AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dileep: ‘റേറ്റിങിന് പിന്നാലെയാണ് മാധ്യമങ്ങള്‍; എത്ര ജീവിതങ്ങളാണ് കുരുതി കൊടുത്തതെന്ന് ആലോചിക്കണം’

Dileep criticises media: മാധ്യമങ്ങള്‍ റേറ്റിങിന് പിന്നാലെ പോകുമ്പോള്‍ എല്ലാവരും മനുഷ്യരാണെന്ന് ഓര്‍ക്കണമെന്നും, എത്ര ജീവിതങ്ങള്‍ കുരുതി കൊടുത്തിട്ടാണ് പോയിക്കൊണ്ടിരിക്കുന്നതെന്ന് ആലോചിക്കണമെന്നും ദിലീപ്‌

Dileep: ‘റേറ്റിങിന് പിന്നാലെയാണ് മാധ്യമങ്ങള്‍; എത്ര ജീവിതങ്ങളാണ് കുരുതി കൊടുത്തതെന്ന് ആലോചിക്കണം’
ദിലീപ്‌ Image Credit source: facebook.com/ActorDileep
jayadevan-am
Jayadevan AM | Published: 18 May 2025 11:57 AM

ഡിജിറ്റല്‍ വേള്‍ഡില്‍ എല്ലാവരും റേറ്റിങിന് വേണ്ടി ഓടുകയാണെന്ന് ദിലീപ്. ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്. മാധ്യമങ്ങള്‍ റേറ്റിങിന് പിന്നാലെ പോകുമ്പോള്‍ എല്ലാവരും മനുഷ്യരാണെന്ന് ഓര്‍ക്കണമെന്നും, എത്ര ജീവിതങ്ങള്‍ കുരുതി കൊടുത്തിട്ടാണ് പോയിക്കൊണ്ടിരിക്കുന്നതെന്ന് ആലോചിക്കണമെന്നും നടന്‍ പറഞ്ഞു.

”എന്തെങ്കിലും കേട്ടാല്‍ അത് എടുത്തിടും. എന്നാല്‍ അതിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കുന്നില്ല. പക്ഷേ, ആ ആളുടെ ജീവിതത്തെക്കുറിച്ച് പിന്നെ ചിന്തിക്കുന്നുണ്ടോ? അവര്‍ക്കുമില്ലേ കുടുംബം? നമ്മള്‍ അവരെക്കുറിച്ചല്ലേ സംസാരിക്കേണ്ടത്? യാഥാര്‍ത്ഥ്യം മനസിലാക്കണം. ശരിയായാലും തെറ്റായാലും അപ്പുറത്തൊരു ആളുണ്ടെന്നും, അവര്‍ക്കൊരു കുടുംബമുണ്ടെന്നും ചിന്തിക്കണം”-ദിലീപ് പറഞ്ഞു.

ഓക്‌സിജന്‍ ഇല്ലെങ്കില്‍ എന്തുപറ്റും എന്ന് പറയുന്നത് പോലെയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. ഫോണില്‍ യൂട്യൂബ് ഓണാക്കി അതിലെ വീഡിയോകള്‍ കാണിച്ചാല്‍ മാത്രമേ കുട്ടികള്‍ ഭക്ഷണം കഴിക്കൂവെന്ന അവസ്ഥയാണ്. സോഷ്യല്‍ മീഡിയ ഒഴിവാക്കി ഒരു ലോകം ഇപ്പോള്‍ ചിന്തിക്കാന്‍ പറ്റില്ല. എല്ലാവരും അതിലാണെന്നും ദിലീപ് വ്യക്തമാക്കി.

Read Also: Asif Ali: ‘ഞാൻ ഏതെങ്കിലും സിനിമാനടിയെ കല്യാണം കഴിക്കുമെന്ന് വീട്ടുകാർക്ക് പേടിയുണ്ടായിരുന്നു’; ആസിഫ് അലി

പ്രിന്‍സ് ആന്‍ഡ് ഫാമിലി

മെയ് ഒമ്പതിനാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്. ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ബിന്റോ സ്റ്റീഫനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മാതാവ്. ദിലീപിനെ കൂടാതെ, ധ്യാന്‍ ശ്രീനിവാസന്‍, സിദ്ദിഖ്, റാണിയ റാണ, ബിന്ദു പണിക്കര്‍, ജോണി ആന്റണി, മഞ്ജു പിള്ളി, അശ്വിന്‍ ജോസ് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.