിക്കുകയാണ്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്. താൻ ജനിച്ചപ്പോഴെ ഒരു നടനല്ലായിരുന്നുവെന്നും അ​ഗ്രഹമാണ് സ്വപ്നത്തിലേക്ക് എത്തിച്ചതെന്നുമാണ് നടൻ തുറന്നുപറയുന്നത്. താരത്തിൻ്റെ വാക്കുകളിലേക്ക്.

വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞത് ഇങ്ങനെ

ഞാൻ ജനിക്കുമ്പോൾ എഴുത്തുകാരനായി ജനിച്ച വ്യക്തിയല്ല. നമ്മൾ അഭിനയിക്കാൻ വേണ്ടി അ​ഗ്രഹിച്ച നടന്ന സമയമുണ്ടായരിുന്നു. അതിനുവേണ്ടി ഒരു കഥ എഴുതുകയും എത് സിനിമയാക്കുകയും ചെയ്തു. അങ്ങനെയാണ് രണ്ടാമത്തെ ചിത്രത്തിൽ നായകനായി എത്താൻ സാധിച്ചത്. ആ​ഗ്രഹം ഉള്ളിലുള്ളതുകൊണ്ട് പതുക്കെ പതുക്കെ രൂപപ്പെട്ടു വന്നതാണ്. അതുപോലെ തന്നെ ഇപ്പോഴും അതിന് വേണ്ടി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇനിയും പുതിയ കാര്യങ്ങൾ ചെയ്യാൻ വേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്… വിഷ്ണു പറഞ്ഞു.

English Summary;

Actor Writer And Director Vishnu Unnikrishnan, Open up about his journey in Malayalam film industry. He Is came in a child actor to a film industry. Vishnu started his acting career at the age of 16 with the film Ente Veedu Appuvinteyum (2003) Directed by Sibi Malayil.

Follow Us
Related Stories
Actor Jayasurya: എന്നെ 18 വയസ്സ് വരെ പുറത്തുവിട്ടിരുന്നില്ല! കുട്ടികൾക്ക് നമ്മൾ ഇത്ര മാത്രമേ ചെയ്യേണ്ടതുള്ളൂ; ജയസൂര്യ
Drishyam 3: ദൃശ്യം പത്താംഭാഗം വന്നാലും ഞാന്‍ ലാല്‍ അങ്കിളിന്റെ കൂടെ അഭിനയിക്കും: എസ്തര്‍ അനില്‍
Actor Innocent: കോളേജ് പിള്ളേരുടെ മുന്നിൽ ശശി തരൂരാകാൻ നോക്കി; പാർലമെറ്റിന്റെ പ്രസംഗത്തിനിടെയുണ്ടായ നാണക്കേടിനെക്കുറിച്ച് ഇന്നസെന്റ്
Sathyan Anthikkad: ഭാഷയറിയാത്ത യാത്രകളും ബിരിയാണി മണക്കുന്ന ഓർമ്മകളും; സത്യൻ അന്തിക്കാട് മനസ്സ് തുറക്കുന്നു
Kulappulli Leela: “ഒറ്റപ്പെട്ടുപ്പോയി… ഇന്ന് കിടന്നാൽ നാളെ ഉണരരുത് എന്നാണ് പ്രാർത്ഥന”; കുളപ്പുള്ളി ലീല പറയുന്നു
Patriot Box Office Collection: എന്റമോ 100 കോടി അടിക്കുമോ? പേട്രിയറ്റ് ആദ്യദിന ബോക്‌സ് ഓഫീസ് കളക്ഷന്‍
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്