Amala Paul: ‘പ്രസവത്തിന് ശേഷം രണ്ടാം ദിവസം അത് കുഴിച്ചിട്ടത് ഭർത്താവ്; ആളുകൾ ഉൾക്കൊള്ളുമോ എന്നറിയില്ല’: അമല പോൾ
Amala Paul About Jagat Desai: ഇലെെയാണ് തന്റെയും ജഗത്തിന്റെയും റിലേഷൻഷിപ്പിനെ പൂർണമാക്കിയതെന്ന് അമല പറയുന്നു. താനാഗ്രഹിച്ച ജീവിതത്തിലൂടെയാണ് പോകുന്നതെന്നും താനാഗ്രഹിച്ചത് പോലെയൊരു പങ്കാളിയെ ലഭിച്ചതിൽ സന്തുഷ്ടയാണെന്നും അമല പോൾ പറഞ്ഞിരുന്നു.
മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് അമല പോൾ. വിവാഹജീവിതത്തിന് ശേഷം സന്തോഷകരമായ ജീവിതം ആസ്വദിക്കുകയാണ് താരം. കരിയറിൽ ഇടയ്ക്ക് സജീവമല്ലാതെയായ താരം പിന്നീട് ശക്തമായി തിരിച്ചുവരുന്നതാണ് കണ്ടത്. ഇതിനിടെയിലാണ് ഭർത്താവ് ജഗത് ദേശായിയുമായുള്ള വിവാഹം നടക്കുന്നത്. ഗോവയിൽ വെച്ച് പരിചയപ്പെട്ട ഇരുവരും വളരെ പെട്ടെന്ന് അടുക്കുകയും പിന്നീട് ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഗർഭിണിയാവുകയുമായിരുന്നു. ഇതിനു ശേഷമാണ് വിവാഹം കഴിച്ചതെന്ന് താരം തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ വർഷം ജൂലൈയിലാണ് ഇരുവർക്കും ആൺകുഞ്ഞ് പിറന്നത്. ഇലെെ എന്നാണ് മകന്റെ പേര്. ഇലെെയാണ് തന്റെയും ജഗത്തിന്റെയും റിലേഷൻഷിപ്പിനെ പൂർണമാക്കിയതെന്ന് അമല പറയുന്നു. താനാഗ്രഹിച്ച ജീവിതത്തിലൂടെയാണ് പോകുന്നതെന്നും താനാഗ്രഹിച്ചത് പോലെയൊരു പങ്കാളിയെ ലഭിച്ചതിൽ സന്തുഷ്ടയാണെന്നും അമല പോൾ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഭർത്താവിനെക്കുറിച്ച് പറഞ്ഞ പുതിയ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. പ്രസവ ശേഷത്തെ കുറിച്ച് പറഞ്ഞ കാര്യമാണ് അത്.
Also Read:ആരാധനകൊണ്ട് കാണാൻ വന്നതാകും, ആ അമ്മ ഭിക്ഷ കിട്ടാൻ വന്നതല്ല; പേളിയുടെ വീഡിയോയ്ക്ക് വിമർശനം
കുഞ്ഞ് ജനിക്കുമ്പോൾ മറുപിള്ളയും നമ്മൾക്കൊപ്പം വരില്ലെ. പണ്ട് കാലത്ത് കുഞ്ഞ് പിറന്ന ശേഷം മറുപിള്ള കുഴിച്ചിടുന്ന ഒരു ചടങ്ങുണ്ടായിരുന്നുവെന്നാണ് താരം പറയുന്നത്. പൂജാചടങ്ങ് ചെയ്താണ് അത് ചെയ്യുക. ഒരു സ്ത്രീക്ക് അത് വരെയുണ്ടായിരുന്ന ട്രോമയും നെഗറ്റിവിറ്റിയും മറുപിള്ളയിലൂടെ പോകുമെന്നാണ് അത് കൊണ്ട് അർത്ഥമാക്കുന്നത്. അമ്മയ്ക്കും കുഞ്ഞിനും ഇനി പുതിയ ജന്മമാണ്. ഭർത്താവ് ജഗത് ആണ് തന്റെ മറുപിള്ള കുഴിച്ചിട്ടതെന്നാണ് നടി പറയുന്നത്. കുഞ്ഞ് ജനിച്ച ശേഷം രണ്ടാം ദിവസമാണ് മറുപിള്ള കൊണ്ട് പോയി കുഴിച്ചിട്ടതെന്നാണ് താരം പറയുന്നത്.
കുഴിച്ചിട്ട ശേഷം ജഗത് തന്നോട് വന്ന് പറഞ്ഞത് ഇതറിയാമായിരുന്നെങ്കിൽ ആദ്യം കാണുമ്പോൾ പിക്കപ്പ് ലെെനായി നിന്റെ മറുപിള്ള കുഴിച്ചിട്ടോയെന്ന് ചോദിച്ചേനെയെന്നാണ്. ഈ പേര് തന്റെയും ജഗത്തിന്റെയും പ്രണയകഥ സിനിമയാകുമ്പോൾ ഇടണമെന്നുണ്ടെന്നും അമല പോൾ തമാശയോടെ പറഞ്ഞു. താനും ജഗത്തും തങ്ങളുടെ സ്റ്റോറി ഒരു സിനിമയാക്കണമെന്ന് പറയാറുണ്ടെന്നും ഈ പേര് ഉൾക്കൊള്ളാൻ പ്രേക്ഷകർ തയ്യാറാണോ എന്ന് തനിക്കറിയില്ലെന്നും അമല പോൾ പറഞ്ഞു.