Pearle Maaney: ആരാധനകൊണ്ട് കാണാൻ വന്നതാകും, ആ അമ്മ ഭിക്ഷ കിട്ടാൻ വന്നതല്ല; പേളിയുടെ വീഡിയോയ്ക്ക് വിമർശനം
Pearle Maaney Viral Video: വസ്ത്രം കണ്ട് ആ അമ്മയെ അളക്കേണ്ടിയിരുന്നില്ല, അവിടെ അത്രയും ആളുകളും ക്യാമറ പിടിച്ച് നിൽക്കുമ്പോൾ ക്യാഷ് കൊടുക്കുന്ന ശരിയല്ല?, അവർ പേളിയുടെ ഭിക്ഷ കിട്ടാൻ വന്നതല്ല, ആരാധന കൊണ്ട് ഫോട്ടോ എടുക്കാൻ വന്നതാണ്.
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റിയാണ് പേളി മാണി. സ്വഭാവം കൊണ്ടും താരജാഡയില്ലാത്തതുകൊണ്ട് പ്രക്ഷകരുടെ മനസ്സിലേക്ക് വളരെ വേഗം ഇടംപിടിച്ച കുടുംബം കൂടിയാണ് പേളിയുടേത്. അഭിനയത്തിലും അവതാരണത്തിലും ഇൻഫ്ലൂവൻസറായും എല്ലാം കഴിവ് തെളിയിച്ച പേളിക്ക് നിരവധി ആരാധകരാണുള്ളത്. തൻ്റെ ആരാധകരെ നിരാശപ്പെടുത്താതെ തന്നെ ഏല്ലാവരെയും ഒരുപോലെ പരിഗണിക്കുന്ന പേളിയുടെ സ്നേഹവും നമ്മൾ കണ്ടിട്ടുണ്ട്.
അത്തരത്തിൽ കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോയെക്കുറിച്ചാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ ഉടലെടുത്തിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ പേളി തിരികെ പോകാൻ നേരം ആരാധകർ കാറിനടുത്തേക്ക് ഓടിയെത്തുന്നു. അക്കൂട്ടത്തിൽ പേളിയുടെ ആരാധകരിൽ ഒരാളായി വയസായ ഒരു അമ്മയും ഉണ്ടായിരുന്നു. എല്ലാവരും പേളിയുടെ ഫോട്ടോയും വീഡിയോയും പകർത്തുന്ന തിരക്കിലായിരുന്നു. ആ അമ്മയും തൻ്റെ കയ്യിലെ ഫോണിൽ ചിത്രങ്ങൾ പകർത്തുന്നുണ്ടായിരുന്നു.
എന്നാൽ അതിൻ്റെ ഇടയ്ക്ക് പേളി തൻ്റെ പേഴ്സിൽ നിന്നും പണമെടുത്ത് ആൾക്കൂട്ടത്തിനിടയിൽ നിന്ന് ആ അമ്മയുടെ കൈകളിലേക്ക് വച്ച് കൊടുക്കുന്നതും കാണാം. ക്യാമറാ കണ്ണുകളിൽ പതിയാതിരിക്കാൻ പേളി കഴിവതും ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ അവിടെയുണ്ടായിരുന്ന ഒരു ക്യാമറയിലാണ് ഈ ദൃശ്യം പകർന്നത്. വാർധക്യത്തിലേക്ക് അടുത്ത് തുടങ്ങിയ ആ അമ്മ പേളിയുടെ സ്നേഹ സമ്മാനത്തെ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു.
എന്നാൽ വീഡിയോ വൈറലായതോടെ പേളിയെ വിമർശിച്ചും പിന്തുണച്ചും നിരവധി ആളുകളാണ് എത്തുന്നത്. എന്നാൽ ഭൂരിഭാഗവും കമന്റുകൾ പേളിയുടെ പ്രവൃത്തിയെ അഭിനന്ദിച്ചു കൊണ്ടാണ്. ആ അമ്മയ്ക്ക് മക്കൾ കൊടുക്കുന്നതിന് തുല്യമായി തോന്നിയെന്നും, പേളിയുടെ കണ്ണിൽ അമ്മയോടുള്ള സ്നേഹം വ്യക്തമാണെന്നും ഒരു കൂട്ടർ പറഞ്ഞു. ആ പണം കൈപ്പറ്റിയുടെ അമ്മയുടെ മുഖത്ത് സ്നേഹവും സന്തോഷവും ഒപ്പം വാത്സല്യവും കാണാം. പണം കൊടുക്കുന്നത് കാണാതിരിക്കാൻ പേളി ശ്രമിക്കുന്നുണ്ട്, പക്ഷെ ഏതോ ക്യാമറ അത് കൃത്യമായി പകർത്തി ആ നിമിഷത്തിന്റെ ഭംഗി നശിപ്പിച്ചു എന്നിങ്ങനെ പോകുന്നു കമൻ്റുകൾ.
പക്ഷെ ഒരു വിഭാഗം ആളുകളാകട്ടെ പേളിയുടെ ഈ പ്രവൃത്തിയെ രൂക്ഷമായി വിമർശിക്കുകയാണ് ചെയ്തത്. ആരാധനകൊണ്ട് കാണാൻ വന്നതാകും. വസ്ത്രം കണ്ട് ആ അമ്മയെ അളക്കേണ്ടിയിരുന്നില്ല, അവിടെ അത്രയും ആളുകളും ക്യാമറ പിടിച്ച് നിൽക്കുമ്പോൾ ക്യാഷ് കൊടുക്കുന്ന ശരിയല്ല?, അവർ പേളിയുടെ ഭിക്ഷ കിട്ടാൻ വന്നതല്ല, ആരാധന കൊണ്ട് ഫോട്ടോ എടുക്കാൻ വന്നതാണ്. അവിടെ അത്രയും ക്യാമറ ഉള്ളത് കണ്ടിട്ടും ആരും കാണാതെ കൊടുക്കാൻ കാണിച്ച മനസ് വലുതാണ് ഇങ്ങനെ നീളുന്നു വിമർശനങ്ങൾ.